കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൗലാനാ ആസാദ് ലൈബ്രറിയില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം

  • By Sruthi K M
Google Oneindia Malayalam News

ലക്‌നൗ: അലിഗഡ് സര്‍വ്വകലാശാലയുടെ കീഴിലുള്ള മൗലാനാ ആസാദ് ലൈബ്രറിയില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശിക്കാം. 1877ല്‍ അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ലൈബ്രറിയിലെ സ്ഥലപരിമിധി കണക്കിലെടുത്തായിരുന്നു പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അലിഗഡ് സര്‍വ്വകലാശാല തീരുമാനം മാറ്റിയിരിക്കുകയാണ്.

പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചാല്‍ നാലു മടങ്ങോളം ആണ്‍കുട്ടികളും ലൈബ്രറിയില്‍ വരുമെന്ന കാരണമായിരുന്നു വൈസ് ചാന്‍സലര്‍ ലെഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ അന്ന് കോടതിയെ അറിയിച്ചത്. സമീറുദ്ദീന്‍ ഷായുടെ ഈ പ്രസ്താവന അന്ന് വിവാദമായിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ ലംഘനമാണ് ഇതെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു പ്രശ്‌നത്തിനാണ് പരിഹാരമായിരിക്കുന്നത്. ലൈബ്രറിയില്‍ പ്രവേശിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

librarry

94 വര്‍ഷത്തെ പഴക്കമുള്ള ലൈബ്രറിയാണ് മൗലാനാ ആസാദ് ലൈബ്രറി. ഉത്തര്‍പ്രദേശിലെ അലിഗഡ് പട്ടണത്തിലെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഏഷ്യയിലെ തന്നെ രണ്ടാമത്തെ മികച്ച ലൈബ്രറിയാണ് മൗലാനാ ആസാദ് ലൈബ്രറി. ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തില്‍ സ്ഥാപിതമായ ഉന്നത കലാലയമാണ് അലിഗഡ് മുസ്ലീം സര്‍വ്വകലാശാല.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളില്‍ ഒരാളായ മൗലാന ആസാദിന്റെ പേരിലാണ് ഈ ലൈബ്രറി അറിയപ്പെടുന്നത്

English summary
Allahabad high court allow entry of girl students in Maulana Azad library.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X