കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി-ബിഎസ്പി സഖ്യത്തിനെതിരെ പാളയത്തില്‍ പട; സഖ്യത്തിനെതിരെ പൊരുതുമെന്ന് എസ്പി നേതാവ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വന്നിട്ട് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ സഖ്യത്തിനെതിരെ പ്രതിഷേധം. എസ്പി നേതാവ് തന്നെയാണ് സഖ്യത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് സഖ്യം നിലവില്‍ വന്നത്.

എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നതിനിടെയാണ് സഖ്യത്തിനെതിരെ എസ്പി നേതാവ് തന്നെ രംഗത്തുവന്നിരിക്കുന്നത്. യുപി എംഎല്‍എ ഹരിയോം യാദവ് ആണ് സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കില്ലെന്ന വ്യക്തമാക്കിയത്. ഇതോടെ പ്രാദേശിക തലത്തില്‍ സഖ്യത്തിനെതിരെ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു....

മായാവതിയുടെ കാലില്‍ വീണു

മായാവതിയുടെ കാലില്‍ വീണു

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ കാലില്‍ വീണിട്ടാണ് സഖ്യം യാഥാര്‍ഥ്യമായതെന്ന് ഹരിയോം യാദവ് എംഎല്‍എ കുറ്റപ്പെടുത്തുന്നു. ആദ്യമായിട്ടാണ് സഖ്യത്തിനിതെര ഒരു എസ്പി നേതാവ് പരസ്യമായി പ്രതികരിക്കുന്നത്. ഫിറോസാബാദ് സ്വദേശിയാണ് എസ്പി നേതാവാണ് ഇദ്ദേഹം.

 ഫിറോസാബാദില്‍ സഖ്യമില്ല

ഫിറോസാബാദില്‍ സഖ്യമില്ല

ഫിറോസാബാദില്‍ എസ്പി-ബിഎസ്പി സഖ്യം പ്രവര്‍ത്തിക്കില്ലെന്ന് ഹരിയോം യാദവ് പറയുന്നു. ഫിറോസാബാദില്‍ സഖ്യം ഒരിക്കലും വിജയം കാണില്ല. അതുകൊണ്ടുതന്നെ ബിഎസ്പിയുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുകയുമില്ലെന്ന് ഷിക്കോഹാബാദ് മണ്ഡലത്തിലെ എംഎല്‍എ ആയ ഹരിയോം യാദവ് പറഞ്ഞു.

 കോണ്‍ഗ്രസിനും ബിജെപിക്കും പ്രതീക്ഷ

കോണ്‍ഗ്രസിനും ബിജെപിക്കും പ്രതീക്ഷ

സഖ്യത്തിനെതിരെ അപസ്വരങ്ങള്‍ ഉയരുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും പ്രതീക്ഷ നല്‍കുന്നതാണ്. കോണ്‍ഗ്രസ് ഇല്ലാതെ സഖ്യം പൂര്‍ണമാകില്ലെന്ന് കഴിഞ്ഞദിവസം പി ചിദംബരം പറഞ്ഞിരുന്നു. ഇപ്പോള്‍ രൂപീകരിച്ച സഖ്യം അന്തിമമല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. സഖ്യരൂപീകരണം ബിജെപി ആശങ്കയോടെയാണ് കണ്ടിരുന്നത്. സഖ്യത്തില്‍ ഭിന്നത വരുന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കും.

ഉത്തര്‍ പ്രദേശ് നിര്‍ണയാകം

ഉത്തര്‍ പ്രദേശ് നിര്‍ണയാകം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് നിര്‍ണായകമാണ്. 80 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ ഭൂരിപക്ഷം നേടാന്‍ സാധിക്കുന്ന കക്ഷിക്ക് രാജ്യസഭരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കും. മുമ്പ് കോണ്‍ഗ്രസും പിന്നീട് ബിജെപിയും കേന്ദ്രഭരണം നേടിയതിന്റെ ചരിത്രവും അങ്ങനെ തന്നെ.

മായാവതിയെ അപമാനിച്ചാല്‍

മായാവതിയെ അപമാനിച്ചാല്‍

ഇരുപാര്‍ട്ടികളും തമ്മില്‍ ഒട്ടേറെ ഭിന്നതകളുണ്ടെന്ന് സഖ്യം പ്രഖ്യാപിക്കുന്ന വേളയില്‍ മായാവതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി എല്ലാം മാറ്റിവെക്കുകയാണെന്നാണ് മായാവതി പറഞ്ഞത്. മായാവതിയെ അപമാനിച്ചാല്‍ ഇനി തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഖിലേഷ് യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

'പണച്ചാക്കുമായി' സൗദി പാകിസ്താനിലേക്ക്; വെളിപ്പെടുത്തി മന്ത്രി, ചൈനയുമായി ഉടക്കിട്ട് പാകിസ്താന്‍'പണച്ചാക്കുമായി' സൗദി പാകിസ്താനിലേക്ക്; വെളിപ്പെടുത്തി മന്ത്രി, ചൈനയുമായി ഉടക്കിട്ട് പാകിസ്താന്‍

യുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയുംയുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയും

English summary
"Alliance Works Only If Akhilesh Yadav Kneels Before Mayawati": Lawmaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X