കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് മേധാവിക്ക് ഒവൈസിയുടെ മറുപടി; മുസ്ലിങ്ങള്‍ കുട്ടികളല്ല, എങ്കില്‍ നിങ്ങള്‍ മതം ഒഴിവാക്കൂ

Google Oneindia Malayalam News

ഹൈദരാബാദ്: സിഎഎ നിമയത്തിന്റെ കാര്യത്തില്‍ മുസ്ലിങ്ങളെ ചില തല്‍പ്പര കക്ഷികള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തെറ്റിദ്ധരിപ്പിക്കാന്‍ ഞങ്ങള്‍ കുട്ടികളല്ല എന്ന് ഒവൈസി പ്രതികരിച്ചു. സിഎഎ, എന്‍ആര്‍സി എന്നിവയുടെ ഉദ്ദശ ലക്ഷ്യങ്ങള്‍ ബിജെപി ചെറുതാക്കി കാണിക്കേണ്ട. മുസ്ലിങ്ങളെ ബാധിക്കില്ല എങ്കില്‍ ആ നിയമത്തില്‍ നിന്ന് മതപരമായ വശങ്ങള്‍ ഒഴിവാക്കൂ. ആ നിയമം നലനില്‍ക്കുന്നിടത്തോളം കാലം ഞങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഒവൈസി വ്യക്തമാക്കി.

p

പ്രതിഷേധത്തിന്റെ വേളയില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും അവര്‍ക്കൊപ്പമുള്ളവരും മൗനം പാലിച്ചത് ഞങ്ങള്‍ മറന്നിട്ടില്ല. സീമാഞ്ചലിലെ ജനങ്ങളെ ബിജെപി കളിയാക്കിയപ്പോള്‍ മിണ്ടാതികുന്നവരാണ് കോണ്‍ഗ്രസും ആര്‍ജെഡിയും എന്നും ഒവൈസി പറഞ്ഞു. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഒവൈസി കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ രംഗത്തുവന്നത്.

പാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുംപാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

മുസ്ലിം ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നത് എന്ന് മുസ്ലിം സമൂഹത്തെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. സാമുദായിക ഐക്യം തകര്‍ക്കാന്‍ അവസരവാദികള്‍ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീംകെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീം

ഏതെങ്കിലും മതവിഭാഗത്തിന് എതിരല്ല സിഎഎ. എന്നാല്‍ നിയമത്തിന് എതിരായി നിന്നവര്‍ ഇങ്ങനെ പറഞ്ഞുപരത്തി. മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കൂടുതല്‍ ചര്‍ച്ചയാകുന്നതിന് മുമ്പ് കൊറോണയിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരം ആളുകള്‍ ഇപ്പോഴും അവസരം കാത്തുനില്‍ക്കുകയാണെന്നും ഭാഗവത് പറഞ്ഞു.

്ഭരണഘടനാ പരമായ നടപടികളിലൂടെയാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങള്‍ നേരിട്ട് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. വിദേശികളായ ആളുകള്‍ക്ക് പൗരത്വം അനുവദിക്കുന്ന നേരത്തെയുള്ള നടപടികള്‍ ഇപ്പോഴും തുടരുന്നുമുണ്ട് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകുംജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകും

English summary
AIMIM leader Asaduddin Owaisi reply to RSS Chief Bhagwat over CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X