കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവര്‍ എന്റെ മകനല്ലേ...' അഖിലേഷ് യാദവിന്റെ തീരുമാനത്തിന് മുന്നില്‍ വീണ്ടും മുലായം മുട്ടുമടക്കി

കോണ്‍ഗ്രസ് - സമാജ്‌വാദി സഖ്യം അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും പറഞ്ഞ മുലായം സിങ് യാദവ് ഒടുവില്‍ മലക്കം മറിഞ്ഞു.

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: എന്തൊക്കെ പറഞ്ഞാലും എസ്പി സ്ഥാപകന്‍ മുലായം സിങും അഖിലേഷ് യാദവും അച്ഛനും മകനുമാണ്. മകന്‍ പറഞ്ഞാല്‍ അച്ഛന്‍ എങ്ങിനെയാണ് കേള്‍ക്കിരിക്കുന്നത്. കോണ്‍ഗ്രസ് - സമാജ്‌വാദി സഖ്യം അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും പറഞ്ഞ മുലായം സിങ് യാദവ് ഒടുവില്‍ മലക്കം മറിഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങുമെന്ന് എസ്പി സ്ഥാപകന്‍ നിലപാട് തിരുത്തി. എന്തൊക്കെയായാലും അവന്‍ എന്റെ മകനല്ലേ. ഉത്തര്‍പ്രദേശില്‍ 9 തിയ്യതി മുതല്‍ പ്രചാരണത്തിന് ഇറങ്ങാനാണ് തീരുമാനം. കോണ്‍ഗ്രസ് ഇപ്പോള്‍ ഞങ്ങളുടെ സഖ്യകക്ഷിയാണ്, അതിനാല്‍ അവര്‍ക്ക് വേണ്ടിയും പ്രചാരണം നടത്തുംമെന്നാണ് മുലായം സിങ് വ്യക്തമാക്കിയത്.

 എതിര്‍പ്പ് വകവെച്ചില്ല

എതിര്‍പ്പ് വകവെച്ചില്ല

മുലായത്തിന്റെ കടുത്ത എതിര്‍പ്പ് വകവെക്കാതെ കോണ്‍ഗ്രസുമൊത്തിള്ള സഖ്യത്തില്‍ അഖിലേഷ് യാദവ് ഏറെ മുന്നോട്ട് പോയതോടെയാണ് നിലപാട് തിരുത്തി മകനെ സഹായിക്കാന്‍ രംഗത്തിറങ്ങാന്‍ അച്ഛന്‍ തീരുമാനിച്ചത്.

 അഖിലേഷ് യാദവ്

അഖിലേഷ് യാദവ്

പ്രചാരണത്തിന് ഇറങ്ങില്ലെന്ന മുലായത്തിന്റെ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ അച്ഛന്‍ പ്രചാരണത്തിന് ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറഞ്ഞായിരുന്നു അഖിലേഷ് തിരിച്ചടിച്ചത്. ഒടുവില്‍ അഖിലേഷിന്റെ തീരുമാനത്തിന് മുന്നില്‍ മുലായം അടിയറവ് പറഞ്ഞു.

 പ്രകടന പത്രിക

പ്രകടന പത്രിക

നേരത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക ഇറക്കുമ്പോള്‍ മുലായത്തിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. അതോടെ പ്രകടനപത്രിക ഏറ്റുവാങ്ങുന്ന അച്ഛന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് എല്ലാം ശുഭമാണെന്ന് അറിയിച്ചു.

 കടുത്ത അമര്‍ഷം

കടുത്ത അമര്‍ഷം

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ കടുത്ത അമര്‍ഷം അറിയിച്ച് മുലായം രംഗത്തെത്തിയത്. പാര്‍ട്ടിക്ക് വേണ്ടിപ്പോലും പ്രചാരണത്തിന് ഇറങ്ങില്ലെന്നായിരുന്നു മുലായത്തിന്റെ പക്ഷം.

 മുലായം മുട്ട് മടക്കി

മുലായം മുട്ട് മടക്കി

മുലായത്തിന്റെ എതിര്‍പ്പ് തൃണവല്‍ഗണിച്ച് ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധിയുമായി ഒന്നിച്ച് റോഡ് ഷോ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. മകന്‍ ഒരുപാട് ദൂരം മുന്നോട്ട് പോയെന്ന് മനസ്സിലാക്കിയാണ് മുലായം വീണ്ടും മുട്ട് മടക്കിയത്.

English summary
In the latest twist in the Yadav family battle ahead of the Uttar Pradesh polls, Mulayam Singh Yadav has taken a 180-degree turn and said he will not just campaign for his Samajwadi Party but also the Congress; days ago, he had gone public with his deep resentment at the alliance forged by his son, Chief Minister Akhilesh Yadav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X