ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനസർവീസ് ആരംഭിച്ച് എയർ ഇന്ത്യ: പ്രവാസികളെ പൊള്ളിച്ച് ടിക്കറ്റ് നിരക്ക്
ദില്ലി: ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീക്കിയതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ബുക്കിംഗ് പുനരാരംഭിച്ച് എയർ ഇന്ത്യ. ഇതോടെ സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങളും എയർ ഇന്ത്യ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. എയർ ഇന്ത്യ വെബ്സൈറ്റ്, ബുക്കിംഗ് ഓഫീസുകൾ, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജന്റുകൾ എന്നിവ വഴി ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലേക്ക് പ്രവേശിക്കാനുള്ള യോഗ്യത ഉറപ്പാക്കേണ്ടത് യാത്രക്കാരുടെ മാത്രം ഉത്തരവാദിത്തമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള വാക്സിനേഷൻ പൂർത്തിയാക്കിയ മുഴുവൻ യാത്രക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷമാണ് സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.

ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് രാജ്യത്തിനകത്ത് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ള റസിഡന്റ് പെർമിറ്റ് ഉടമകൾക്കാണ് സൌദിയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്. സാധുവായ ഇഖാമയും സാധുവായ എക്സിറ്റ് റീ-എൻട്രി വിസയും ഉണ്ടെന്നും യാത്രക്കാർ ഉറപ്പാക്കേണ്ടതുണ്ട്.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

യാത്രക്കാർ സൗദി അറേബ്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പായി രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് യാത്രക്കാർ അവരുടെ തവക്കൽന മൊബൈൽ ആപ്ലിക്കേഷൻ വഴി സ്ഥിരീകരിക്കണം. ഇതിനായി വാക്സിൻ സർട്ടിഫിക്കറ്റ്, ഹെൽത്ത് പാസ്പോർട്ട് എന്നിവ ആപ്പിൽ സമർപ്പിക്കേണ്ടതായുണ്ട്.

യാത്ര പുറപ്പെടുന്നിത് 72 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള ആർടിപിസിആർ നെഗറ്റീസ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതുണ്ട്. ഒരു ഐസിഎംആർ അംഗീകൃത ലബോറട്ടറിയിൽ നിന്നായിരിക്കണം ആർടിപിസിആർ പരിശോധന നടത്തേണ്ടത്. കൂടാതെ സ്കാൻ ചെയ്യാൻ സാധിക്കുന്ന ഒരു ക്യു ആർ കോഡ് ഉണ്ടായിരിക്കണമെന്നും നിർബന്ധമാണ്.

യാത്രക്കാർ മുക്കീം വെബ്സൈറ്റിൽ രോഗപ്രതിരോധ ഡാറ്റ രജിസ്റ്റർ ചെയ്യണം. യാത്രയ്ക്കിടെ യാത്രക്കാർ സമ്പൂർണ്ണ കൊവിഡ് വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതുണ്ട്. കൊറോണ വൈറസ് വ്യാപനം മൂലം കാരണം 2020 മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ സേവനങ്ങൾ ഇന്ത്യയിൽ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ 2020 മേയ് മുതൽ വന്ദേ ഭാരത് മിഷനും 2020 ജൂലൈ മുതൽ തിരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി "എയർ ബബിൾ" ക്രമീകരണങ്ങൾക്കും കീഴിൽ പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

അതേ സമയം അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിച്ചതോടെ വിമാനടിക്കറ്റിന്റെ നിരക്കും കുത്തനെ വർധിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകാൻ 35,000 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. കേരളത്തിൽ നിന്ന് ജോലി ആവശ്യങ്ങൾക്കും മറ്റുമായി വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാവുന്നതാണ് വിമാന കമ്പനികളുടെ ഈ നീക്കം. സർവീസ് ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയിട്ടില്ല. എന്നാൽ നിരക്ക് കുത്തനെ കൂടിയെങ്കിലും പലയിടത്തേക്കുമുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു.

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചതോടെ അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈത്തിലെത്തിലേക്ക് മടങ്ങിപ്പോകാൻ അന്‍പതിനായിരത്തിലധികം മലയാളികളാണ് നിലവിൽ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽത്തന്നെ പലരുടെയും വിസാ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ ഒന്നരലക്ഷം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 70,000വരെ എത്തിയെങ്കിലും കൊവിഡ് വ്യാപനം മൂലം പ്രതിസന്ധി തുടരുന്ന ഈ സാഹചര്യത്തിൽ ഇത്ര വലിയ തുക താങ്ങാൻ കഴിയുന്നതല്ലെന്നാണ് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് 7,500 പേര്‍ക്കാണ് കുവൈത്തിലേക്ക് എത്തുന്നതിന് അനുമതിയുള്ളത്. ഈ സാഹചര്യത്തിൽ വിമാന സര്‍വ്വീസുകളടെ എണ്ണം വര്‍ധിപ്പിക്കുകയോ കൂടുതല്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കുകയോ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യം.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications