അജിത്ത് രാഷ്ട്രീയത്തിലേക്ക്? ജയലളിതയോട് പ്രത്യേക അനുഭാവമെന്ന് പിഎ, ആകാംഷയിൽ 'തല' ഫാൻസ്
ചെന്നൈ: തമിഴ്നാട്ടില്‍ സിനിമയും രാഷ്ട്രീയവും എന്നത് രണ്ടല്ല. രണ്ട് മേഖലയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് തമിഴ്നാട്ടില്‍ പുതുമയുള്ള കാര്യവുമല്ല. ഇപ്പോഴിതാ നടന് അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച വാര്‍ത്തകളാണ് നിറയുന്നത്. പുതിയ ചിത്രം വാലിമൈയുടെ റിലീസിന് പിന്നാലെയാണ് അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച കിംവദന്തികള്‍ പരന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തിലാണ് വാലിമൈ റിലീസ് ചെയ്തത് എന്നതിനെ ചേര്‍ത്തുവെച്ചായിരുന്നു വാര്‍ത്തകള്‍ പരന്നത്.
ഇതേ കുറിച്ചുള്ള പോസ്റ്റുകള്‍ ജലയളിതയുടെ പി എ പൂങ്കുന്ദ്രന്‍ തന്റെ ഫേസ്ബുക്ക് ഹാന്‍ഡിലില്‍ നിരന്തരം ഷെയര്‍ ചെയ്തിരുന്നു. അജിത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അജിത്തിന് ജയലളിതയോട് പ്രത്യേക അനുഭാവമുണ്ടെന്നും അതുകൊണ്ടാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസായിരുന്ന വലിമൈ ജയലളിതയുടെ ഓര്മ ദിവസം റിലീസ് ചെയ്തതെന്നും പൂങ്കുന്ദ്രന്‍ പറഞ്ഞിരുന്നു. കൂടാതെ ജയലളിതയോടുള്ള അനുഭാവം വ്യക്തമാക്കും വിധമാണ് താരം തന്റെ വലിമൈ സിനിമയില്‍ കൂടുതല്‍ അമ്മയുമായി ബന്ധപ്പെട്ട് ഗാനങ്ങളും മറ്റ് രംഗങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇത് തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അജിത്തും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും. അജിത് കുമാറിന് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള ഉദ്ദേശ്യമില്ലെന്നും അതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മാന്യരായ മാധ്യമപ്രവര്‍ത്തകരോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുവെന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര തന്റെ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ 2019 ലും അജിത്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അന്ന് താരം തന്നെ നേരിട്ട് ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. ഞാന്‍ എന്ന വസ്തുത എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയത്തിന്റെ ഒരു തുമ്പും എന്റെ വ്യക്തി ജീവിതത്തിലോ സിനിമയിലോ നിഴല്‍ വീഴ്ത്തരുതെന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. സിനിമയാണ് എന്റെ തൊഴില്‍. അതിനെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എന്റെ ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിട്ടത് ഈ കാരണത്താലാണ്. എന്റെ ആരാധകരോ ഫാന്‍സ് ക്ലബ്ബുകളോ ഞാനോ ഒരു തരത്തിലും രാഷ്ട്രീയത്തില്‍ കുടുങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അജിത്ത് അന്ന് പറഞ്ഞിരുന്നത്.

അജിത് കുമാര്‍ മാധ്യമങ്ങളെ കാണുകയോ തന്റെ സിനിമകളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി. അതേസമയം വാലിമൈ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 24) റിലീസ് ചെയ്ത 'വലിമൈ' വന്‍ പ്രതികരണമാണ് നേടുന്നത്. ചിത്രം ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്, കൂടാതെ ചിത്രം 5 ദിവസം കൊണ്ട് ലോകമെമ്പാടുമായി 150 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് വേഷത്തിലാണ് അജിത്ത് വലിമൈയില്‍ എത്തുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ എന്നിവരും ചിത്രത്തിലുണ്ട്. തമിഴിന് പുറമേ തെലുങ്കിലും കന്നഡയിലും വലിമൈ പുറത്തിറങ്ങി. പ്രി റിലീസ് ബിസിനസില്‍ മാത്രമായി 300 കോടി രൂപ വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ചതുരംഗ വേട്ടൈ , തീരന്‍ അധികാരം ഒന്ന് , നേര്‍കൊണ്ട പാര്‍വൈ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ് വലിമൈയുടെ സംവിധായകന്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.
"Mr Ajith kumar has got no intentions of venturing into politics and hence humbly requests the respected members of the media to refrain from encouraging such misleading informations".https://t.co/vILUFO8HCI
— Suresh Chandra (@SureshChandraa) March 1, 2022
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications