Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫറൂഖ് അബ്ദുളള തടവിലല്ലെന്ന് അമിത് ഷാ, ആഭ്യന്തര മന്ത്രി കളളം പറയുന്നു, അമിത് ഷാക്കെതിരെ ഫറൂഖ് അബ്ദുളള

ദില്ലി: കശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി ഇല്ലാതാക്കാനുമുളള മുന്നൊരുക്കം എന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുളള നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ വീട്ട് തടങ്കലിലാക്കിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുളളയും ഒമര്‍ അബ്ദുളളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും അടക്കമുളള നേതാക്കള്‍ വീട്ട് തടങ്കലിലാണ്. കശ്മീര്‍ ബില്ലുകള്‍ രാജ്യസഭ പാസ്സാക്കിയതിന് പിന്നാലെ ഒമറിനേയും മെഹബൂബയേയും അറസ്റ്റ് ചെയ്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭയില്‍ കശ്മീര്‍ ബില്ലുകള്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ കക്ഷികള്‍ കശ്മീരിലെ നേതാക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. ഡിഎംകെ അംഗങ്ങളായ ടിആര്‍ വേലുവും ദയാനിധി മാരനും എന്‍സിപി അംഗം സുപ്രിയ സൂലെയുമാണ് ഫറൂഖ് അബ്ദുളള അടക്കമുളള നേതാക്കള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉന്നയിച്ചത്.

bjp

ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ മറുപടി ഫറൂഖ് അബ്ദുളളയെ അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കലില്‍ ആക്കുകയോ ചെയ്തിട്ടില്ല എന്നാണ്. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ ഇരിക്കുന്നതാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ആഭ്യന്തര മന്ത്രി കളളം പറയുകയാണ് എന്നും താന്‍ വീട്ടു തടങ്കലില്‍ ആണെന്നും ഫറൂഖ് അബ്ദുളള പ്രതികരിച്ചു.

സ്വന്തം വീട്ടില്‍ തന്നെ തടവിലാക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രിക്ക് ഇത്തരത്തില്‍ നുണ പറയാന്‍ സാധിക്കുന്നുവെന്നത് ഖേദകരമാണ്. ആഭ്യന്തര മന്ത്രി പറയുന്നത് തന്നെ തടവിലിട്ടിട്ടില്ല എന്നാണ്. പിന്നെ നിങ്ങളെന്തിനാണ് വീട്ടില്‍ തന്നെ തടവിലാക്കിയിരിക്കുന്നത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരോട് താന്‍ ചോദിക്കുന്നതെന്നും ഫറൂഖ് അബ്ദുളള പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത് ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണ്. താന്‍ അറിയുന്ന ഇന്ത്യ ഇതല്ലെന്നും ഇതിനെതിരെ നിയമവഴി തേടുമെന്നും ഫറഊഖ് അബ്ദുളള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+