Get Updates
Get notified of breaking news, exclusive insights, and must-see stories!

അകാലികള്‍ക്ക് പഞ്ചാബ് രണ്ടാനമ്മ!വിജയം അഴിമതിക്കെതിരെ: പഞ്ചാബില്‍ വിജയം ഉറപ്പിച്ച് അമരീന്തര്‍ സിങ്

അകാലികളുടെ ഭരണം അഴിമതി നിറഞ്ഞതാണെന്ന് അമരീന്തര്‍ സിങ് പറയുന്നു. പോരായ്മകള്‍ നിറഞ്ഞതാണ് അകാലി ഭരണമെന്നും അതിനാല്‍ വ്യവസായങ്ങള്‍ നശിച്ചുവെന്നും കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്നും സിങ്.

ചണ്ഡിഗഢ്: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് ക്യാപ്റ്റന്‍ അമരീന്തര്‍ സിങ്. ശിരോമണി അകാലി ദള്‍ ബിജെപി സഖ്യത്തിനെതിരായ വിജയം അഴിമതിക്കെതിരായ വിജയമായിരിക്കുമെന്നും അദ്ദേഹം. പഞ്ചാബ് തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശിരോമണി അകാലി ദളിനെതിരെയും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെയും രൂക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

അകാലികളുടെ ഭരണം അഴിമതി നിറഞ്ഞതാണെന്ന് അമരീന്തര്‍ സിങ് പറയുന്നു. പോരായ്മകള്‍ നിറഞ്ഞതാണ് അകാലി ഭരണമെന്നും അതിനാല്‍ വ്യവസായങ്ങള്‍ നശിച്ചുവെന്നും കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്നും അമരീന്തര്‍ സിങ് പറയുന്നു. അഴിമതിയിലൂടെയും മയക്കു മരുന്നിലൂടെയും ബാദലും എസ്എഡിയും പഞ്ചാബിനെ തകര്‍ത്തതായി അദ്ദേഹം പറയുന്നു.

amareender singh

പഞ്ചാബിനെ രണ്ടാനമ്മയെപ്പോലെയാണ് ബാദല്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ഭക്ഷ്യ അഴിമതിയില്‍ ആരോപണണ വിധേയരായ അകാലി നേതാവ് ബിക്രം സിങ് മജീദിയ, ടോട്ട സിങ് എന്നിവരെപോലുള്ളവരെ ജയിലിലടയ്ക്കുമെന്നും അമരീന്തര്‍ സിങ്.

പഞ്ചാബിലെ മയക്കു മരുന്ന് പ്രശ്‌നം നാലാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് അമരീന്തര്‍ സിങ് പറയുന്നു. മയക്കു മരുന്ന് മാഫിയയ്‌ക്കെതിരെ നിലവിലെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു.

എഎപിയെ വിമര്‍ശിക്കാനും അമരീന്തര്‍ സിങ് മറന്നില്ല. എഎപി പുറത്തു നിന്നുള്ളവരാണെന്നും എഎപിയെ പോലുള്ള പാര്‍ട്ടിക്ക് പഞ്ചാബില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം. കെജ്രിവാള്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പില്‍ എഎപിയും എസ്എഡിയും കോണ്‍ഗ്രസിന് വെല്ലുവിളിയല്ലെന്ന് അമരീന്തര്‍ സിങ്. കോണ്‍ഗ്രസിന് പഞ്ചാബില്‍ മികച്ച വിജയം നോടാനാകുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും അമരീന്തര്‍ സിങ് പറയുന്നു.

രാഹുല്‍ ഗാന്ധിയാണ് അമരീന്തര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ലാംബി, പാട്യാല മണ്ഡലങ്ങളില്‍ നിന്നാണ് അമരീന്തര്‍ സിങ് മത്സിക്കുന്നത്. ഫെബ്രുവരി നാലിനാണ് പഞ്ചാബ് തിരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+