Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരുലക്ഷം കടന്ന് കൊവിഡ് രോഗികള്‍

ന്യൂദല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു. ശനിയാഴ്ച 1,59,632 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തലേ ദിവസത്തേക്കാള്‍ 13 ശതമാനം അധിക വര്‍ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,55,28,004 ലെത്തി. 10.21 ശതമാനമാണ് രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6.77 ആണ് രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

5,90,611 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. അതേസമയം 40863 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ കണക്ക് 3,44,53,603 ആയി.

1

കഴിഞ്ഞ 24 മണിക്കൂറില്‍ 327 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,83,790 ആയി. കേരളത്തില്‍ ശനിയാഴ്ച 242 മരണനമാണ് റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീംകോടതി വിധി പ്രകാരം അപ്പീലിലൂടെ വന്ന മരണങ്ങള്‍ കൂടി രേഖപ്പെടുത്തുന്നതിനാലാണ് കേരളത്തിലെ മരണസംഖ്യ ഉയര്‍ന്ന് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 41434 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 13 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ മാത്രം 20318 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

2

രാജ്യതലസ്ഥാനമായ ദല്‍ഹിയിലും കൊവിഡ് കേസുകളില്‍ വലിയ വര്‍ധന ഉണ്ടായി. ശനിയാഴ്ച 20181 പേര്‍ക്കാണം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിന് ശേഷം ദല്‍ഹിയിലെ ഏറ്റവും വലിയ പ്രതിദിന നിരക്കാണിത്. 19.60 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

3

അതേസമയം രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 1009 പേരും മഹാരാഷ്ട്രയില്‍ നിന്നാണ്. ദല്‍ഹിയില്‍ 513 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്. 1409 പേര്‍ ഇതിനോടകം ഒമിക്രോണില്‍ നിന്ന് രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ശനിയാഴ്ച 616 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

4

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് മദ്രാസ് ഐ ഐ ടിയുടെ പഠനത്തില്‍ പറയുന്നു. ഫെബ്രുവരി ഒന്നിനും 15-നും ഇടയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലായിരിക്കുമെന്ന് മദ്രാസ് ഗണിതശാസ്ത്ര വകുപ്പും പ്രൊഫ നീലേഷ് എസ് ഉപാധ്യേ, പ്രൊഫ എസ് സുന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സിനായുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സും നടത്തിയ പഠനത്തില്‍ പറയുന്നു.

5

കഴിഞ്ഞ രണ്ടാഴ്ചയിലെ കൊവിഡ് ആര്‍ വാല്യൂ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ആറുവരെ രാജ്യത്ത് ആര്‍ വാല്യു നാലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 മുതല്‍ 31 വരെ 2.9 ആയിരുന്നു ആര്‍ വാല്യു.

6

രണ്ടാംതരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനവും മൂന്നാം തരംഗവുമാണ് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാവുക. വാക്‌സിനേഷന്‍ പൂര്‍ണമാക്കുകയും സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും പോലുള്ള മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പുലര്‍ത്തിയാലും മാത്രമെ ഭീഷണി അതിജീവിക്കാനാകൂ എന്നാണ് പഠനത്തില്‍ പറയുന്നത്. ആര്‍ വാല്യൂ കുറയ്ക്കാന്‍ ഇത് പിന്തുടര്‍ന്നേ മതിയാകൂവെന്നാണ് നിര്‍ദേശം.

7

രോഗം ബാധിക്കാനിടയുള്ള ഇടവേള, രോഗം വ്യാപിക്കാനുള്ള സാധ്യത, സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് ആര്‍ വാല്യു കണക്കാക്കുന്നത്. വൈറസ് ബാധയേറ്റ പത്ത് പേരില്‍ നിന്ന് എത്ര പേര്‍ക്ക് പകരുമെന്ന്ആര്‍ വാല്യു പരിശോധിക്കുമ്പോള്‍ അറിയാം. ആര്‍ വാല്യു ഒന്നാണെങ്കില്‍ ഓരോ 10 പേരില്‍ നിന്നും മറ്റ് 10 പേരിലേക്ക് രോഗം പടരുന്നുവെന്നാണ് നിഗമനം.

8

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് പലയിടത്തും കര്‍ശനമാക്കിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂ, വാരന്ത്യ കര്‍ഫ്യൂ എന്നിവ പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+