കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 19 മുതൽ സ്പെഷ്യൽ സർവ്വീസുകൾ തുടങ്ങാൻ എയർ ഇന്ത്യ; ബുക്കിങ്ങ് ആരംഭിച്ച് വിവിധ വിമാന കമ്പനികളും

  • By Aami Madhu
Google Oneindia Malayalam News

മുംബൈ; ലോക്ക് ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ സ്പെഷ്യൽ സർവ്വീസുകൾ നടത്തും. മെയ് 19 മുതൽ ജൂൺ രണ്ട് വരെയാണ് സർവ്വീസുകൾ നടത്തുക. ദില്ലി, മുംബൈ , ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി , ജയ്പൂർ എന്നിവിടങ്ങളിൽ സർവ്വീസുകൾ ഉണ്ടാകുക. യാത്രക്കാർ ടിക്കറ്റ് തുക വഹിക്കണം. ടൈംസ് ഓഫ് ഇന്ത്യയാണ് എയർ ഇന്ത്യ അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചെന്നൈയിലേക്ക് ഒരു വിമാനം ഉണ്ടായിരിക്കും.മെയ് 19നായിരിക്കും കൊച്ചി-ചെന്നൈ സർവ്വീസ്. ദില്ലിയിൽ നിന്ന് 173, മുംബൈ 40, ഹൈദരാബാദ് 25, കൊച്ചി 12 എന്നിങ്ങനെ സർവ്വീസുകൾ ഉണ്ടാകും. ദില്ലിയിൽ നിന്ന് ജയ്പൂർ, ബെംഗളൂരു, ഹൈദരാബാദ്, അമൃത്സർ, കൊച്ചി, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ കൂടാതെ മറ്റ് ചില സ്ഥലങ്ങളിലേക്കും സർവ്വീസുകൾ നടത്തും.

 air-india2-1574

മുംബൈയിൽ നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കാണ് സർവ്വീസ് ഉണ്ടാകുക. ഹൈദരാബാദിൽ നിന്ന് മുംബൈ, ദില്ലിയിലേക്കും തിരികേയും സർവ്വീസുകൾ ഉണ്ടാകും. ബെംഗളൂരുവിൽ നിന്ന് മുംബൈ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും ഫ്ളൈറ്റ് ഉണ്ടാകും.

ഷെഡ്യൂളുകൾ തയ്യാറാണ്. കേന്ദ്രസർക്കാർ അനുമതി ലഭിക്കുന്നതോടെ സർവ്വീസുകൾ ആരംഭിക്കുമെന്ന് മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിൽ തിരികയെത്തിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.
ആഭ്യന്തര വിമാന സർവീസുകളും രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രവാസികൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിലാണ് ചില വിമാനങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. അതേസമയം ക്വാറന്റീൻ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാകും ഇത്.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ടം ശനിയാഴ്ച്ച മുതൽ | Oneindia Malayalam

അതേസയമയം വിമാന സർവ്വീസുകൾ ആരംഭിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയതോടെ എയർ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികൾ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. കേരളത്തിൽ നിന്ന് പ്രധാന നഗരങ്ങളിലേക്കും ദുബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും ടിക്കറ്റുകൾ ലഭ്യമാണ്. ആദ്യഘട്ടത്തിൽ 80 വയസിന് മുകളിൽ ഉള്ളവർക്ക് യാത്രാനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. മാത്രമല്ല രോഗലക്ഷണങ്ങൾ ഉള്ളവർക്കും യാത്ര അനുവദിക്കില്ല.

രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്

ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്

English summary
Air India to start special domestic flights from may 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X