Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരദ് പവാറിന് അടുത്ത തിരിച്ചടി നാഗാലാന്‍ഡില്‍; ഏഴ് എംഎല്‍എമാരുടെ പിന്തുണ അജിത്തിന്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ നാഗാലാന്‍ഡിലും എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന് കനത്ത തിരിച്ചടി. നാഗാലാന്‍ഡിലെ എന്‍ സി പിയുടെ ഏഴ് എം എല്‍ എമാരും അജിത് പവാറിന് പിന്തുണ അറിയിച്ചു. നാഗാലാന്‍ഡിലെ എന്‍ സി പി ഓഫീസിലെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് ഏഴ് എന്‍ സി പി എം എല്‍ എമാര്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നാഗാലാന്‍ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റുകളില്‍ ഏഴിടത്ത് വിജയിച്ചാണ് എന്‍ സി പി സംസ്ഥാനത്ത് ശക്തി തെളിയിച്ചത്. തുടര്‍ന്ന് ബി ജെ പി- എന്‍ ഡി പി പി സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. സംസ്ഥാന താല്‍പര്യം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതെന്നാണ് ശരദ് പവാര്‍ അന്ന് പറഞ്ഞത്.

ncp

ഈ മാസം ആദ്യമാണ് അജിത് പവാറും എട്ട് എന്‍ സി പി എം എല്‍ എമാരും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ശിവസേന, ബി ജെ പി സഖ്യ സര്‍ക്കാരിന് പിന്തുണ അറിയിച്ചത്. ഈ നീക്കം ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പിയെ പിളര്‍ത്തിയിരുന്നു.

2019ല്‍ ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍ സി പിയും ചേര്‍ന്ന് ശിവസേന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയുമായി കൈകോര്‍ത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.

അതേസമയം, യഥാര്‍ത്ഥ എന്‍ സി പി തങ്ങളാണെന്ന് അവകാശപ്പെട്ട അജിത് പവാര്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരുടെ പിന്തുണ നേടിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുതിര്‍ന്ന നേതാക്കളെ പുറത്താക്കുകയും യഥാര്‍ത്ഥ എന്‍ സി പി തങ്ങളാണെന്ന് ശരദ് പവാറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+