സിഡ്‌നിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മോഷണം... എയര്‍ ഇന്ത്യ റീജ്യണല്‍ ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു,
ദില്ലി: സിഡ്നിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വാലറ്റ് മോഷ്ടിച്ച മുതിര്‍ന്ന എയര്‍ ഇന്ത്യ പൈലറ്റും എയര്‍ലൈനിന്റെ കിഴക്കന്‍ മേഖലയുടെ റീജിയണല്‍ ഡയറക്ടറുമായ രോഹികത് ഭാസിനെ സസ്‌പെന്റ് ചെയ്തു. '' 2019 ജൂണ്‍ 22 ന് AI301 വിമാനം പുറപ്പെടുന്നതിന് മുമ്പായി സിഡ്നി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാലറ്റ് മോഷ്ടിക്കപ്പെട്ടതായി ഓസ്‌ട്രേലിയയിലെ റീജിയണല്‍ മാനേജര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവേകാനന്ദ സ്വാമിജിയുടെ ആത്മാവ് പോലും മോദിജിയുടെ തികഞ്ഞ ഫാനായിട്ടുണ്ടാവും; അബ്ദുള്ളക്കുട്ടി
സിഡ്നി വിമാനത്താവളത്തില്‍ നിന്ന് നിങ്ങള്‍ മോഷണം നടത്തിയതിനാല്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാനുമായി ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുന്നു.'' കുറ്റാരോപിതന് അയച്ച കത്തില്‍ എയര്‍ ഇന്ത്യ പറയുന്നു.
''എയര്‍ ഇന്ത്യ തങ്ങളുടെ ഉദ്യോഗസ്ഥര്‍ മികച്ച പെരുമാറ്റം പിന്തുടരണമെന്ന് ആഗ്രഹിക്കുന്നു. അതിനായി സമ്മര്‍ദ്ദം ചെലുത്തുന്നു. അതുപോലെ തന്നെ അനുചിതമായ പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്ന നയവുമില്ല. ക്യാപ്റ്റന്‍മാരില്‍ ഒരാളായ രോഹിത് ഭാസിന്‍ സിഡ്‌നിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ഒരു വാലറ്റ് എടുത്തതായി അറിയുന്നു. ഈ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിക്കുകയും ക്യാപ്റ്റനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.
സസ്‌പെന്‍ഷനിലായ കമാന്‍ഡറുടെ കുടുംബം മൂന്ന് പതിറ്റാണ്ടിലേറെയായി എയര്‍ ഇന്ത്യയിലെ പൈലറ്റുമാരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ പൈലറ്റായിരുന്നു. അതുപോലെ തന്നെ ഭാര്യയും മകനും പൈലറ്റായി. മാത്രമല്ല എയര്‍ ഇന്ത്യയുടെ വിവിഐപി വിമാനത്തില്‍ മുന്‍ പ്രസിഡന്റ് പ്രതിഭ പാട്ടീലിന്റെ വിദേശ പര്യടനങ്ങളില്‍ അദ്ദേഹം പറന്നിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഭാസിനെ സസ്‌പെന്‍ഡ് ചെയ്ത കത്തില്‍ എയര്‍ ഇന്ത്യയുടെ പരിസരത്ത് പ്രവേശിക്കരുതെന്നും എയര്‍ലൈന്‍ മാനേജ്മെന്റിന്റെ അനുമതിയില്ലാതെ കൊല്‍ക്കത്ത സ്റ്റേഷനില്‍ നിന്ന് പുറത്തുപോകരുതെന്നും അറിയിച്ചിട്ടുണ്ട്. കമ്പനി നല്‍കിയ എല്ലാ തിരിച്ചറിയല്‍ രേഖകളും കൈമാറാനും ആവശ്യപ്പെട്ടു.