കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍കിട വില്‍പ്പനക്കാരുടെ ലിസ്റ്റ് വേണം.. ഫ്‌ളിപ്പ്കാര്‍ട്ടിനും ആമസോണിനും കേന്ദ്രത്തിന്റെ കത്ത്!!

Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയ്ക്ക് കുരുക്കിടാന്‍ മോദി സര്‍ക്കാര്‍. പ്രധാന വ്യാപാര കേന്ദ്രങ്ങളായ ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനും കൂടുതല്‍ വില്‍പ്പന നടത്തുന്ന ടോപ് സെല്ലര്‍മാരുടെ വിവരങ്ങള്‍ കൈമാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. അതേസമയം വില്‍പ്പന ചടങ്ങള്‍ ഓണ്‍ലൈന്‍ ശൃംഖലകള്‍ തെറ്റിക്കുന്നതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

1

വില്‍പ്പന ചട്ടം ലംഘിച്ചോ എന്നറിയാന്‍ ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വാണിജ്യ മന്ത്രി കൂടിയായ പിയൂഷ് ഗോയല്‍ സൂചിപ്പിച്ചിരുന്നു. ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ ഓണ്‍ലൈന്‍ ശൃംഖലകള്‍ക്ക് അവകാശമില്ലെന്ന് മന്ത്രി പറയുന്നു. ചില്ലറ വില്‍പ്പനയെ നിലനിര്‍ത്താന്‍ അതേ വിലയില്‍ തന്നെ വില്‍പ്പന നടത്തണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ആഘോഷ അവസരങ്ങളില്‍ ചെറിയ കാലയളവിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിലകുറച്ച് നല്‍കാറുണ്ട്.

അടുത്തിടെ ദീപാവലി ഓഫറായും മറ്റും ഫ്‌ളിപ്പ്കാര്‍ട്ട് നടത്തിയ ബിഗ് ബില്യണ്‍ സെയില്‍ അടക്കമുള്ളവ സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ആമസോണ്‍ വലിയ നിലവരാത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. സാധ്യമായ എല്ലാ നിയമവും പിന്തുടരും. ഇതൊരു തേര്‍ഡ് പാര്‍ട്ടി വിപണിയാണ്. വില്‍പ്പനക്കാര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മേഖല കൂടിയാണെന്നും ആമസോണ്‍ ഇന്ത്യ വക്താവ് പറഞ്ഞു. വില്‍പ്പനക്കാരുടെ തീരുമാനത്തില്‍ ആമസോണ്‍ ഇടപെടാറില്ല. അവര്‍ക്ക് വില തീരുമാനിക്കാമെന്നും വക്താവ് പറഞ്ഞു.

അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് സര്‍ ക്കാരിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് നേരത്തെ പ്രതികരിച്ചിരുന്നു. ഈ മാസത്തെ ആഘോഷ സെയിലില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും നടന്നത്. രാജ്യത്തിന്റെ എല്ലാ മേഖലയിലും നിന്ന് തങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതായി ആമസോണ്‍ അവകാശപ്പെട്ടിരുന്നു. പുതിയ ഉപഭോക്താക്കളുടെ കാര്യത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായതായി ഫ്‌ളിപ്പ്കാര്‍ട്ടും അവകാശപ്പെട്ടിരുന്നു.

English summary
amazon flipkart asked to reveal top sellers on their platforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X