രാജ്യസ്‌നേഹികളെല്ലാം ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് മന്ത്രിയുടെ ആഹ്വാനം

  • Posted By:
Subscribe to Oneindia Malayalam

ഭോപാല്‍: മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തി. രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം ബിജെപിക്ക് തന്നെ വോട്ടു ചെയ്യണമെന്നാണ് മന്ത്രിയുടെ ആഹ്വാനം. ബിജെപിക്ക് വോട്ടു ചെയ്യണമോയെന്നത് രണ്ടാമത് ഒരു ആലോചനയുടെ ആവശ്യമില്ല. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഒന്നും ചെയ്തിട്ടില്ല. അവര്‍ രാജ്യത്തെ വഞ്ചിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കോണ്‍ഗ്രസ് തകര്‍ത്തു. രാജ്യത്തിന്റെ ചരിത്രം അത് സാക്ഷ്യപ്പെടുത്തുന്നു. ബി.ജെ.പി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമ്പോള്‍ കോണ്‍ഗ്രസ് അതിനെ ചോദ്യം ചെയ്യുന്നതാണോ രാജ്യസ്‌നേഹമെന്നും മന്ത്രി ചോദിച്ചു.

vishwas

ജാബുവയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മന്ത്രി രാജ്യസ്‌നേഹമുള്ളവര്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന തരത്തിലാണ് മന്ത്രിയുടെ പ്രസംഗമെന്നത് വരും ദിവസങ്ങളില്‍ വിവാദത്തിനിടയാക്കിയേക്കും. പ്രത്യേകിച്ചും കോണ്‍ഗ്രസിനെതിരായ ആരോപണങ്ങളില്‍.

English summary
‘All who love their nation will support, vote BJP,’ says Madhya Pradesh ministers
Please Wait while comments are loading...