Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ ഭരണപ്രതിസന്ധി; ഗവര്‍ണര്‍ മുംബൈയില്‍, ലക്ഷ്യം മറ്റൊന്ന്? തമിഴ്‌നാട് കത്തും!!

ഗവര്‍ണറുടെ വരവിനും തീരുമാനത്തിനുമായി കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ നേതാക്കള്‍.

ചെന്നൈ: തമിഴ്‌നാട് ഭരണകക്ഷിയായ അണ്ണാഡിഎംകെയില്‍ കലാപം ആളിപ്പടര്‍ന്നതോടെ ഭരണപ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനമാണ് നിര്‍ണായകം. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇപ്പോള്‍ മുംബൈയിലാണ്. മഹാരാഷ്ട്രയുടെ കൂടി ചുമതലയുള്ള ഗവര്‍ണറാണ് അദ്ദേഹം.

ഗവര്‍ണറുടെ വരവിനും തീരുമാനത്തിനുമായി കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ നേതാക്കള്‍. എന്നാല്‍ അദ്ദേഹം ചൊവ്വാഴ്ച വൈകീട്ടോ ബുധനാഴ്ച രാവിലെയോ എത്തുമെന്നായിരുന്നു നേരത്തെ റിപോര്‍ട്ടുകള്‍. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് അദ്ദേഹം വ്യാഴാഴ്ച എത്തുമെന്നാണ്.

വൈകീട്ടും മുംബൈയില്‍ പരിപാടി

മുംബൈയില്‍ ചില പരിപാടികളില്‍ പങ്കെടുക്കുകയാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. ബുധനാഴ്ച വൈകീട്ട് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ നടക്കുന്ന ബിരുദധാന ചടങ്ങ് നേരത്തെ തീരുമാനിച്ചതാണ്. ചടങ്ങില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഗവര്‍ണര്‍ പങ്കെടുക്കുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച എത്തുമോ?

ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ചയോ ഗവര്‍ണര്‍ ചെന്നൈയിലെത്തുമെന്നാണ് ലഭ്യമാവുന്ന വിവരം. ശശികല മുഖ്യമന്ത്രിയാവുമോ പനീര്‍ശെല്‍വം തുടരുമോ തുടങ്ങി നിര്‍ണായക തീരുമാനമെടുക്കേണ്ടത് ഇനി ഗവര്‍ണറാണ്. തന്റെ രാജി സ്വീകരിക്കരുതെന്നും നിയസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും ഗവര്‍ണറെ അറിയിക്കുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുണ്ട്.

ഓഡിറ്റോറിയം സത്യപ്രതിജ്ഞക്ക് സജ്ജമായി

ബുധനാഴ്ച വൈകീട്ടാണ് മുംബൈ ഐസിടിയില്‍ ബിരുദധാന ചടങ്ങ്. ഇന്ന് അദ്ദേഹം തമിഴ്‌നാട്ടിലേക്ക് വരില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞെങ്കിലും മദ്രാസ് സര്‍വകലാശാല ഓഡിറ്റോറിയം സത്യപ്രതിജ്ഞക്ക് വേണ്ടി സജ്ജമായിട്ടുണ്ട്.

ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നു

നിലവില്‍ ഗവര്‍ണര്‍ എല്ലാ കാര്യത്തില്‍ നിന്നും വിട്ടുനിന്ന് തീരുമാനം വൈകിപ്പിക്കുന്നത് ഉചിതമായ നടപടിയാണെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അഭിപ്രായപ്പെട്ടു. അസാധാരണമായ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനമാണ് നിര്‍ണായകം. അത് പെട്ടെന്ന് എടുക്കുന്നത് ശരിയല്ല. സാഹചര്യം പരിശോധിച്ച് സത്യപ്രതിജ്ഞ നീട്ടിവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കുമെന്നും സൊറാബ്ജി പറഞ്ഞു.

പനീര്‍ശെല്‍വം പുറത്താകും?

പനീര്‍സെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ നേരത്തെ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണര്‍ക്ക് മാത്രമാണ് തീരുമാനിക്കാന്‍ സാധിക്കുക.

പനീര്‍ശെല്‍വം ഇപ്പോള്‍ പറയുന്നത്

തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് ചൊവ്വാഴ്ച രാത്രിയാണ് പനീര്‍ശെല്‍വം പരസ്യപ്പെടുത്തിയത്. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി. വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

ഗവര്‍ണറുടെ ഉദ്ദേശം മറ്റൊന്ന്

ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ശശികലയുടെ സത്യപ്രതിജ്ഞ നടത്താനാണ് അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അടുത്താഴ്ച സുപ്രിംകോടതി വിധി പറയാനിരിക്കെ, ഈ വിഷയത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഗവര്‍ണര്‍. കേസ് തിരിച്ചടിയായാല്‍ ശശികല രാജിവയ്‌ക്കേണ്ടി വരും. അതിനാലാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതെന്നാണ് വിവരം.

പ്രശ്‌നമുണ്ടായപ്പോള്‍ ഗവര്‍ണര്‍ ചെയ്തത്

തിങ്കളാഴ്ച ഗവര്‍ണര്‍ ചെന്നൈയിലുണ്ടായിരുന്നു. കോയമ്പത്തൂര്‍ വഴി ഡല്‍ഹിയിലേക്ക് പോയ അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം മുംബൈയിലേക്ക് പോവുകയായിരുന്നു. പിന്നീട് തിരിച്ചു ചെന്നൈയിലെത്തുന്നത് എപ്പോഴാണെന്ന് അറിയിച്ചിട്ടുമില്ല.

പനീര്‍ശെല്‍വത്തിന്റെ വാദം അംഗീകരിക്കില്ല?

തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നുവെന്ന പനീര്‍ശെല്‍വത്തിന്റെ വാദം ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ കരുതുന്നത്. പനീര്‍ശെല്‍വത്തിന്റെ വാദത്തില്‍ പ്രസക്തിയില്ലെന്നാണ് സൊറാബ്ജി പറയുന്നത്. ഗവര്‍ണര്‍ വിട്ടുനില്‍ക്കുന്നത് സുപ്രിംകോടതി വിധി കാത്തിട്ടാണെന്നാണ് അദ്ദേഹം കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+