ഇനി ആൾ ഇന്ത്യ റേഡിയോ ഇല്ല, ആകാശവാണി മാത്രം.. പുതിയ തീരുമാനം
ഏകദേശം ഒമ്പത് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉടനീളമുള്ള ആളുകൾ ഓൾ ഇന്ത്യ റേഡിയോ എന്ന വാചകം കേൾക്കാൻ തുടങ്ങിയിട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ നെറ്റ് വർക്കികളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ഇനി മുതൽ ഓൾ ഇന്ത്യ റേഡിയോ എന്ന പേരില്ല. ആകാശവാണി എന്ന പേരിൽ മാത്രമാണ് ഇനി പ്രസാർ ഭാരതിക്ക് കീഴിലുള്ഏള റേഡിയോ ശൃംഖല അറിയപ്പെടുക.
ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ആകാശവാണി ഡയറക്ടർ ജനറലിന്റെ ഔദ്യോഗിത അറിയിപ്പ് വരുന്നത്. ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം ആണ് പ്രസാർ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ആകാശവാണി എന്ന് വിളിച്ചാൽ മതിയെന്ന തീരുമാനത്തിൽ എത്തിയത്.

ബുധനാഴ്ച ഇതുസംബന്ധിച്ച് ആകാശവാണി ഡയറക്ടർ ജനറലിൻറെ ഔദ്യോഗിക അറിയിപ്പുണ്ടായി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പ്രസാർ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ഇനി ആകാശവാണി എന്നുമാത്രം വിളിക്കുന്ന രീതി അവലംബിക്കാൻ നിർദേശിച്ചത്. ബ്രിട്ടീഷ് കാലം മുതൽ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ഇനിയുള്ള എല്ലാ ബ്രോഡ്കാസ്റ്റുകളും പരിപാടികളും ആകാശവാണി എന്ന ബ്രാൻഡിലായിരിക്കും അവതരിപ്പിക്കുക.
1997-ൽ നിലവിൽ വന്ന നിയമത്തിന് അനുസൃതമായി ഇത് നീണ്ടുകിടക്കുക ആയിരുന്നു. ഞങ്ങളുടെ ശ്രോതാക്കൾക്ക് ആകാശവാണിയുമായി കൂടുതൽ ബന്ധമുണ്ട്, അതിനാൽ ഞങ്ങൾ കൊളോണിയൽ ബാഗേജുകളിൽ നിന്ന് രക്ഷപ്പെടുകയാണ്, എന്നാണ് ആകാശവാണിയുടെ മാതൃസംഘടനയായ പ്രസാർ ഭാരതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൗരവ് ദ്വിവേദി പറഞ്ഞത്.
എഐആറിന്റെ പേരിന് പകരം ആകാശവാണി എന്നാക്കിയ മേൽപറഞ്ഞ നിയമാനുസൃത വ്യവസ്ഥ എല്ലാവരുടേയും ശ്രദ്ധയിൽ പെടുത്താം. അങ്ങനെ പേരുകളും തലക്കെട്ടുകളും പാർലമെന്റ് പാസാക്കിയ പ്രസാർ ഭാരതി ആക്റ്റ്, 1990 ലെ വ്യവസ്ഥയുമായി ചേരുന്നു എന്നാണ് പറയുന്നത്.
ആകാശവാണി എന്നാണ് എഐആർ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. എന്നാൽ രവീന്ദ്രനാഥ ടാഗോർ നിർദ്ദേശിച്ചിരുന്ന പേര് ആകാശത്തിൽ നിന്നുള്ള ശബ്ദം എന്നാണ്. 1956 മുതൽ, രണ്ട് പേരുകളും റേഡിയോ ഷോകളിലും പ്രക്ഷേപണങ്ങളിലും ഉപയോഗിച്ചിരുന്നു. ബുധനാഴ്ച രാവിലത്തെ ഇംഗ്ലീഷ് പ്രഭാത വാർത്താ ബുള്ളറ്റിൻ രാവിലെ 8.15 ന് പ്രക്ഷേപണം ചെയ്തപ്പോൾ ആമുഖത്തിൽ ഓൾ ഇന്ത്യ റേഡിയോ ഉണ്ടായിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞ് 4.05 ന് സംപ്രേക്ഷണം ചെയ്ത വാർത്താ ബുള്ളറ്റിൻ ആയപ്പോഴേക്കും അനൗൺസർ ആകാശവാണിയിലേക്കു മാറി.












Click it and Unblock the Notifications