'ജീവിതത്തില്‍ പുതിയ യാത്ര തുടങ്ങിയതിന്റെ ആവേശം; മോദിക്കും നേതാക്കള്‍ക്കും നന്ദി'; അനില്‍ ആന്റണി
ദില്ലി: ബിജെപിയിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ക്ക് നന്ദി അറിയിച്ച് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ട്വിറ്ററിലൂടെയാണ് അനില്‍ നന്ദി പ്രകാശനം നടത്തിയത്. ജീവിതത്തില്‍ പുതിയ യാത്ര തുടങ്ങിയതിന്റെ ആവേശത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ബി എല്‍ സന്തോഷ് എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നെന്ന് അനില്‍ ട്വിറ്ററില്‍ കുറിച്ചു.
ബി ജെ പിയുടെ 44-ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയില്‍ ചേരാനും 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിലേക്ക് സംഭാവന നല്‍കാനും നേതൃത്വം എനിക്ക് അവസരം നല്‍കിയതിന് നന്ദി. ഇതോടൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, വി മുരളീധരന്‍ എന്നിവര്‍ക്കും അനില്‍ ആന്റണി നന്ദി അറിയിച്ചിട്ടുണ്ട്.

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് അനില്‍ ആന്റണി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ബി ജെ പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് അനില്‍ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടുണ്ടെന്ന് അനില്‍ ആന്റണി പറഞ്ഞു. ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ നയം കൃത്യമായി നടപ്പാക്കുന്നതിന് ബിജെപിയും പ്രധാനമന്ത്രിയും പ്രതിജ്ഞാബദ്ധരാണെന്ന് അനില്‍ പറഞ്ഞു.
ബി ജെ പി പ്രവേശനം എ കെ ആന്റണിയുമായി ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യത്തിന് തന്റെ തീരുമാനം വ്യക്തിപരമാണെന്നാണ് മറുപടി പറഞ്ഞത്. പിതാവുമാ.ി രാഷ്ട്രീയം ചര്‍ച്ച ചെയ്യാറില്ലെന്നും ഈ തീരുമാനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് ഒന്നും സംഭവിക്കില്ലെന്നും അനില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, അനില്‍ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. അനില്‍ ആന്റണി ബി ജെ.പിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിനോ പോക്ഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങള്‍ അനില്‍ ആന്റണി ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏല്‍പ്പിച്ച ചുമതല പോലും അനില്‍ കൃത്യമായി നിര്‍വഹിച്ചിരുന്നില്ല. അനില്‍ ആന്റണി ബി.ജെ.പിയുടെ കെണിയില്‍ വീഴുകയായിരുന്നു. ബി ജെ പി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications