ജമ്മു കശ്മീര്‍: 16 അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, മരണം വാഹനാപകടത്തില്‍!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ 16 അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ ഹൈവേയില്‍ വച്ച് അമര്‍നാഥ് തീര്‍ത്ഥാടകരുമായി പോയ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. 35 പേര്‍ക്ക് പരിക്കേറ്റു. ബനിഹാലിന് സമീപത്താണ് അപകടമുണ്ടായത്. അമര്‍നാഥ് തീര്‍ത്ഥാടനത്തിന്‍റെ ഔദ്യോഗിക വാഹനവ്യൂഹത്തില്‍പ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ആഴ്ച തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 40 ദിവസം നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് യാത്ര ഓഗസ്റ്റ് ഏഴിനാണ് അവസാനിക്കുന്നത്. പഹല്‍ഗാമില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെയാണ് ആരാധനാകേന്ദ്രമായ ഗുഹ സ്ഥിതി ചെയ്യുന്നത്. പ്രതിദിനം 7,500 ഓളം തീര്‍ത്ഥാടകരാണ് അമര്‍നാഥ് യാത്രയ്ക്കെത്തുന്നത്.

10-16
English summary
11 people who were on a pilgrimage to the Amarnath shrine have died in an accident on Jammu Srinagar National Highway. The bus carrying Amarnath pilgrims or yatris fell into a gorge along the highway.
Please Wait while comments are loading...