തെരുവുനായകളെ കൈകാര്യം ചെയ്യാന്‍ വ്യവസ്ഥകളില്ല;വളര്‍ത്തു നായകള്‍ക്ക് നല്ല ഭക്ഷണവും താമസവും നിര്‍ബന്ധം

  • By: Akshay
Subscribe to Oneindia Malayalam

അഹമ്മദാബാദ്‌: വാണിജ്യാടിസ്ഥാനത്തിലുള്ള നായ വളര്‍ത്തലും പട്ടക്കുഞ്ഞുങ്ങളുടെ വില്‍പ്പനയും ഇനി പഴയപോലെ നടക്കില്ല. ഇതൊക്കെ നിയന്ത്രിക്കാന്‍ പുതിയ ചട്ടം വരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനാണ് പുതിയ ചട്ടം നിലവില്‍ വരുന്നത്. എന്നാല്‍ തെരുവുനായകളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യവും ചട്ടത്തിലില്ല.

പുതിയ ചട്ടം ജനങ്ങളുടെ അഭിപ്രായത്തിനായി നല്‍കുകയാണെന്നും തെരുവുനായശല്യത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നുമാണ് കേന്ദ്ര വനം മന്ത്രി അനില്‍ ദവെ പ്രതികരിച്ചത്. പുതിയ ചട്ടപ്രകാരം എട്ട് ആഴ്ചയില്‍ കുറവുള്ള പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ പാടില്ല. നായവില്‍പ്പന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് ചട്ടത്തിന്റെ പരിധിയില്‍ വരിക.

 മേല്‍ക്കൂര നിര്‍ബന്ധം

മേല്‍ക്കൂര നിര്‍ബന്ധം

നായകളുടെ ആരോഗ്യപരിപാലനം ഉറപ്പുവരുത്തണം. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ കൂടൊരുക്കണം. മേല്‍ക്കൂര വേണമെന്നും ചട്ടത്തില്‍ പറയുന്നു.

 പെണ്‍പട്ടികളെ മാത്രം

പെണ്‍പട്ടികളെ മാത്രം

18 മാസം പ്രായമെത്തിയ പെണ്‍പട്ടികളെ മാത്രമേ പ്രജനനത്തിന് സജ്ജമാക്കാവൂഎന്നും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള (നായവളര്‍ത്തലും വില്‍പ്പനയും) ചട്ടം 2016ല്‍ പറയുന്നുണ്ട്.

വ്യക്തികളും സ്ഥാപനങ്ങളും

വ്യക്തികളും സ്ഥാപനങ്ങളും

വാണിജ്യാടിസ്ഥാനത്തില്‍ നായവളര്‍ത്തല്‍ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്യണം.

 ഇടവേള കൂടരുത്

ഇടവേള കൂടരുത്

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്‍കണം. ഇടവേള എട്ട് മണിക്കൂറില്‍ കൂടരുത്. കുടിവെള്ളലഭ്യതയുണ്ടാകണം.

 നിര്‍ബന്ധം

നിര്‍ബന്ധം

12 മാസത്തില്‍ കൂടുതലുള്ള നായകള്‍ക്ക് വ്യായാമത്തിനുള്ള അവസരം നല്‍കണം. പ്രതിദിനം ഒരു മണിക്കൂര്‍ വ്യായാമം ഉറപ്പുവരുത്തണം.

 ഓഫീസര്‍

ഓഫീസര്‍

സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡ് നിയോഗിക്കുന്ന ഒരു ഇന്‍സ്‌പെക്ടര്‍ ഈ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. അതിനുശേഷമായിരിക്കും രജിസ്‌ട്രേഷന്‍ നല്‍കുക.

 സ്‌റ്റോര്‍ റൂം

സ്‌റ്റോര്‍ റൂം

ഭക്ഷണം സുരക്ഷിതവും വൃത്തിയുള്ളതുമായ സ്‌റ്റോര്‍ മുറികളില്‍ സൂക്ഷിക്കണം.

 വില്‍പ്പന

വില്‍പ്പന

മൈക്രോ ചിപ്പ് ധരിപ്പിച്ചായിരിക്കണം പട്ടിക്കുട്ടികളെ വില്‍ക്കേണ്ടത്.

English summary
The central government is considering stringent norms for pet shops which not only sell but also house pets. The Union government is thinking of making it compulsory for pet shop owners to register themselves with the local body. The rules also make it mandatory for the state government to form a state board or society for prevention of cruelty to animals.
Please Wait while comments are loading...