കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസിം അക്രമും ഷൊയ്ബ് അക്തറും ഇന്ത്യ വിടുന്നു... ശിവസേനയെ പേടിച്ചല്ല

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നിന്നുള്ള ഗായകനെ പാടാന്‍ അനുവദിയ്ക്കില്ല, പാകിസ്താന്‍കാരന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ സമ്മതിയ്ക്കില്ല... ഇപ്പോഴിതാ പാകിസ്താനുമായി ക്രിക്കറ്റ് കളിയ്ക്കാനും സമ്മതിയ്ക്കില്ലെന്ന് ശിവസേന പറയുന്നു. പറയുക മാത്രമല്ല, അവര്‍ ചിലത് ചെയ്യുന്നും ഉണ്ട്.

രാജ്യത്തെ നിയമങ്ങള്‍ നോക്കുകുത്തിയായി ശിവസേനയുടെ ഭീഷണി ഫലിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര നിയന്ത്രിയ്ക്കുന്ന പാക് അമ്പയര്‍ അലീം ദറിനെ പിന്‍വലിയ്ക്കാനും തീരുമാനിച്ചിരിയ്ക്കുന്നു.

ഇന്ത്യക്കാര്‍ പ്രതികരിയ്ക്കുകയോ ചെയ്യാതിരിയ്ക്കുകയോ ചെയ്യട്ടെ, എന്നാല്‍ വസിം അക്രമും ഷൊയ്ബ് അക്തറും പ്രതികരിച്ചിരിയ്ക്കുന്നു. അതി ശക്തമായിത്തന്നെ.

അക്രമും അക്തറും

അക്രമും അക്തറും

വസീം അക്രമും ഷൊയ്ബ് അക്തറും ക്രിക്കറ്റ് കളി അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. കമന്റേറ്റര്‍മാരായാണ് ഇരുവരും ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്.

എന്നാല്‍ ഞങ്ങളും ഇല്ല

എന്നാല്‍ ഞങ്ങളും ഇല്ല

ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് അലീം ദറിനെ പിന്‍വലിയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കളി പറയാന്‍ തങ്ങള്‍ ഇന്ത്യയില്‍ നില്‍ക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് അക്തറും അക്രമും.

തിരിച്ച് പോകും

തിരിച്ച് പോകും

ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക ഏകദിന പരമ്പരയിലെ കമന്റേറ്റര്‍മാരാണ് ഇരുവരും. എന്നാല്‍ മുംബൈയില്‍ നടക്കാനിരിയ്ക്കുന്ന അവസാന ഏകദിനത്തില്‍ തങ്ങളുണ്ടാകില്ലെന്ന് അവര്‍ വ്യക്തമാക്കി. പാകിസ്താനിലേയ്ക്ക് തിരിച്ച് പോകും.

 അലീം ദര്‍

അലീം ദര്‍

ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക ഏകദിന പര്‌നപരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും നിയന്ത്രിച്ചിരുന്നത് അലീം ദര്‍ ആയിരുന്നു. നാലും അഞ്ചും മത്സരങ്ങളും നിയന്ത്രിയ്‌ക്കേണ്ടതും അദ്ദേഹം തന്നെ ആയിരുന്നു. ഐസിസിയുടെ അമ്പയര്‍മാരില്‍ എലൈറ്റ് പാനലില്‍ ഉള്ള ആളാണ് അലീം ദര്‍.

ശിവസേനയുടെ ഭീഷണി

ശിവസേനയുടെ ഭീഷണി

മുംബൈയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് തങ്ങള്‍ ഒരിയ്ക്കലും അനുവദിയ്ക്കില്ലെന്ന വാശിയില്‍ തന്നെയാണ് ശിവസേന. പ്രതിഷേധങ്ങള്‍ തുടരുമെന്നും അവര്‍ പറയുന്നു.

ചര്‍ച്ച പോലും

ചര്‍ച്ച പോലും

പാകിസ്താന്റെ ഇന്ത്യ പര്യടനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ പോലും അനുവദിയ്ക്കാനാവില്ലെന്ന നിലപാടിലാണ് ശിവസേന.

ഇത് ഇന്ത്യയല്ലേ

ഇത് ഇന്ത്യയല്ലേ

ശിവസേനയുടെ പ്രതിഷേധങ്ങള്‍ വിജയിയ്ക്കുന്നത് കാണുമ്പോള്‍ ചിലരെങ്കിലും സംശയിക്കുന്നുണ്ട്- ഇത് ഇന്ത്യ തന്നെയല്ലേ എന്ന്.

English summary
Former Pakistani fast bowlers Wasim Akram and Shoaib Akhtar, who are currently commentating in the ongoing India and South Africa ODI series, will return to Pakistan and won't be available for the fifth and last match.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X