കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലൈവിയ്ക്ക് വേണ്ടി തമിഴ്നാട്ടില്‍ ആത്മഹത്യ ശ്രമം

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: തൊട്ടടുത്ത സംസ്ഥാനങ്ങളാണെങ്കില്‍ പോലും കേരളും തമിഴ്‌നാടും തമ്മില്‍ സംസ്‌ക്കാരികമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. രാഷ്ട്രീയത്തിലും ഈ സംസ്‌ക്കാരിക വ്യത്യാസം പ്രകടമാണ്. നേതാക്കള്‍ക്കും ചലച്ചിത്ര താരങ്ങള്‍ക്കും അമ്പലം പോലും പണിയുന്നവരാണ് തമിഴ്‌നാട്ടുകാര്‍.

അപ്പോള്‍ പിന്നെ അവരുടെ തലൈവിയ്‌ക്കെതിരായി വിധി വന്നാല്‍ വൈകാരികമായല്ലാതെ അതിനെ എങ്ങനെ നേരിടും. ജയലളിത കുറ്റക്കാരിയാണെന്ന കണ്ടെത്തലിന് തൊട്ട് പിന്നാലെ കോയമ്പത്തൂരില്‍ ആത്മഹത്യ ശ്രമം.

Jayalalitha

കോയമ്പത്തൂരിലെ പല്ലടത്താണ് കോടതിവിധിയില്‍ പ്രതിഷേധിച്ച് ആത്മഹത്യ ശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ശിക്ഷാവിധിയോട് കൂടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെടാനാണ് സാധ്യത.

കടകള്‍ നിര്‍ബന്ധിച്ചടപ്പിയ്ക്കുകയും വാഹനങ്ങള്‍ക്കും മറ്റും നേരെ കല്ലെറിയുന്നതും തുടരുകയാണ്. ഡിഎംകെ നേതാവ് എം കരുണാനിധിയുടെ വസതിയ്ക്ക മുന്നില്‍ എഐഎഡിഎംകെ-ഡിഎംകെ പ്രവര്‍ത്തകര്‍ ഏറ്റ് മുട്ടി. സംഘര്‍ഷത്തില്‍ നേരിയ അയവ് വന്നുവെന്നതൊഴിച്ചാല്‍ മുന്നൂറോളം പ്രവര്‍ത്തകര്‍ ഇപ്പോഴും കരുണാനിധിയുടെ വീടിന് ചുറ്റും തടിച്ച് കൂടിയിട്ടുണ്ട്. വടികളുള്‍പ്പടെയുള്ള ആയുധങ്ങള്‍ ഇവര്‍ കരുതിയിട്ടുണ്ട്. പ്രദേശത്ത് പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിയ്ക്കുകയാണ്.

കേരളത്തില്‍ അഴിമതി ആരോപണത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ള നേതാക്കള്‍ ശിക്ഷിയ്ക്കപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ പ്രതിഷേധങ്ങള്‍ ആത്മഹത്യയോളമോ ഹര്‍ത്താലോളമോ വളര്‍ന്നിട്ടില്ല. ഇവിടെയാണ് കേരളവും തമിഴ്‌നാടും തമ്മില്‍ രാഷ്ട്രീയ സംസ്‌ക്കാരത്തില്‍ പോലും പുലര്‍ത്തുന്ന വ്യത്യാസം പ്രകടമാകുന്നത്.

English summary
AIADMK worker attempt to suicide in Coimbatore: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X