'അഹങ്കാരികളായ നേതാക്കള്‍ തോറ്റ ചരിത്രമേയുള്ളൂ'
നോയിഡ: ഉത്തര്‍ പ്രദേശിനെ വിമര്‍ശിച്ച ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മറുപടി. ഉത്തര പ്രദേശിലെ ജില്ലകളെ കുറിച്ച് മോഡിയ്ക്ക് ഒന്നും അറിയില്ലെന്നും വര്‍ഗീയ പാര്‍ട്ടികളെ യുപിയില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അഹങ്കാരികളും ധിക്കാരികളുമായ നേതാക്കള്‍ പരാജയപ്പെട്ട ചരിത്രം മാത്രമേ രാഷ്ട്രീയത്തിലുള്ളൂ എന്ന് അഖിലേഷ് യാദവ് മോഡിയെ ഓര്‍മിപ്പിച്ചു. നൊയിഡയില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷ് മോഡിയ്ക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.

സമാജ് വാദി പാര്‍ട്ടി നേതാക്കളായ മുലായം സിംഗ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഉത്തരപ്രദേശിനെ ഭരിച്ചു മുടിക്കുകയാണെന്നായിരുന്നു മോഡിയുടെ പരമാര്‍ശം. ഉത്തരപ്രദേശിലെ ഖൊരഖ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഡിയുടെ വിമര്‍ശനം.
മുസാഫിര്‍ നഗര്‍ കലാപസമയത്തുള്ള സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെയും അഖിലേഷ് ന്യായീകരിച്ചു. ആം ആദ്മി പാര്‍ട്ടിയുടെയും കെജ്രിവാളിന്റെയും ഭരണ ശൈലിയെ കുറിച്ച് പറഞ്ഞപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ ചുവന്ന തൊപ്പിയെക്കാള്‍ നല്ലൊരു തൊപ്പി വേറെയില്ലെന്നായിരുന്നു അഖിലേഷിന്റെ മറുപടി.


Click it and Unblock the Notifications