കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയേയും ഇന്ത്യയേയും കൊഞ്ഞനം കുത്തി മസൂദ് അസര്‍!'ബാലക്കോട്ടിന് പോറല്‍ പോലും ഏറ്റിട്ടില്ല

balakkott ,pulwama attack, jeish e muhammed,mazood azar,kashmir,ബാലക്കോട്ട് തിരിച്ചടി, പുല്‍വാമ ആക്രമണം, ജെയ്ഷ് ഇ മുഹമ്മദ്

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലക്കോട്ട് നടത്തിയ മിന്നലാക്രമണത്തില്‍ ബാലക്കോട്ട ജെയ്ഷ ഇ മുഹമ്മദിന്‍റെ കേന്ദ്രം തകര്‍ക്കപ്പെട്ടെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം. തിരിച്ചടിയില്‍ 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ബാലക്കോട്ട് നടത്തിയ തിരിച്ചടിയില്‍ ജെയ്ഷ് ഇ മുഹമ്മദിന്‍റെ കാമ്പിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കികയാണ് ജെയ്ഷ നേതാവ് മസൂദ് അസര്‍. സംഘടനയുടെ മുഖപത്രമായ അല്‍ ഖലാമിലാണ് അല്‍ അസര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത്.

 ബാലക്കോട്ട് തൊടാന്‍ കഴിഞ്ഞിട്ടില്ല

ബാലക്കോട്ട് തൊടാന്‍ കഴിഞ്ഞിട്ടില്ല

ഫിബ്രവരി 26 നാണ് ഇന്ത്യ ബാലക്കോട്ടില്‍ സ്ഥിതി ചെയ്യുന്ന ജെയ്ഷ് ഇ മുഹമ്മദിന്‍റെ ഭീകര കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തിയത്. വന്‍ പ്രഹര ശേഷിയുള്ള ബോംബുകള്‍ ഉപയോഗിച്ച് കേന്ദ്രം തകര്‍ത്തെന്നും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

 വെല്ലുവിളിച്ച് മസൂദ്

വെല്ലുവിളിച്ച് മസൂദ്

അതേസമയം ബാലക്കോട്ട് കേന്ദ്രത്തിന് ഒരു പോറല്‍ പോലും ഇന്ത്യയ്ക്ക് ഏല്‍പ്പിക്കാന്‍ ആയിട്ടില്ലെന്ന് വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അല്‍ അസര്‍.സംഘടനയുടെ മുഖപത്രത്തില്‍ എഴുതിയ കോളത്തിലാണ് ഇന്ത്യയുടെ അവകാശവാദങ്ങളെ അസര്‍ തള്ളി കളഞ്ഞത്.

 സുഖമായിരിക്കുന്നു

സുഖമായിരിക്കുന്നു

സാധി എന്ന തൂലികാ നാമത്തിലാണ് അസര്‍ ലേഖനം എഴുതിയത്. ലേഖനത്തിലെ വാക്കുകള്‍ ഇങ്ങനെ- ഇവിടെ എല്ലാവരും ജീവിച്ചിരിപ്പുണ്ട്. എല്ലാം സുഖമമായി തന്നെ പോകുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

 പൂര്‍ണ ആരോഗ്യവാന്‍

പൂര്‍ണ ആരോഗ്യവാന്‍

അതേസമയം ജെയ്ഷ് തലവന്‍ അസര്‍ തന്നെയാണോ ലേഖനം എഴുതിയതെന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ മുതല്‍ അല്‍ അസര്‍ അനാരോഗ്യം മൂലം ചികിത്സയിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 പാക് മന്ത്രിയെ തള്ളി

പാക് മന്ത്രിയെ തള്ളി

പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ അസര്‍ ചികിത്സയില്‍ ആയിരുന്നുവെന്നും പുല്‍വാമ ഭീകരാക്രമണത്തിനിടെ തിരിച്ചടി ഭയന്ന് പാകിസ്താന്‍ അസറിനെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

 മോദിയെ വെല്ലുവിളിച്ചു

മോദിയെ വെല്ലുവിളിച്ചു

എന്നാല്‍ തനിക്ക് അനാരോഗ്യമൊന്നുമില്ലെന്നും ആരോഗ്യവാനായി തന്നെ തുടരുകയാണെന്നും അസര്‍ ലോഖനത്തില്‍ പറയുന്നു. അസറിന്‍റെ വാക്കുകള്‍ ഇങ്ങനെ- മോദിയെ പോലെ അല്ല താന്‍ പൂര്‍ണ ആരോഗ്യവാനാണ്.

 മത്സരം വെച്ചോളൂ

മത്സരം വെച്ചോളൂ

അദ്ദേഹത്തേക്കാള്‍ പൂര്‍ണമായി ഫിറ്റാണ്. താന്‍ ഫിറ്റാണെന്ന് തെളിയിക്കാന്‍ എന്തെങ്കിലും മത്സരത്തിനോ അമ്പെയ്ത്തിനോ ഷൂട്ടിങ്ങ് മത്സരത്തിനോ വെല്ലുവിളിക്കുകയാണ് താന്‍ എന്നും മസൂദ് അസര്‍ പറഞ്ഞു.

 ആശുപത്രിയിലേ പോയിട്ടില്ല

ആശുപത്രിയിലേ പോയിട്ടില്ല

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. എന്‍റെ കിഡ്നിയും കരളും പെര്‍ഫെക്റ്റ് ആണ്. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഡോക്ടറെ കാണുകയോ ആശുപത്രിയില്‍ പോവുകയോ ചെയ്തിട്ടില്ല.

 പ്രൊപ്പഗാണ്ട മാത്രം

പ്രൊപ്പഗാണ്ട മാത്രം

ഖുറാന്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണ രീതിയാണ് തന്നെ ആരോഗ്യകാര്യങ്ങളില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നത്, തന്‍റെ ആരോഗ്യം സംബന്ധിച്ച് ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രചരണം തനിക്കെതിരായ പ്രൊപ്പഗാണ്ട മാക്രമാണ്, അസര്‍ പറയുന്നു.

പുല്‍വാമ സ്വാതന്ത്ര്യ സമരം

പുല്‍വാമ സ്വാതന്ത്ര്യ സമരം

സൂദ് അസര്‍ രോഗിയാണെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും പാക് വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു, ഇതെല്ലാം ലേഖനത്തില്‍ അസര്‍ തള്ളി. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചും അസര്‍ പ്രതികരിച്ചു.

 തീപ്പൊരി

തീപ്പൊരി

പുല്‍വാമയില്‍ നടന്നത് സ്വാതന്ത്ര സമരമാണ്. കാശ്മീരിലെ യുവാക്കളുടെ നെഞ്ചില്‍ ആദില്‍ ദര്‍ കോരിയിട്ടത് ഒരു തീപ്പൊരിയാണ്. അത് അടുത്തെങ്ങും കെട്ടടങ്ങില്ല.ഇനിയും ഇത്തരം സ്വതന്ത്ര സമരങ്ങള്‍ കാശ്മീരില്‍ ഉണ്ടാകും, അസര്‍ ലേഖനത്തില്‍ വെല്ലുവിളിച്ചു.

English summary
All is Well, No Damage Done in Balakot Air Strike, Says 'Fit and Healthy' Masood Azhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X