India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോയ നാലിനെ കുറിച്ച് ചര്‍ച്ചയില്ല; 24 എണ്ണം കിട്ടും... അടിതെറ്റിയിട്ടും പതറാതെ ഉവൈസിയുടെ പാര്‍ട്ടി

Google Oneindia Malayalam News

പട്‌ന: മല്‍സരിച്ച അഞ്ച് നിമയസഭാ മണ്ഡലങ്ങളില്‍ ജയിച്ചത് ബിഹാറില്‍ എഐഎംഐഎമ്മിന് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ നാലു പേര്‍ ഇപ്പോള്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പാര്‍ട്ടിയുടെ ബിഹാര്‍ പ്രസിഡന്റ് അക്താറുല്‍ ഈമാന്‍. നാല് പേര്‍ പോയി എന്നത് ശരിയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ ജയിക്കും.

2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലാണ് ഞങ്ങള്‍ ജയിച്ചത്. കിഷന്‍ഗഞ്ച് ഉപതിരഞ്ഞെടുപ്പില്‍ ആദ്യ വിജയം നേടി ഒരു വര്‍ഷം തികയുമ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് അഞ്ചിടത്ത് ജയിച്ചത്. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് അംഗങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും ഈമാന്‍ പറഞ്ഞു.. നിലവില്‍ സംസ്ഥാന അധ്യക്ഷനായ ഈമാന്‍ മാത്രമാണ് മജ്‌ലിസ് പാര്‍ട്ടിയുടെ എംഎല്‍എ.

ബിഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായി മാറിയിരിക്കുകയാണ് ആര്‍ജെഡി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ 75 അംഗങ്ങളാണ് ജയിച്ചത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുകയും ഇപ്പോള്‍ നാല് അംഗങ്ങള്‍ കൂടി കളംമാറി എത്തുകയും ചെയ്തതോടെ 80 അങ്ങളായി ഉയര്‍ന്നു. വലിയ കക്ഷിയായെങ്കിലും ആര്‍ജെഡി പ്രതിപക്ഷത്തിരിക്കുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ പരിഹസിച്ചു. നിതീഷ് കുമാര്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രി പദവിയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫഡ്‌നാവിസിന് മുന്നില്‍ അടുത്ത വെല്ലുവിളി; മറികടന്നാല്‍ താക്കറെ കുടുംബം അപ്രത്യക്ഷമാകും!!ഫഡ്‌നാവിസിന് മുന്നില്‍ അടുത്ത വെല്ലുവിളി; മറികടന്നാല്‍ താക്കറെ കുടുംബം അപ്രത്യക്ഷമാകും!!

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് എഐഎംഐഎം. തെലങ്കാനയില്‍ ഒരു എംപിയും ഏഴ് എംഎല്‍എമാരും ഈ പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി തന്നെയാണ് ഹൈദരാബാദ് എംപി. അടുത്ത കാലത്തായി മറ്റു സംസ്ഥാനങ്ങളിലേക്കും മജ്‌ലിസ് പാര്‍ട്ടി കാലെടുത്തുവച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ബിഹാറിലും ഉത്തര്‍ പ്രദേശിലും തമിഴ്‌നാട്ടിലും ബംഗാളിലും മല്‍സരിച്ചു. ഇതില്‍ മഹാരാഷ്ട്രയിലും ബിഹാറിലും ജയിക്കുകയും ചെയ്തു.

2019ല്‍ മഹാരാഷ്ട്രയില്‍ ഒരു ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റുകളിലും പാര്‍ട്ടി ജയിച്ചിരുന്നു. 2020ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ജയിക്കുകയും ചെയ്തു. ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടുന്ന മഹാസഖ്യം പരാജയപ്പെടാന്‍ കാരണണായത് ഉവൈസിയുടെ പാര്‍ട്ടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടി നേടിയതിനേക്കാള്‍ വോട്ട് നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ജയിച്ചതെന്ന് ഉവൈസി തിരിച്ചടിച്ചു.

ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 51 സീറ്റിലാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിച്ചത്. 44 സീറ്റുകളില്‍ പാര്‍ട്ടി ജയിച്ചത് ഏവരെയും അമ്പരപ്പിച്ചായിരുന്നു. ഗുജറാത്തില്‍ തേേദ്ദശ തിരഞ്ഞെടുപ്പില്‍ ഭാരതീയ ട്രൈബര്‍ പാര്‍ട്ടിയമായി സഖ്യം ചേര്‍ന്നാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിച്ചത്. 17 വാര്‍ഡുകളില്‍ പാര്‍ട്ടി ജയിച്ചു. മൊദാസ. ഗോധ്ര, ബറൂച്ച് മുന്‍സിപ്പാലിറ്റികളിലായിരുന്നു ജയം. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും മല്‍സരിച്ചെങ്കിലും മജ്‌ലിസ് പാര്‍ട്ടി തോറ്റു. യുപി നിയമസഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ചെങ്കിലും സാന്നിധ്യം അറിയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.

cmsvideo
  ഉദ്ധവിനെ പൂട്ടാനുറച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്, ഇനി ശിവസേനയുടെ കഷ്ടകാലം | *Politics
  English summary
  AIMIM President Response to Party Four MLA Switched Over to RJD
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X