സിദ്ദു വന്നപ്പോള്‍ വഷളായി, പഞ്ചാബില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍, സോണിയയെ കണ്ട് ക്യാപ്റ്റന്‍
ദില്ലി: പഞ്ചാബില്‍ പ്രശ്‌നം പരിഹരിക്കാനായി രാഹുല്‍ ഗാന്ധി കൊണ്ടുവന്ന ഫോര്‍മുലയായിരുന്നു നവജ്യോത് സിംഗ് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കുക എന്നത്. ഇപ്പോഴിതാ അത് കോണ്‍ഗ്രസിനെ പിളര്‍ത്തുമെന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. അധ്യക്ഷനായ ശേഷവും പരസ്യമായി കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള പോര് തുടരുകയാണ് സിദ്ദു. ഇത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ചൊടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ട് പരാതി പറഞ്ഞിരിക്കുകയാണ് അമരീന്ദര്‍. രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പമുണ്ടായിരുന്ന അമരീന്ദര്‍ അദ്ദേഹവുമായും അകന്ന് കൊണ്ടിരിക്കുകയാണ്.

മറ്റൊരു പിറന്നാൾ ദിനംകൂടി; ബിഗ് ബോസ് മത്സരാർഥി അമൃതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ
മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള നീക്കമാണ് സിദ്ദു നടത്തുന്നതെന്നാണ് സൂചന. സിദ്ദു തന്റെ സര്‍ക്കാരിനെതിരെ നടത്തുന്ന ആക്രമണത്തില്‍ ക്യാപ്റ്റന്‍ രോഷത്തിലാണ്. ഇത് സോണിയയെ അറിയിച്ചു. സിദ്ദു അടക്കി നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറാവണമെന്നാണ് അമരീന്ദര്‍ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ക്യാപ്റ്റനും സിദ്ദുവും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും, സിദ്ദു പറഞ്ഞ കാര്യങ്ങളൊക്കെ നടപ്പാക്കി കഴിഞ്ഞഥാണെന്നും പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. അതേസമയം പഞ്ചാബില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് കൂടിയാണ് ക്യാപ്റ്റന്‍ ഒരുങ്ങുന്നത്. സിദ്ദുവിന്റെ ഗ്രൂപ്പിലുള്ളവരെ വെട്ടാനാണ് ക്യാപ്റ്റന്റെ നീക്കം.
അതേസമയം തന്റെ പക്ഷത്തുള്ളവരെ കൂടുതലായി പുനസംഘടനയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ആധിപത്യം ഉറപ്പിക്കാനാണ് സിദ്ദുവിന്റെ ശ്രമം. കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടായാല്‍ കോണ്‍ഗ്രസിലെ പല യുവനേതാക്കളും സിദ്ദുവിനെ പിന്തുണയ്ക്കും. അടുത്ത വര്‍ഷം നടത്തുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും ആധികാരം ലഭിച്ചാല്‍ സിദ്ദുവിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നതില്‍ ഈ പിന്തുണ നിര്‍ണായകമാകും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഏത് നേതാവിനാണോ ലഭിക്കുന്നത് അവരെ മുഖ്യമന്ത്രിയാക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ നയം. ക്യാപ്റ്റന്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വിജയം നേടി സിദ്ദുവിന്റെ മോഹം പൊളിക്കാനാണ് നീക്കം.
ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച പതിനെട്ടിന കാര്യങ്ങള്‍ നടപ്പാക്കുന്നത് എവിടെ വരെയെത്തി എന്ന് വിശദീകരിക്കാന്‍ കൂടിയാണ് അമരീന്ദര്‍ സോണിയയെ കണ്ടത്. മയക്കുമരുന്ന്-ഗതാഗത മാഫിയക്കെതിരെ നടപടി അടക്കം ിതിലുണ്ട്. ഗുരുഗ്രന്ഥ സാഹിബിലെ അക്രമത്തെ കുറിച്ചും അതിലെ നടപടിയെ കുറിച്ചും അമരീന്ദര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അതേസമയം സോണിയയെ കണ്ടതിന് പിന്നാലെ പ്രശാന്ത് കിഷോറിനെയും അമരീന്ദര്‍ കണ്ടിട്ടുണ്ട്. ഇതോടെ അഭ്യൂഹങ്ങളും ശക്തമായി. കിഷോര്‍ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനിടെയാണ് ഇത്. അകാലിദള്‍ നേതാവ് ബിക്രം മജീദിയക്കെതിരെയുള്ള മയക്കുമരുന്ന് കേസിലെ നടപടിക്കായിട്ടാണ് സിദ്ദു സമ്മര്‍ദം ചെലുത്തുന്നത്. ഇതാണ് അമരീന്ദറിനെ ചൊടിപ്പിച്ചത്.












Click it and Unblock the Notifications