കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പതാക കത്തിക്കുന്നതും, രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതും തെറ്റല്ലെന്ന് പപ്പു യാദവ്

  • By Sruthi K M
Google Oneindia Malayalam News

ത്സാര്‍ഖണ്ഡ്: അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബിഹാര്‍ എംപി പപ്പു യാദവ് വീണ്ടും വിവാദപരാമര്‍ശവുമായി രംഗത്തെത്തി. കാശ്മീരില്‍ ഇന്ത്യന്‍ പതാക കത്തിക്കുന്നതിലോ നശിപ്പിക്കുന്നതിലോ തെറ്റില്ലെന്നാണ് പപ്പു യാദവ് പറഞ്ഞത്.

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതും തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ദൈവങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും പപ്പു യാദവ് പറയുകയുണ്ടായി. ക്ഷേത്രത്തില്‍ പോകുന്നതാണ് ആദ്യം ഒഴിവാക്കേണ്ടത്. എല്ലാ ഹിന്ദു ദൈവങ്ങളും രാജ്യദ്രോഹികളാണെന്നും പപ്പു പറഞ്ഞു.

pappuyadavrjd

പപ്പു യാദവിന്റെ പരാമര്‍ശം ഇതിനോടകം വിവാദമായി കഴിഞ്ഞു. ലാലു പ്രസാദ് യാദവിനെ തൂക്കിക്കൊല്ലണമെന്ന വിവാദ പരാമര്‍ശം നടത്തിയ പപ്പു യാദവിനെ കഴിഞ്ഞ വര്‍ഷമാണ് ആര്‍ജെഡിയില്‍ നിന്നും പുറത്താക്കിയത്. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം പപ്പു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

അഴിമതിക്കാരെ കൊല്ലുന്നവര്‍ക്ക് 10ലക്ഷം രൂപ ലഭിക്കും!അഴിമതിക്കാരെ കൊല്ലുന്നവര്‍ക്ക് 10ലക്ഷം രൂപ ലഭിക്കും!

അഴിമതിക്കാരായ നേതാക്കളെ തെളിവുകള്‍ സഹിതം കാണിച്ചു കൊടുത്താല്‍ 25,000 രൂപ നല്‍കുമെന്നാണ് പപ്പു പറഞ്ഞത്. അഴിമതിക്കാരായ നേതാക്കളെ കൊന്നാല്‍ 10ലക്ഷം നല്‍കുമെന്നും പറഞ്ഞിരുന്നു. അഴിമതിക്കാരെ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ദളിതര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും അവരെ കൊല്ലാനുള്ള അനുവാദം നല്‍കിയാല്‍ മതിയെന്നും പപ്പു യാദവ് വ്യക്തമാക്കിയിരുന്നു.

English summary
Controversial Bihar leader Pappu Yadav said there was nothing wrong in burning of the Indian flag in Jammu and Kashmir nor was sloganeering against India anti-national.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X