കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം കനത്തു; കുംഭമേള നേരത്തെ നിര്‍ത്തിയേക്കും, മത നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേളയ്‌ക്കെതിരെ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തില്‍ മേള നേരത്തെ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മത നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മേള അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിദ്വാറിലെ ഗംഗാ തീരത്ത് ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇനിയും രണ്ടാഴ്ച കൂടി മേള തുടരേണ്ടതായിരുന്നു.

09

എന്നാല്‍ കൊറോണ വ്യാപന സാധ്യത കണക്കിലെടുത്ത്് സര്‍ക്കാര്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ സന്യാസിമാരും ഭക്തരുമടങ്ങുന്ന ആയിരങ്ങള്‍ പുണ്യ സ്‌നാനം നടത്തി. ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്ക് പ്രകാരം ഒമ്പര ലക്ഷം പേരാണ് ഗംഗയില്‍ മുങ്ങിയത്. സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് ധരിക്കുന്നില്ലെന്നുമുള്ള ആക്ഷേപം ശക്തമാണ്. മാനദണ്ഡലങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നുണ്ടെന്ന് പോലീസ് ഓഫീസര്‍ സഞ്ജയ് ഗുനിയാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങിബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങി

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

കുംഭമേളയിലെ അടുത്ത പുണ്യ സ്‌നാനം നടക്കുക ഏപ്രില്‍ 27നാണ്. എന്നാല്‍ കൊറോണയുടെ രണ്ടാം തരംഗമുണ്ടായിരിക്കുന്ന വേളയില്‍ ഇത്രയും പേര്‍ സംഗമിക്കുന്നതും ശേഷം നാട്ടിലെത്തുന്നതും രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് വിമര്‍ശനമുണ്ട്. എഴുത്തുകാരും ആരോഗ്യ വിദഗ്ധരും ഇതിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച 1925 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസം ഇത്രയും പേര്‍ക്ക് രോഗം ബാധിക്കുന്നത് ആദ്യമാണ്. ഹരിദ്വാറില്‍ മാത്രം 1000 പേര്‍ക്ക് രോഗമുണ്ടായി. ഇതോടെയാണ് ഉത്തരാഖണ്ഡില്‍ ആശങ്ക പരന്നത്.

English summary
Amid Criticism Kumbh Mela May End Today; Uttarakhand government meets religious leaders- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X