കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് ശേഷമുള്ള പാരിതോഷികങ്ങള്‍ സ്ത്രീധനമല്ലെന്ന് കോടതി

വിവാഹത്തിന് മുമ്പ് സ്ത്രീധനം നല്‍കിയെങ്കിലേ പ്രശ്‌നമുള്ളൂ, വിവാഹ ശേഷം പാരിതോഷികങ്ങള്‍ നല്‍കാമെന്ന് കോടതി

  • By Sandra
Google Oneindia Malayalam News

ലക്‌നൗ: വിവാഹ ശേഷമുള്ള പാരിതോഷികങ്ങള്‍ സ്ത്രീധനമായി പരിഗണിക്കില്ലെന്ന് ലക്‌നൗ ഹൈക്കോടതി. ലക്‌നൗ ഹൈക്കോടതിയിലെ ഒരു ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഭാര്യയില്‍ നിന്ന് ആവര്‍ത്തിച്ച് സ്ത്രീധനം ആവശ്യപ്പെട്ട കേസില്‍ ഭര്‍ത്താവിനെ തടവില്‍ നിന്ന് മോചിപ്പിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിശദീകരണം. 24 വര്‍ഷം മുമ്പായിരുന്നു സംഭവം.

ഹിന്ദു സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന കലേവാ എന്ന ആചാരപ്രകാരം വിവാഹശേഷം ഭാര്യവീട്ടുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. 1987ല്‍ വിവാഹിതയായ മകള്‍ ഭര്‍തൃവീട്ടില്‍ വച്ച് പൊള്ളലേറ്റ് മരിച്ചതിനെ തുടര്‍ന്ന് പിതാവ് രാജേന്ദ്ര പ്രസാദ് നല്‍കിയ പരാതിയിലായിരുന്നു രാം ശങ്കറിനെതിരെ കേസെടുത്തത്. 1989ലായിരുന്നു യുവതിയുടെ മരിച്ചത്. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിച്ച രാജേന്ദ്ര പ്രസാദ് സ്ത്രീധനത്തുക മുഴുവന്‍ നല്‍കാന്‍ കഴിയാതിരുന്നതമാണ് മകളുടെ മരണത്തിന് പിന്നിലെന്ന് കാണിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 24 വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് ഭര്‍ത്താവിന് അനുകൂലമായുള്ള അലഹാബാദ് ഹൈക്കോടതി വിധി. രാം ശങ്കര്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്.

fire

വിവാഹ ശേഷം വധുവിന്റെ വീട്ടുകാരോട് എന്തെങ്കിലും പാരിതോഷികങ്ങള്‍ ആവശ്യപ്പെടുന്ന ആചാരം രാജ്യത്ത് ഹിന്ദു സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഈ സമയത്ത് ബൈക്ക്, ടിവി എന്നിവ പാരിതോഷികമായി രാം ശങ്കര്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ കേസില്‍ ഭാര്യവീട്ടുകാരോട് യുവാവ് ബൈക്ക് ആവശ്യപ്പെട്ടു എന്നതിന് തെളിവുകളില്ലെന്നും കേസ് പരിഗണിച്ച ബെഞ്ച് പറയുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് രാം ശങ്കറിനെ കോടി കുറ്റവിമുക്തനാക്കിയത്.

English summary
Allahabad high cout clears gift after marriage is not dowry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X