അംബേദ്കര്‍ ഭരണഘടനാ ശില്‍പി അല്ലെന്ന് ബിജെപി എംഎല്‍എ

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂര്‍: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി അംബേദ്കര്‍ അല്ലെന്ന വാദവുമായി ഒരു ബിജെപി എംഎല്‍എ. അംബേദ്കറെ വോട്ടുബാങ്കിനായാണ് ഭരണഘടനാ ശില്‍പിയെന്ന പേരു നല്‍കിയതെന്നും രാജസ്ഥാന്‍ നിയമസഭാംഗം വിജയ് ബന്‍സാല്‍ പറഞ്ഞു. അംബേദ്കറുടെ 126ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നേരന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ആദരിക്കുമ്പോഴാണ് ബിജെപി എംഎല്‍എയുടെ പരിഹാസം.

രാജ്യത്തെ ആദ്യ നിയമമന്ത്രികൂടിയായ അംബേദ്കറെക്കുറിച്ച് തെറ്റായവാദം ഉന്നയിച്ചെങ്കിലും അംബേദ്കര്‍ ബുദ്ധിമാനായിരുന്നെന്ന് എംഎല്‍എ സമ്മതിച്ചു. ഭാരത്പൂര്‍ കൃഷ്ണ നഗര്‍ കോളനിയിലെ ഒരു സ്‌കൂള്‍ ഉദ്ഘാടനവേളയിലായിരുന്നു അംബേദ്കറെ കുറിച്ച് എംഎല്‍എയുടെ പരാമര്‍ശമെന്നത് വിദ്യാര്‍ഥികള്‍ക്കിടയിലും ആശയക്കുഴപ്പത്തിനിടയാക്കി.

brambekar

ദേശീയതലത്തില്‍ അംബേദ്കറെ ജനങ്ങള്‍ ആദരിക്കുന്ന വേളയില്‍ത്തന്നെ അദ്ദേഹത്തെ ദളിത് പ്രതിനിധി മാത്രമായി മുദ്രകുത്താനുള്ള ബിജെപി എംഎല്‍എയുടെ ശ്രമം വിമര്‍ശനത്തിനിടയാക്കി. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എംഎല്‍എയുടെത് സ്വന്തമായ അഭിപ്രായമല്ലെന്നും ബിജെപിയുടെ പൊതുവെയുള്ള അഭിപ്രായം ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

English summary
BJP MLA says Ambedkar wasn’t the architect of Indian Constitution
Please Wait while comments are loading...