പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിനെ എന്തുകൊണ്ട് കണ്ടില്ല?; വിശദീകരണവുമായി അല്ലു അർജുൻ
പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരിക്കലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കം തന്നെ താരത്തിന് ഇടക്കാല ജാമ്യവും ലഭിച്ചു. എന്നാൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നത് വൈകിയതോടെ നടൻ ജയിൽ മോചനവും വൈകി. ഒരു ദിവസം ജയിലിൽ കിടന്നതിന് ശേഷമായിരുന്നു താരത്തിന് പുറത്തിറങ്ങാൻ സാധിച്ചത്.
തിരിച്ചെത്തിയ നടന് വൻവരവേൽപ്പായിരുന്നു ആരാധകർ നൽകിയത്. വീട്ടിലെത്തിയ അല്ലുവിനെ ഭാര്യയും മക്കളും വാരിപ്പുണരുന്നത് അടക്കമുള്ള നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു. നാഗർജുന, വിജയ് ദേവരകൊണ്ട, റാണ ദഗുബാട്ടി തുടങ്ങി നിരവധി താരങ്ങളും അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചിരുന്നു. നടൻമാരുടെ സന്ദർശമ ദൃശ്യങ്ങളും വൈറലായിരുന്നു.

അതേസമയം ഈ ഘട്ടത്തിൽ അല്ലു അർജുൻ നേരിട്ട ഏറ്റവും വലിയ വിമർശനം എന്തുകൊണ്ടാണ് അപകടത്തിൽ പരിക്കേറ്റ മകനെ അല്ലു സന്ദർശിക്കാതിരുന്നതെന്നാണ്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിശദീകരണം. ' ദൗർഭാഗ്യകരമായ ആ അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുഞ്ഞ് തേജിനെ കുറച്ച് തീർച്ചയായും എനിക്ക് അഗാധമായ ഉത്കണ്ഠയുണ്ട്. നിയമനടപടികൾ നടക്കുന്നതിനാൽ കുട്ടിയെ കാണരുതെന്നാണ് എനിക്ക് ലഭിച്ച നിയമോപദേശം. എൻ്റെ പ്രാർത്ഥനകൾ അവരോടൊപ്പമുണ്ട്. കുട്ടിയുടെ ചികിത്സ ചെലവും കുടുംബത്തിന്റെ ആവശ്യങ്ങളും ഏറ്റെടുക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്', അദ്ദേഹം പറഞ്ഞു.
അതേസമയം കേസ് പിൻവലിക്കാൻ താൻ തയ്യാറാണെന്ന് മരിച്ച പോയ രേവതിയുടെ ഭർത്താവ് ഭർഗവ് വ്യക്തമാക്കിയിരുന്നു. അല്ലുവിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു പ്രതികരണം. അന്ന് നടന്ന അപകടത്തിൽ അല്ലു അർജുവിന് യാതൊരു ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം കാരണമല്ല അപകടം സംഭവിച്ചത് എന്നുമായിരുന്നു ഭാർഗവിന്റെ പ്രതികരണം.
ഡിസംബർ നാലിനായിരുന്നു അതിദാരുണമായ ദുരന്തം നടന്നത്. അല്ലു അർജുന്റെ വലിയ ഫാനായ മകന്‍ പുഷ്പ 2 സിനിമ കാണാൻ വാശിപിടിച്ചതോടെയാണ് രേവതിയും ഭാർഗവും തീയറ്ററിൽ എത്തിയത്. പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജുൻ തീയറ്റർ സന്ദർശിച്ചതോടെ ഇവിടെ തിരക്ക് കൂടി. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി രേവതിയും മകനും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications