ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും...!!! പിന്നില്‍ കളിക്കുന്നത് ധനുഷും സൗന്ദര്യയും...!!!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നതിനൊപ്പം തന്നെ താരം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ അമിത് ഷായും നിതിന്‍ ഗഡ്കരിയും ക്ഷണം ആവര്‍ത്തിച്ചിരിക്കുകയാണ്. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് ബിജെപിയിലേക്കും അടുപ്പിക്കുന്നതിന് പിന്നിൽ വേറെ ചിലരുണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രജനീകാന്തിനൊപ്പം പനീര്‍ശെല്‍വവും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയെ കൊന്നത് പനീര്‍ശെല്‍വം..!! ഉന്നമിട്ടത് മുഖ്യമന്ത്രിക്കസേര..!! നടുക്കുന്ന വെളിപ്പെടുത്തല്‍..!

ഷൂട്ടിംഗിനിടെ ചെങ്കല്‍ച്ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ നടന്നത് .!! നടി തുറന്ന് പറയുന്നു..!

കൂടിക്കാഴ്ച നടന്നേക്കില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ആഴ്ച രജനീകാന്ത് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അമിത്ഷാ അത്തരം വാര്‍ത്തകളെ തള്ളിക്കളയുന്നു. അതേസമയം വിവിധ ബിജെപി നേതാക്കള്‍ താരവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തുന്നുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപിയിലേക്ക് സ്വാഗതം

രജനീകാന്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് ചിന്തിക്കുകയാണെങ്കില്‍ ബിജെപിയെക്കുറിച്ച് കൂടി ചിന്തിക്കൂ എന്നാണ് ഗഡ്കരിയുടെ വാക്കുകള്‍. എന്നാല്‍ അന്തിരതീരുമാനം പാര്‍ട്ടിയുടേത് ആണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെത്തിയാല്‍ രജനിക്ക് ഉന്നതസ്ഥാനം ഉറപ്പാണ്.

താരത്തിന്റെ പോക്ക് എങ്ങോട്ട്

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. താരം രാഷ്ട്രീയത്തിലിറങ്ങുത് സംബന്ധിച്ച് അടുത്തിടെയാണ് ചില സൂചനകള്‍ നല്‍കിയത്. എന്നാല്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമോ അതോ ബിജെപിയോട് ഒപ്പം ചേരുമോ എന്ന കാര്യത്തിലൊന്നും ഇതുവരെ യാതൊരു തീരുമാനവുമായിട്ടില്ല.

മൈലേജ് ചെറുതാവില്ല

ദക്ഷിണേന്ത്യ പിടിച്ചടക്കാനുള്ള ബിജെപിയുടെ പദ്ധതിയിലെ പ്രധാന കണ്ണിയായാണ് രജനീകാന്തിനെ അവര്‍ കാണുന്നത്. രജനീകാന്തിനെപ്പോലെ ജനപ്രീതിയുള്ള താരത്തെ കൂടെ നിര്‍ത്താനായാല്‍ അത് പാര്‍ട്ടിക്കുണ്ടാക്കുന്ന മൈലേജ് ചെറുതാകില്ലെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ താരം ഇതുവരെ മനസ്സ് തുറന്നിട്ടുമില്ല.

ഡിഎംകെ സ്വാഗതം ചെയ്യുന്നു

തമിഴ്‌നാട്ടിലെ ബിജെപിയുടെ പ്രമുഖ നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് രജനീകാന്തിനെ ബിജെപി സ്വാഗതം ചെയ്യുന്നതിനോട് താല്‍പര്യമില്ല. മറ്റുപാര്‍ട്ടികളും ഇക്കാര്യത്തില്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്. ഡിഎംകെ കഴിഞ്ഞ ദിവസം രജനീകാന്തിനെ സ്വാഗതം ചെയ്തിരുന്നു.

പിന്നിൽ ധനുഷും സൗന്ദര്യയും

തമിഴനല്ലാത്ത രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെ തമിഴര്‍ മുന്നേറ്റ പടയുടെ നേതൃത്വത്തില്‍ താരത്തിന്റെ വീടിന് മുന്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. രജനീകാന്തിനെ രാഷ്ട്രീയത്തിലിറങ്ങാന്‍ സമ്മര്‍ദം ചെലുത്തുന്നത് മകള്‍ സൗന്ദര്യയാണ് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരുമകന്‍ ധനുഷിന്റെ താല്‍പര്യവും ഇതിന് പിന്നിലുണ്ടത്രേ.

ഒപിഎസ്സും ബിജെപിയിലേക്കോ

ജയലളിതയുടെ വിശ്വസ്തനും തമിഴ്‌നാട്ടില്‍ ഏറെ ജനപ്രീതിയുള്ള നേതാവുമായ ഒ പനീര്‍ശെല്‍വത്തേയും രജനിക്കൊപ്പം തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നേരത്തെ തന്നെ ബിജെപി നോമിനിയാണ് ഓപിഎസ് എന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം മോദിയുമായി ഓപിഎസ് കൂടിക്കാഴ്ചയും നടത്തിയിരുന്നു.

English summary
Amit Shah and Nitin Gadkari welcomes Rajanikanth to join hands with BJP
Please Wait while comments are loading...