കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തലതിരഞ്ഞ് പാര്‍ട്ടികള്‍, സംഘടനയില്‍ പരക്കെ പ്രശ്‌നങ്ങള്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അലസതയിലേക്ക് വീണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സമാജ് വാദി പാര്‍ട്ടി മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. ബാക്കിയെല്ലാ പാര്‍ട്ടികളും തലപോയ അവസ്ഥയിലാണ്. ബിജെപി ഇതുവരെ ജയത്തിന്റെ ഹാങ് ഓവറില്‍ നിന്ന് പുറത്തുവന്നിട്ടില്ല. ബിജെപി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ക്ക് ഇതുവരെ പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തി നിയമിക്കാനായിട്ടില്ല. കോണ്‍ഗ്രസിനെ ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലുള്ളത് കോണ്‍ഗ്രസാണ്. അജയ് കുമാര്‍ ലല്ലു രാജിവെച്ച ശേഷം പുതിയൊരാളെ കണ്ടെത്തിയിട്ടില്ല.

അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍

1

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്നതിനാല്‍ പല പാര്‍ട്ടികളും ജാതി സമവാക്യം കൂടി പരിഗണിച്ചാണ് സംസ്ഥാന അധ്യക്ഷന്മാരെ നിയമിക്കുക. ഇതിലൂടെ ഒബിസി അടക്കമുള്ളവരുടെ പിന്തുണ ബിജെപിക്ക് നേടിയെടുക്കാനാവുമെന്നാണ് അവര്‍ ചിന്തിക്കുക. കോണ്‍ഗ്രസ് ദളിത് സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള സാധ്യത ശക്തമാണ്. യുപിയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ദളിതുകള്‍ കേന്ദ്രീകരിച്ചാണ്. ബ്രാഹ്മണരുടെ വോട്ടുബാങ്കിനെ ആശ്രയിച്ചായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. ആ കാലഘട്ടത്തില്‍ നിന്ന് മാറി പുതിയൊരു വോട്ടുബാങ്കിലേക്ക് കോണ്‍ഗ്രസ് നോട്ടമിടുന്നത്. ബ്രാഹ്മണര്‍ ഇനിയൊരിക്കലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്.

അതേസമയം യുപിയില്‍ പലരും എതിരാളികള്‍ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ്. അതിന് ശേഷം പ്രഖ്യാപനം മതിയെന്ന് തീരുമാനിച്ചവരുണ്ട്. ബിജെപിയുടെ നിലവിലെ സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് പുതിയ അധ്യക്ഷനെ ആവശ്യമാണ്. എന്നാല്‍ സ്വതന്ത്ര ദേവില്ലാത്തതിനാല്‍ പാര്‍ട്ടിയെ നയിക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ്. ബിജെപി അടുത്ത അധ്യക്ഷനെ ജാതി സമവാക്യങ്ങള്‍ പരിഗണിച്ച് മാത്രമേ പ്രഖ്യാപിക്കൂ എന്ന് ഉറപ്പാണ്. ഒരു വ്യക്തി ഒരു പോസ്റ്റ് എന്ന നിയമം ബിജെപിയില്‍ ശക്തമായി നടപ്പാക്കുന്നുണ്ട്. അതുകൊണ്ട് പദവി കിട്ടുന്നയാള്‍ അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും.

പുതുമുഖമായിരിക്കുമോ സംസ്ഥാന അധ്യക്ഷന്‍ എന്ന് പ റയാറായിട്ടില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ യുപിയില്‍ നിര്‍ണായകമായ വിഭാഗങ്ങളെ കൂടെ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ജാതി വോട്ടുകളെ ലക്ഷ്യമിട്ട് അതറിയാവുന്ന ഒരാളെ അധ്യക്ഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ പക്ഷേ അടിമുടി ദുരന്തമാണ്. അജയ് കുമാര്‍ ലല്ലു രാജിവെച്ചതിന് പിന്നാലെ അധ്യക്ഷനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഈ പ്രശ്‌നം കാരണം നടന്നില്ല. പ്രിയങ്കയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു.

ആര്‍എല്‍ഡിയില്‍ മസൂദ് മഹമ്മദ് രാജിവെച്ചതിന് പിന്നാലെ പ്രശ്‌നങ്ങളാണ്. നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. അതിന് ശേഷം പുതിയ അധ്യക്ഷന്‍ ആര്‍എല്‍ഡിക്കുമുണ്ടായിട്ടില്ല. എസ്പിയും അടിമുടി മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. നരേഷ് ഉത്തം പാട്ടീലിനാണ് അധ്യക്ഷ സമിയിലേക്ക് എത്താന്‍ ശ്രമം. പ്രഗതീഷില്‍ സമാജ് വാദി പാര്‍ട്ടിയിലും അധ്യ്ഷനില്ലാതെ ബുദ്ധിമുട്ടുകയാണ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
all political parties in hang over after up election, bjp congress dont have state presidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X