Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരീന്ദറിന്റെ പുതിയ പാർട്ടി; 'വിമർശകരുടെ വായടഞ്ഞു..രാഹുൽ ഗാന്ധി ശരിയാണെന്ന് തെളിഞ്ഞു'

ചണ്ഡീഗഡ്; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയ പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അകന്ന് കഴിയുകയായിരുന്നു അമരീന്ദർ സിംഗ് ഒടുവിൽ തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. താൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഖ്യത്തിൽ മത്സരിക്കുമെന്നുമാണ് അമരീന്ദർ വ്യക്തമാക്കിയിരിക്കുന്നത്.അമരീന്ദറിന്റെ ഈ തിരുമാനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപീകരിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം അമരീന്ദറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ തിരുമാനങ്ങൾ ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടുവെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. കാരണം എന്താണന്നല്ലേ? പരിശോധിക്കാം

ബ്ലൂ സാരി അണിഞ്ഞാൽ ഇത്രയും സുന്ദരിയാകുമോ?.. വൻ ലുക്ക് എന്ന് ആരാധകർ.. ആര്യയുടെ പുതിയ ഫോട്ടോഷൂട്ട്

രാഹുൽ ഗാന്ധിയുടെ തിരുമാനം

കോൺഗ്രസിന്റെ ദേശീയ സോഷ്യൽ മീഡിയ കോർഡിനേറ്ററായ മൻമോഹൻ സിംഗ് പഹൂജയായിരുന്നു പ്രതികരിച്ച് രംഗത്തെത്തിയത്.
അമരിന്ദറിന്റെ ഇപ്പോഴത്തെ നടപടികള്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍ ശരിയായിരുന്നുവെന്നു തെളിയിക്കുന്നതാണ്.രാഹുൽ ഗാന്ധിയെ വിശ്വസിക്കൂ. പ്രത്യയശാസ്ത്രത്തെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അക്കാര്യത്തിൽ മാത്രം അദ്ദേഹം വിട്ടുവീഴ്ച ചെയ്യുകയില്ല, പഹൂജ ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബമാണ് അമരീന്ദറിന്റെ രാജിക്ക് കാരണക്കാരെന്ന വിമർശകരുടെ വായടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ അമരീന്ദറിന്റെ പ്രഖ്യാപനമെന്നും അഹൂജ ട്വീറ്റിൽ പറഞ്ഞു.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

സിദ്ധുവിനെ പിന്തുണച്ചു

അമരീന്ദർ-നവജ്യോത് സിംഗ് സിദ്ദു തർക്കത്തിൽ തുടക്കം മുതൽ തന്നെ സിദ്ദുവിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കയും സ്വീകരിച്ചിരുന്നത്. ഇതോടെ രാഹുലിന്റേയും പ്രിയങ്കയുടേയും നീക്കങ്ങൾക്കെതിരെ പാർട്ടിയിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബി ജെ പിയുമായി അമരീന്ദർ കൈകോർത്തത് ഗാന്ധി കുടുംബത്തിലെ യുവ തലമുറയുടെ തിരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അവകാശപ്പെടുന്നത്.

ബി ജെ പിയുമായി അടുത്ത ബന്ധം പുലർത്തുന്നത്

അതേസമയം അമരീന്ദർ സിംഗ് ഏറെ നാളായി ബി ജെ പിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിരുന്നുവെന്നാണ് നവജ്യോത് സിംഗ് സിദ്ധുവിന്റെ അടുത്ത അനുയായിയും ചരൺ ജിത്ത് ചന്നി സഭയിലെ മന്ത്രിയുമായ പ്രഗത് സിംഗ് പ്രതികരിച്ചത്. ഇക്കാര്യം താൻ നേരത്തേ പറഞ്ഞിരുന്നതാണ്. തന്റെ അജണ്ട നേടിയെടുക്കാൻ അദ്ദേഹം ബി ജെ പിയുമായി ബന്ധം പുലർത്തിയിരുന്നു, പ്രഗത് പറഞ്ഞു.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന്

പഞ്ചാബിന്റെയും കർഷകർ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ജനങ്ങളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി താൻ ഉടൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അമരീന്ദർ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രൽ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതത്. പഞ്ചാബിന് രാഷ്ട്രീയ സ്ഥിരതയും ആന്തരികവും ബാഹ്യവുമായ ഭീഷണികളിൽ നിന്നുള്ള സംരക്ഷണവും ആവശ്യമാണെന്നും സിംഗ് പറഞ്ഞതായി ട്വീറ്റിൽ പറഞ്ഞു. .

സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കാൻ തയ്യാറായാൽ ബി ജെ പിയുമായി സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കർഷക നിയമങ്ങൾക്കെതിരെ വലിയ പ്രതിഷേധം നിലനിൽക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. നിയമങ്ങൾ പിൻവലിക്കാതെ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയാൽ പിടിച്ച് നിൽക്കാൻ പോലും സാധിക്കില്ലെന്ന് ക്യാപ്റ്റന് അറിയാം. എന്തായാലും ഒക്ടോബർ അവസാനത്തോടെ പാട്യാലയിൽ നരേന്ദ്ര മോദിയ്ക്കൊപ്പം അമരീന്ദർ കൂറ്റൻ റാലിയിൽ പങ്കെടുക്കുമെന്നുള്ള റിപ്പോർട്ടുകളും ഇതിനിടയിൽ പുറത്തുവരുന്നുണ്ട്.

അമരീന്ദറിന് പിടിച്ച് നിൽക്കാൻ സാധിക്കുമോയെന്ന്

അതേസമയം അമരീന്ദർ സ്വന്തം പാർട്ടി രീപീകരിക്കുകയാണെങ്കിൽ എത്രത്തോളം നിലവിലെ സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ സാധിക്കുമെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. നേരത്ത് 1992 ൽ സ്വന്തം പാർട്ടി രൂപീകരിച്ച നേതാവാണ് അമരീന്ദർ. 1984 ൽ സുവർണ ക്ഷേത്രത്തിലെ സൈനിക നീക്കത്തിന് പിന്നാലെ കോൺഗ്രസ് വിട്ട് അകാലിയിലെത്തിയ പിന്നാലെയായിരുന്നു ഇത്. എന്നാൽ യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ ക്യാപ്റ്റന് സാധിച്ചിരുന്നില്ല. തുടർന്ന് അദ്ദേഹം 97 ൽ കോൺഗ്രസിലേക്ക് മടങ്ങുകയായിരുന്നു.

ബി ജെ പിക്ക് വലിയ സ്വാധീനമില്ല

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റിയ ക്യാപ്റ്റന് പക്ഷേ ബി ജെ പിയുമായി ഉണ്ടാക്കുന്ന സഖ്യം ഗുണം ചെയ്യുമോയെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. പ്രത്യേകിച്ച് പഞ്ചാബ് പോലുള്ള സംസ്ഥാനത്ത്. നിലവിൽ ബി ജെ പിക്ക് വലിയ സ്വാധീനമില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു.

നിയമം പിൻവലിക്കാതെ രക്ഷയില്ല

കർഷക നിയമങ്ങളിൽ സംസ്ഥാനത്ത് അമർഷം പുകയുന്നു സാഹചര്യത്തിൽ കർഷകരുമായി ഏറെ ബന്ധമുള്ള അമരീന്ദറിന്റെ പിന്നിൽ അണി നിരന്നാൽ ആ പ്രതിസന്ധി മറികടക്കാം എന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാൽ നിയമം പിൻവലിക്കാതെ ബി ജെ പിയുമായി സഖ്യം ഉണ്ടാക്കിയാൽ അത് അമരീന്ദറിന് തിരിച്ചടിയായേക്കും.

ആശ്വാസത്തിൽ കോൺഗ്രസ്

അതേസമയം പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെച്ച നവജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിച്ച് പാർട്ടിയിൽ മടക്കിയെത്തിക്കാനായതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസ്.സിദ്ദു തന്നെ അധ്യക്ഷനായി തുടരുമെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മന്ത്രിസഭ വികസനത്തിൽ ചൊടിച്ചായിരുന്നു സിദ്ദു അധ്യക്ഷ സ്ഥാനം രാജിവെച്ചത്. എന്നാൽ തിരിച്ചുവരവിൽ സിദ്ദു എന്തെങ്കിലും ഉപാധി മുന്നോട്ട് വെച്ചിട്ടുണ്ടോയെന്നുള്ള കാര്യം വ്യക്തമല്ല.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പ്

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 117 അംഗ നിയമസഭയിൽ 77 സീറ്റുകളായിരുന്നു കോണ‍് ലഭിച്ചിരുന്നത്. ആദ്യ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാർട്ടി 20 സീറ്റുകൾ നേടി ഞെട്ടിച്ചപ്പോൾ ശിരോമണി അകാലിദൾ
ബി ജെ പി സഖ്യത്തിന് ലഭിച്ചത് വെറും 18 സീറ്റുകളായിരുന്നു. ഇത്തവണ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ബി ജെ പിയുമായി സഖ്യം അവസാനിച്ച അകാലിദൾ ബി എസ് പിയുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+