കൂവത്തൂരിലെ റിസോര്‍ട്ടില്‍ മസാജ് ഗേള്‍സും മദ്യവും കരകാട്ടവും ?? എംഎല്‍എമാരുടെ കൂത്താട്ടം..!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ : തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വവും ശശികലയും തമ്മില്‍ നടക്കുന്ന അധികാരത്തക്കര്‍ക്കത്തില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. രാജ്ഭവനില്‍ നിന്നാണ് അവസാന തീരുമാനം വരേണ്ടത് എങ്കിലും ജനങ്ങള്‍ ഉറ്റുനോക്കുന്ന മറ്റൊരിടം കൂടിയുണ്ട്. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട്.

മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ശശികലയുടെ പേരില്‍ കത്ത്..! ഞെട്ടി തമിഴകം !

ഇക്കഴിഞ്ഞ ഫെബ്രുവരി 8 മുതല്‍ നൂറിലധികം എഎൈഡിഎംകെ എംഎല്‍എമാരെയാണ് ശശികല ഇവിടെക്കൊണ്ടുവന്ന് പാര്‍പ്പിച്ചിരിക്കുന്നത്. പുറംലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ല എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നാണ് വിവരം.

പതിനെട്ടടവും പയറ്റുന്നു

എംഎല്‍എമാരെ തന്റെ ഒപ്പം നിര്‍ത്താന്‍ പതിനെട്ടടവും ശശികല പയറ്റുന്നുണ്ടെന്നാണ് വിവരങ്ങള്‍. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്ക് ഇഷ്ടം പോലെ മദ്യവും മാംസവും വിളമ്പുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന കഥകള്‍.

അർമാദം തന്നെ

മാത്രമല്ല എംഎല്‍എമാര്‍ക്ക് മസ്സാജ് ചെയ്യാന്‍ സ്ത്രീകള്‍ എത്തുന്നുണ്ട് എന്നൊക്കെയാണ് പറഞ്ഞുകേള്‍ക്കുന്ന കഥകള്‍. എംഎല്‍എമാരെ രസിപ്പിക്കാന്‍ നൃത്തവും നടക്കാറുണ്ടത്രേ.

ആവശ്യമുള്ളതെല്ലാം എത്തിക്കും

എംഎല്‍എമാര്‍ക്ക് ആവശ്യമുള്ളതെല്ലാം ശശികലയുടെ അണികള്‍ എത്തിക്കുന്നുണ്ടത്രേ. അതേസമയം മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എംഎല്‍എമാര്‍ക്ക് അനുവദിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പനീര്‍ശെല്‍വം ആരോപിക്കുന്നു

മാത്രമല്ല റിസോര്‍ട്ടില്‍ മൊബൈല്‍ ജാമ്മറും സ്ഥാപിച്ചിട്ടുണ്ടത്രേ. ഓരോ എംഎല്‍എയ്ക്ക് ചുറ്റും നാല് പേര്‍ വീതം കാവലുണ്ടെന്ന് പനീര്‍ശെല്‍വം തന്നെ ആരോപിച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെട്ട എംഎല്‍എമാര്‍ തങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ് എന്നും പരാതിപ്പെട്ടതായി പനീര്‍ശെല്‍വം പറഞ്ഞിരുന്നു.

കാര്യങ്ങൾ സാധാരണരീതിയിൽ

തങ്ങളെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം എംഎല്‍എമാര്‍ ശശികലയ്‌ക്കെതിരെ നിരാഹാരം കിടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും കാര്യങ്ങളിപ്പോള്‍ സാധാരാണ ഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

കാര്യങ്ങൾ മാറിത്തുടങ്ങി

നേരത്തെ ടിവി കാണാന്‍ പോലും എംഎല്‍എമാര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. പുറത്തുള്ളവരോട് സംസാരിക്കുന്നതിന് വരെ വിലക്കുണ്ടായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.

