കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് രൂപയുണ്ടോ എയര്‍ ഇന്ത്യയില്‍ പറക്കാം!

Google Oneindia Malayalam News

ദില്ലി: തലക്കെട്ട് വായിച്ച് അത്ഭുതപ്പെടുകയൊന്നും വേണ്ട. സംഗതി സത്യമാണ്. ബുധനാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് 100 രൂപ നിരക്കില്‍ എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ വില്‍ക്കും. ആള്‍ക്കാര് കയറാത്തത് കൊണ്ട് നിരക്ക് കുറച്ചതാണ് എന്നൊന്നും ആരും കരുതരുത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചതിന്റെ വാര്‍ഷികാഘോഷമാണ് 100 രൂപയ്ക്ക് ടിക്കറ്റ് വില്‍ക്കുന്നതിന്റെ കാരണം.

എയര്‍ ഇന്ത്യ സ്പഷ്യല്‍ ഓഫര്‍ എന്ന് പറഞ്ഞാണ് 100 രൂപയ്ക്ക് ടിക്കറ്റ് വില്‍പന. ടാക്‌സ് അടക്കമുള്ള മറ്റ് ചാര്‍ജ്ജുകള്‍ കൂടാതെയാണിത്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നുമാത്രമേ നൂറ് രൂപ ടിക്കറ്റുകള്‍ ലഭ്യമാകൂ. 2007 ലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചത്. ആഗസ്ത് 27 മുതല്‍ 31 വരെ അഞ്ച് ദിവസത്തേക്കാണ് ഓഫര്‍.

air india

ആഗസ്ത് 27നും സെപ്തംബര്‍ 31 നും ഇടയില്‍ മാത്രമേ ഓഫര്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ പറ്റൂ എന്നും എയര്‍ ഇന്ത്യ വക്താക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതാദ്യമായാണ് എയര്‍ ഇന്ത്യ ഇത്തരത്തില്‍ ഒരു ഓഫര്‍ സംഘടിപ്പിക്കുന്നത്. എയര്‍ ഇന്ത്യ ദിനാഘോഷവും ഇതാദ്യമായാണ്. ആഘോഷങ്ങള്‍ക്കായി പ്രത്യേകം ചടങ്ങ് സംഘടിപ്പിക്കുമെന്നും മികച്ച തൊഴിലാളികളെ ആദരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ സംരംഭമായ എയര്‍ ഇന്ത്യ രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിമാന സര്‍വ്വീസുകളിലൊന്നാണ്. ഇന്‍ഡിഗോയും ജെറ്റ് എയര്‍വേസും കഴിഞ്ഞാല്‍ ഇന്ത്യയിലെ മൂന്നാമത്തെ വിമാനക്കമ്പനി കൂടിയാണ് ഇത്. 1930 ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ ഈ വിമാനക്കന്പനി രത്തന്‍ ടാറ്റയാണ് തുടങ്ങിയത്.

English summary
Air India will sell tickets for Rs 100 for five days from Wednesday to commemorate the merger of Indian Airlines and Air India on this day in 2007.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X