• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അല്‍ക്ക ലാംബ എംഎല്‍എ ആംആദ്മിയില്‍ നിന്ന് രാജിവെച്ചു; ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

ദില്ലി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെന്ന പോലെ ദില്ലിയിലും കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഷീലാ ദീക്ഷിത് അന്തരിച്ചതോടെ ഒഴിവു വന്ന പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഇതുവരെ പകരക്കാരനെ നിയമിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അടുത്ത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദില്ലിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടിക്ക് കരകയറേണ്ടതുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച കോണ്‍ഗ്രസിന് ദില്ലിയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മിയുമായി സഖ്യത്തിലെത്തണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഈ നീക്കത്തോട് താല്‍പര്യമില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസിന് മുതല്‍കൂട്ടായി ആം ആദ്മി എംഎല്‍എ അല്‍ക്കാ ലാംബ പാര്‍ട്ടിയിലേക്ക് ചേരാന്‍ ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഗുഡ്ബൈ

ഗുഡ്ബൈ

ആംആദ്മിയുമായി ഏറെനാള്‍ അകല്‍ച്ചയില്‍ കഴിയുന്ന നേതാവാണ് അല്‍ക്ക ലാംബ ഇന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. 'വിടപറയാന്‍ സമയമായി. ഗുഡ്ബൈ.. എഎപി പ്രാഥമി അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തെ യാത്രയില്‍ ഒരുപാട് പഠിക്കാനായി. എല്ലാവര്‍ക്കും നന്ദി'- രാജി പ്രഖ്യാപിച്ചു കൊണ്ട് അല്‍ക്കാ ലാംബ ട്വീറ്റ് ചെയ്തു.

സോണിയ ഗാന്ധിയെ കണ്ടു

സോണിയ ഗാന്ധിയെ കണ്ടു

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത്തോടെ അല്‍ക്ക ലാംബ എഎപിയില്‍ നിന്ന് ഉടന്‍ രാജിവെച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ചാന്ദിന് ചൗക്കില്‍ നിന്നുള്ള എംഎല്‍എയായ അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പര്യം നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തന്നെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യറാണെങ്കില്‍ ഞാന്‍ പോകുമെന്നായിരുന്നു അല്‍ക്ക ലാംബ അഭിപ്രായപ്പെട്ടത്.

നേതൃത്വത്തിനെതിരെ വിമര്‍ശനം

നേതൃത്വത്തിനെതിരെ വിമര്‍ശനം

സിഖ് വിരുദ്ധ കാലപാത്തിന്‍റെ പേരില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പുരസ്‌കാരം പിന്‍വലിക്കണമെന്ന ആംആദ്മിയുടെ പ്രമേയത്തിന്‍‌റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നേരത്തെ അല്‍ക്ക ലംബ നടത്തിയിരുന്നത്. ഇതോടെ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളുമായി ലാംബ അകല്‍ച്ചയിലായിരുന്നു.

വിവാദം

വിവാദം

നിയമസഭയില്‍ വച്ച യഥാര്‍ഥ പ്രമേയത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎല്‍എ സോമനാഥ ഭാരതി നല്‍കിയ എഴുത്ത് മറ്റൊരു ജര്‍ണയില്‍ സിങ് ഭേതഗതിയായി വായിക്കുകയായിരുന്നെന്ന് അല്‍ക്ക ലംബ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

നടപടി

നടപടി

ഇതേതുടര്‍ന്ന് പാര്‍ട്ടി അല്‍ക്ക ലാംബയ്ക്കെതിരെ നടപടി സ്വീകരിക്കുകയും എംഎല്‍എ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. രാജി വെക്കേണ്ടി വന്നാലും രാജീവ് ഗാന്ധിയെ തള്ളിപ്പറയാന്‍ തയ്യാറല്ലെന്നായിരുന്നു അല്‍ക്കാ ലാംബയുടെ മറുപടി.

പബ്ലിസിറ്റി സ്റ്റണ്ട്

പബ്ലിസിറ്റി സ്റ്റണ്ട്

ഈ രാജ്യത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചയാളാണ് രാജീവ് ഗാന്ധി. അങ്ങനെയുള്ള ഒരാളുടെ പുരസ്‌കാരം തിരിച്ചെടുക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പബ്ലിസിറ്റി സ്റ്റണ്ടെന്നായിരുന്നു അല്‍ക്കയുടെ നിലപാടുകളെ ആംആദ്മി വിശേഷിപ്പിച്ചിരുന്നത്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് അല്‍ക്കാ ലാംബ രാഷ്ട്രീയ രംഗത്ത് എത്തുന്നത്. 2002ല്‍ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ ലാംബ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയില്‍ ദില്ലിയിലെ മോട്ടി നഗറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാര്‍ട്ടിയോട് അകന്ന അല്‍ക്ക 2014ല്‍ കോണ്‍ഗ്രസ് വിട്ട് എഎപിയിലെത്തുകയായിരുന്നു.

ട്വീറ്റ്

അല്‍ക്ക ലാംബ

മില്‍മ പാലിന് ലിറ്റിന് നാല് രൂപ വര്‍ധിക്കും; കൂടിയ വിലയുടെ 83.75 ശതമാനവും കര്‍ഷകന്

എസ്എഫ്ഐ നേതാവ് വോട്ട് വിഴുങ്ങി; എന്നിട്ടും വിജയിച്ച് കെ എസ് യു, പ്രശ്നം പരിഹരിച്ചത് ബല്‍റാം

English summary
alka lamba quits aap; may join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X