'മുഖ്യമന്ത്രി യോഗിയുടെ വസതിക്ക് താഴെ ശിവലിംഗമുണ്ട്, കുഴിച്ച് പരിശോധിക്കണം'; പരിഹസിച്ച് അഖിലേഷ് യാദവ്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിക്ക് താഴെ ശിവലിംഗം ഉണ്ടെന്നും അത് ഖനനം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്‌ജിദുകളിൽ ശിവലിംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നടത്തുന്ന ഖനന നടപടികളെ വിമർശിച്ചുകൊണ്ടാണ് അഖിലേഷ് യാദവിന്റെ പരിഹാസം.
'ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് കീഴിൽ ഒരു ശിവലിംഗമുണ്ട്, അത് ഖനനം ചെയ്യണം' മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ സമാജ്‌വാദി പാർട്ടി നേതാവ് തന്റെ നിലപാട് അറിയിച്ചു. ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന പുരാവസ്‌തു സർവേകളെ ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം എന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞയാഴ്‌ച ഉത്തർപ്രദേശിലെ സംഭലിൽ നടത്തിയ സർവേയിൽ 1857ലെ കലാപത്തിന്റെ കാലഘട്ടത്തിലേത് എന്ന് കരുതുന്ന 250 അടി താഴ്‌ചയുള്ള പടിക്കിണർ കണ്ടെത്തിയിരുന്നു. ലക്ഷ്മൺ ഗഞ്ച് പ്രദേശത്തെ സ്ഥലത്ത് രണ്ട് ബുൾഡോസറുകൾ ഉപയോഗിച്ച് ഖനനം നടത്തിയതിന് ശേഷമാണ് ഈ കിണർ കണ്ടെത്തിയത്.
ഇതേപ്രദേശത്ത് പുരാതനമായ ഒരു ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് പടിക്കിണർ കൂടി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങളായ തൊഴിലില്ലായ്‌മയും കാർഷിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്ന് പൊതുജനങ്ങളെ വ്യതിചലിപ്പിക്കാനാണ് ബിജെപി ഇത്തരം സർവേകൾ നടത്തുന്നതെന്നാണ് അഖിലേഷ് യാദവ് ആവർത്തിച്ച് ആരോപിക്കുന്നത്.
'എല്ലായിടത്തും കുഴിക്കുന്നത് കൊണ്ട് നമുക്ക് ഒരു പരിഹാരവും ലഭിക്കില്ല. നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങൾക്കുള്ള നിയമം ഉണ്ട്, അത് ഇത്തരം കാര്യങ്ങൾ നിരോധിക്കുന്നു.' അഖിലേഷ് യാദവ് കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ വസതിയെ കൂടി ഉൾപ്പെടുത്തി അഖിലേഷ് യാദവ് പരിഹസിക്കുന്നത്.
അതേസമയം, നേരത്തെ നവംബർ അവസാനം യുപിയിലെ സംഭലിൽ നടന്ന സർവേ നടപടികൾ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഘർഷങ്ങളിലേക്ക് നയിച്ചിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സംഭൽ മേഖലയിലെ ഷാഹി ജുമ മസ്‌ജിദിലാണ് സർവേ നടപടികൾ നടന്നത്. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് അഞ്ച് പേർക്ക് ജീവൻ നഷ്‌ടമായത്.
മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന് ആരോപിച്ച് നൽകിയ കേസിൽ ജില്ലാ കോടതി നിർദേശപ്രകാരം സർവേ നടത്തുന്നതിനിടയിലായിരുന്നു ഇത് തടയാനായി ആളുകൾ എത്തിയത്. ഇവർക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. സംഭവം ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ ചർച്ചയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications