Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിൽ നിന്ന് 25 എംഎൽഎമാർ അമരീന്ദറിനൊപ്പം?പുതിയ പാർട്ടിയുടെ സൂചന നൽകി ക്യാപ്റ്റൻ..നിർണായകം

ദില്ലി; പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി തുടരവെ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്നാണ് അമരീന്ദർ വ്യക്തമാക്കിയത്. അതേസമയം ബിജെപി അല്ലേങ്കിൽ അമരീന്ദറിന്റെ അടുത്ത പദ്ധതി എന്താണെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.പുതിയ പാർട്ടിയാണ് അമരീന്ദറിന്റെ ലക്ഷ്യം എന്നാണ് കണക്കാക്കപ്പെടുന്നത്.

ഹൻസുവിന് 16... സ്വീറ്റ് ബ്യൂട്ടിഫുൾ സിൻഡ്രേല പോലെ ഹൻസിക..താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ

1

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ അമരീന്ദർ കോൺഗ്രസുമായി അകൽച്ചയിൽ തുടരുന്നതിനിടെയാണ് നേതൃത്വത്തെ അമ്പരിപ്പിച്ച് കൊണ്ട് അദ്ദേഹം അമിത് ഷായേയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനേയും സന്ദർശിച്ച് ചർച്ച നടത്തിയത്. ഇതോടെ അദ്ദേഹം ബിജെപിയിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾ ശക്തമാക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അദ്ദേഹത്തെ ബിജെപി കേന്ദ്ര കൃഷി മന്ത്രിയാക്കേയിക്കും എന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ബിജെപിയിലേക്ക് താൻ ഇല്ലെന്ന് അമരീന്ദർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ദില്ലിയിൽ അമിത് ഷായുമായുള്ള ചർച്ചയിൽ കർഷകരുടെ വിഷയങ്ങളും അജിത് ഡോവലുമായി അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സുരക്ഷാ പ്രശ്നങ്ങളും ചർച്ച ചെയ്തതെന്നായിരുന്നു അമരീന്ദർ വിശദീകരിച്ചത്.

2

അതേസമയം ഇനി കോൺഗ്രസിൽ തുടരാൻ സാധിക്കില്ലെന്നും അമരീന്ദർ അറിയിച്ചിട്ടുണ്ട്. ഇതോടെ ക്യാപ്റ്റൻ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണെന്നാണ് സൂചന. തനിക്ക് സർക്കാരിൽ 25 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അമരീന്ദർ അവകാശപ്പെടുന്നത്. ഇവരെ കൂടി അടർത്തിമാറ്റിയാകും അമരീന്ദറിന്റെ പുതിയ നീക്കം. അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ചാൽ ബിജെപി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രത്യേകിച്ച് സംസ്ഥാനത്ത് ആധിപത്യമുറപ്പിക്കാൻ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്ന ഈ സാഹചര്യത്തിൽ. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന അകാലിദൾ കാർഷിക നിയമങ്ങളുടെ പേരിൽ സഖ്യം അവസാനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ തനിച്ചാണ് ബിജെപി പഞ്ചാബ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

3

നിലവിൽ സംസ്ഥാനത്ത് തനിച്ച് ഭരിക്കാനുള്ള ശേഷിയൊന്നും ബിജെപിയ്ക്കില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. എന്നാൽ അമരീന്ദറിന്റെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചാൽ സംസ്ഥാനത്ത് ബിജെപിക്ക് അട്ടിമറി ഉണ്ടാക്കാൻ സാധിക്കും. കർഷക നിയമങ്ങളിൽ സംസ്ഥാനത്ത് അമർഷം പുകയുന്നുണ്ടെങ്കിൽ കർഷകരുമായി ഏറെ ബന്ധമുള്ള അമരീന്ദറിന്റെ പിന്നിൽ അണി നിരന്നാൽ ആ പ്രതിസന്ധി മറികടക്കാം എന്നാണ് ബിജെപി വിലയിരുത്തുന്നത്. അതേസമയം കർഷക സമരത്തിൽ സമവായം ഉണ്ടാക്കി നേട്ടം കൊയ്യാമെന്നാണ് അമരീന്ദറിന്റെ കണക്ക് കൂട്ടൽ.
കഴിഞ്ഞ ദിവസത്തെ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ കാർഷിക നിയമങ്ങൾ സംബന്ധിച്ച് ചർച്ച നടന്നതായും റിപ്പോർട്ടുണ്ട്.

4

അതേസമയം അമരീന്ദർ പാർട്ടി വിട്ടാലും അത് തങ്ങൾക്ക് തിരിച്ചടിയാകില്ലെന്ന നിഗമനത്തിലാണ് പഞ്ചാബ് നേതൃത്വം. അമരീന്ദറിന് പഴയ ജനപ്രീതി ഇല്ലെന്നാണ് എഐസസിസി കണക്ക് കൂട്ടലൽ. പാർട്ടി സർവ്വേ ഫലങ്ങളിലും ജനപ്രീതി കുറഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു.അതുകൊണ്ട് കൂടിയായിരുന്നു കോൺഗ്രസ് നവജ്യോത് സിംഗ് സിദ്ധു - അമരീന്ദർ സിംഗ് തർക്കത്തിൽ സിദ്ധുവിനൊപ്പം നിന്നതും അമരീന്ദറിനെ തഴഞ്ഞതും.

5


അമരീന്ദറിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ധു പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത് പക്ഷേ കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അമരീന്ദർ പോയാലും സിദ്ധുവിനേയും ദളിത് നേതാവും മുഖ്യമന്ത്രിയുമായ ചന്നിയേയും ഉയർത്തിക്കാട്ടി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. ഇക്കാര്യം പാർട്ടി നേതാക്കൾ വിശദമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കമാന്റിൻറെ ഈ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ടായിരുന്നു അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള സിദ്ധുവിന്റെ അപ്രതീക്ഷിത രാജി.പുതിയ മന്ത്രിസഭയിലെ ചില നിയമനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടായിരുന്നു സിദ്ധുവിന്റെ രാജി.

6

തന്റെ മുഖ്യശത്രുവും ഉപമുഖ്യമന്ത്രിയുമായ എസ് എസ് രൺദാവയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയതിനെ സിദ്ധു എതിർത്തിരുന്നു. എന്നാൽ സിദ്ധുവിന്റെ നിർദ്ദേശം ഹൈക്കമാന്റ അംഗീകരിച്ചിരുന്നില്ല.മാത്രമല്ല രണ്ടാം ഉപമുഖ്യമന്ത്രിയായി ഒപി സോണിയെ നിയമിച്ചതിലും അഴിമതിക്കേസിൽ ആരോപണ വിധേയനായ റാണ ഗുർജിത്ത് സിംഗിനെ നിയമിച്ചതും എ.പി.എസ്. ഡിയോളിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചതിലുമെല്ലാം സിദ്ധു എതിർപ്പ് ഉയർത്തിയെങ്കിലും പാർട്ടിയിൽ സിദ്ധുവിന്റെ എതിർപ്പുകൾ പരിഗണിക്കപ്പെട്ടില്ല.

7

അതേസമയം സിദ്ധുവും പാർട്ടി വിട്ടേക്കുമെന്നും ആം ആദ്മിയിലേക്ക് പോകുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായതോടെ പഞ്ചാബ് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കി ആ നീക്കത്തിന് തടയിട്ടിരിക്കുകയാണ് കോൺഗ്രസ്. സമവായ നീക്കങ്ങളോട് ആദ്യം അനുകൂലമായല്ല സിദ്ധു പ്രതികരിച്ചത്. എന്നാൽ പിന്നീട് തന്റെ നിലപാടിൽ അയഞ്ഞു. തുടർന്ന് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി. ഇന്നലെ വൈകീട്ട് പാട്യാല ഹൗസിൽ വെച്ച് ഇരു നേതാക്കളും ഏകദേശം മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയുട്ടുണ്ട്. ചർച്ചയിൽ മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും ചില മാറ്റങ്ങൾ വേണമെന്നാണ് നടപ്പാക്കണമെന്ന് സിദ്ധു ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ പാർട്ടി നിലപാട് എന്തായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സിദ്ധുവിന്റെ അടുത്ത നീക്കങ്ങൾ.

8

സിദ്ധു ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സിദ്ധുവിനേയും മുഖ്യമന്ത്രി ചന്നിയേയും എ ഐ സി സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ കമ്മിറ്റി രൂപീകരിക്കാനാണ് ഹൈക്കമാന്റ് നീക്കം. മന്ത്രി നിയമനങ്ങളും ഉദ്യോഗസ്ഥ നിയമനങ്ങളും പാനൽ പരിശോധിച്ചേക്കും.മാത്രമല്ല സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളും നിയമനങ്ങളും ചർച്ച ചെയ്യാൻ മൂന്നംഗ സമിതി ആഴ്ചയിൽ ഒരിക്കലെങ്കിലും യോഗം ചേരണമെന്നും ഹൈക്കമാന്റ് നിർദ്ദേശിക്കുന്നു.അതേസമയം നിലവിൽ സിദ്ധുവിന് അതൃപ്തിയുള്ള ഡിജിപിയെ മാറ്റിയേക്കുമെന്നാണ് സൂചന. എന്നാൽ മന്ത്രിമാരുടെ കാര്യത്തിൽ പുനഃപരിശോധന ഉണ്ടായേക്കില്ലെന്നാണ് വിവരം.
അതേസമയം പഞ്ചാബിൽ പ്രതിസന്ധി പുകയുന്നതിനിടെ പ്രവർത്തക സമിതി യോഗം ഉടൻ വിളിച്ചു ചേർക്കൊനാരുങ്ങുകയാണ് എഐസിസി നേതൃത്വം. പഞ്ചാബിലെ പൊട്ടിത്തെറിയിൽ വിമത നേതാക്കളുടെ കൂട്ടായ്മയായ ജി 23 രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കളെ അനുനയിപ്പിക്കുക കൂടി ലക്ഷ്യം വെച്ച് പ്രവർത്തക സമിതി ചേരുന്നത്.

Recommended Video

cmsvideo
    കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍, BJP യിലേക്ക് ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+