ഫോണും ടിവിയുമുണ്ട്

എംഎല്‍എമാരെ ഫോണ്‍ വിളിക്കാനും ടിവി കാണാനുമൊക്കെ അനുവദിക്കുന്നുണ്ടത്രേ. എഐഎഡിഎംകെ എംഎല്‍മാര്‍ റിസോര്‍ട്ടിലെ കോണ്‍ഫറന്‍സ് മുറിയില്‍ സ്റ്റാഫുകളെപ്പോലും പുറത്ത് നിര്‍ത്തി യോഗം ചേര്‍ന്നുവെന്നും പറയപ്പെടുന്നു.

കനത്ത പൊലീസ് കാവൽ

എന്നാല്‍ റിസോര്‍ട്ടില്‍ മസ്സാജും നൃത്തവുമൊക്കെ നടക്കുന്നുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകളെ അധികൃതര്‍ തള്ളിക്കളയുകയാണ്. റിസോര്‍ട്ടില്‍ കനത്ത പോലീസ് സാന്നിധ്യമുണ്ട്. മഫ്തിയിലും പോലീസുകാരുണ്ട്.

തിന്നും കുടിച്ചും നീന്തിയും

പോലീസുകാരുടെ സാന്നിധ്യമുളളയിടത്ത് നിയമവിരുദ്ധമായിട്ടുള്ളതൊന്നും നടക്കുന്നില്ലെന്നാണ് അധികൃതരുടെ വാദം. എംഎല്‍എമാര്‍ തിന്നുകയും കുടിക്കുകയും സ്വിമ്മിംഗ്പൂളില്‍ നീന്തിയുമൊക്കെയാണ് സമയം കളയുന്നതത്രേ.

കരകാട്ടം പതിവ്

കോണ്‍ഫറന്‍സ് മുറിയില്‍ ചിലനേരത്ത് നൃത്തവും സംഗീതവും ഉണ്ടാകാറുണ്ടെന്നും അധികൃതര്‍ ഫറയുന്നു. കരകാട്ടം സംബന്ധിച്ചും അധികൃതര്‍ക്ക് ന്യായീകരണമുണ്ട്. റിസോര്‍ട്ടിലെ അതിഥികളെ സ്വീകരിക്കാന്‍ സാധാരണയായി നടക്കാറുള്ളതാണേ്രത കരകാട്ടം.

സ്പാ പ്രവർത്തിക്കുന്നില്ല

റിസോര്‍ട്ടില്‍ മസാജ് ചെയ്യുന്നതിനുള്ള സ്പായും പെണ്‍കുട്ടികളും ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഇപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് റിസോര്‍ട്ടുകാര്‍ പറയുന്നത്.

ശശികലയുടെ കുടുംബവുമുണ്ട്

എംഎല്‍എമാരില്‍ സ്ത്രീകളുമുണ്ട്. അതിനാല്‍ മസ്സാജ് ഗേള്‍സ് ഉണ്ടെന്നുള്ള വാര്‍ത്ത തെറ്റാണെന്ന് റിസോര്‍ട്ട് അധികൃതര്‍ പറയുന്നു. ശശികലയുടെ കുടുംബത്തില്‍ നിന്നുള്ളവരും ഹോട്ടല്‍ ജീവനക്കാരെ പാചകത്തിലടക്കം സഹായിക്കാനുണ്ടത്രേ.

പാകം ചെയ്യാൻ കൈസഹായം

ഈ റിസോര്‍ട്ടില്‍ 40 ശതമാനം പേരാണ് ജീവനക്കാരായി ഉള്ളത്. ഇത്രയധികം എംഎല്‍എമാര്‍ക്ക് ഭക്ഷണം പാകം ചെയ്യുക എളുപ്പമല്ലാത്തതിനാലാണ് അവരുടെ ആളുകളെയും പങ്കെടുപ്പിക്കുന്നതത്രേ.

റിസോര്‍ട്ടിന്റെ രാഷ്ട്രീയ ബന്ധം

റിസോര്‍ട്ടിന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും അധികൃതര്‍ തള്ളിക്കളയുകയാണ്. റിസോര്‍ട്ടിന്റെ ഉടമസ്ഥര്‍ ശേഖര്‍ റെഡ്ഡി ഗ്രൂപ്പാണ് എന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്.

English summary
TVs and Phones are back in Koovathur Golden Bay resort and MLAs relaxes.
Please Wait while comments are loading...