കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ കുറ്റപത്രത്തില്‍ പി. ചിദംബരം

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന യുപിഎ സര്‍ക്കാരിലെ മറ്റൊരു മന്ത്രിക്കെതിരെ കൂടി സിബിഐ അന്വേഷണം. വിവാദമായ എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിനെതിരെയാണ് സിബിഐ അന്വേഷണം നടക്കുന്നത്. മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെതിരായ കുറ്റപത്രത്തില്‍ പി. ചിദംബരത്തിന്റെ പേരും സിബിഐ ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

2006-ല്‍ എയര്‍സെല്‍ മൗറീഷ്യന്‍ ടെലികോം കമ്പനിയായ മാക്‌സിസ് ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. എയര്‍സെല്ലില്‍ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്നു കാട്ടി മാക്‌സിസിന്റെ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിനെ സമീപിച്ചിരുന്നു. ഇവര്‍ക്ക് അനുകൂലമായി അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം നിലപാടെടുത്തിരുന്നു.

p-chidambaram

കേസില്‍ നേരത്തെ ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനുമെതിരേ സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രമുഖ വ്യവസായി ടി. ആനന്ദ കൃഷ്ണന് എയര്‍സെല്ലിലെ ഓഹരി കൈക്കലാക്കാനും കമ്പനിയില്‍ നിക്ഷേപം നടത്താനും സൗകര്യം ചെയ്തുകൊടത്തു എന്നതാണ് ദയാനിധി മാരനെതിരായ ആരോപണം.

ഇവരെക്കൂടാതെ മാക്‌സിസ് കമ്യൂണിക്കേഷന്‍ ബെര്‍ഹാഡ്, ടി. ആനന്ദ കൃഷ്ണന്‍, സണ്‍ ഡയറക്ട് ടിവി തുടങ്ങിയവരും പ്രതികളാണ്. ഇവര്‍ക്കൊപ്പമാണ് ചിദംബരത്തിനെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്ന സൂചന സിിഐ നല്‍കിയത്. അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120(ബി) വകുപ്പ് അനുസരിച്ച് ക്രിമിനല്‍ ഗൂഡാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.

English summary
Aircel-Maxis deal; CBI to probe P Chidambaram's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X