കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നിടത്ത് ബിജെപി ഭരിക്കുമെന്ന് അമിത് ഷാ; രാജസ്ഥാനില്‍ ബിജെപി കുതിപ്പ്, താമര വിരിയുമെന്ന് സര്‍വെ

Google Oneindia Malayalam News

Recommended Video

cmsvideo
മൂന്നിടത്ത് താമര വിരിയുമെന്ന് സര്‍വെ | Oneindia Malayalam

ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് വിലയിരുത്തുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഒരിടത്ത് കോണ്‍ഗ്രസും മറ്റൊരിടത്ത് ടിആര്‍എസും. രാജസ്ഥാനില്‍ പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ ബിജെപി വന്‍ കുതിപ്പ് നടത്തിയെന്നാണ് വിലയിരുത്തല്‍.

മധ്യപ്രദേശില്‍ ബിജെപി ജയിക്കുമെന്ന് രണ്ട് അഭിപ്രായ സര്‍വ്വെകള്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണമുണ്ടാകുമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് ഇതുവരെ അഭിപ്രായ സര്‍വ്വെകള്‍ വ്യക്തമാക്കിയിരുന്നത്. മോദിയും അമിത് ഷായും ഒരുമിച്ച് ഇറങ്ങിയാണ് രാജസ്ഥാനിലെ ഒടുവിലെ പ്രചാരണം ചൂടുപിടിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാജസ്ഥാനില്‍ ബിജെപിക്ക് ആശങ്ക

രാജസ്ഥാനില്‍ ബിജെപിക്ക് ആശങ്ക

ബിജെപി ഭരണം 15 വര്‍ഷമായി തുടരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും. ഇതില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് ഇതുവരെയുള്ള അഭിപ്രായ സര്‍വ്വെകള്‍. ഇക്കാര്യത്തില്‍ ബിജെപിക്കും ഭയമുണ്ട്. അതുകൊണ്ടു തന്നെയാണ് അവസാനഘട്ട പ്രചാരണത്തിന് മോദിയും അമിത് ഷായും ഒരുമിച്ചെത്തിയത്.

കോണ്‍ഗ്രസിന് വേണ്ടി...

കോണ്‍ഗ്രസിന് വേണ്ടി...

രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ബിജെപിയുടെ അവസാനഘട്ട പ്രചാരണ മുന്നേറ്റം കോണ്‍ഗ്രസിന് അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും രാഹുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്നിലുള്ളത്.

മധ്യപ്രദേശിന്റെ ചിത്രം

മധ്യപ്രദേശിന്റെ ചിത്രം

മധ്യപ്രദേശിന്റെ കാര്യത്തില്‍ വ്യക്തമായ ചിത്രം പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. മൂന്ന് അഭിപ്രായ സര്‍വ്വെകളാണ് മധ്യപ്രദേശില്‍ ഇതുവരെ പുറത്തുവന്നത്. ഇതില്‍ രണ്ടെണ്ണം ബിജെപിക്ക് അനുകൂലമാണ്. ഒന്ന് കോണ്‍ഗ്രസിനും. ബിജെപിക്ക് അനുകൂലമുള്ള ഒരു സര്‍വ്വെയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസിന് അനുകൂലം ഇങ്ങനെ

കോണ്‍ഗ്രസിന് അനുകൂലം ഇങ്ങനെ

എബിപി സിവോട്ടര്‍, ടൈംസ് നൗ വാര്‍റൂം സ്ട്രാറ്റജീസ്, ന്യൂസ് നാഷന്‍ എന്നിവരുടെ അഭിപ്രായ സര്‍വ്വെകളാണ് മധ്യപ്രദേശില്‍ പുറത്തുവന്നത്. ഇതില്‍ എബിപി സിവോട്ടര്‍ സര്‍വ്വേയില്‍ പറയുന്നത് കോണ്‍ഗ്രസ് 122 സീറ്റ് നേട്ടുമെന്നാണ്. ബിജെപി 108 സീറ്റ് നേടുമെന്നും പറയുന്നു. മധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളാണുള്ളത്.

മറ്റു രണ്ടെണ്ണം...

മറ്റു രണ്ടെണ്ണം...

ടൈംസ് നൗ സര്‍വ്വെയില്‍ കോണ്‍ഗ്രസിന് 77 സീറ്റ് മാത്രമേ കിട്ടൂ എന്നാണ് പറയുന്നത്. ബിജെപിക്ക് 142 സീറ്റ് ലഭിക്കുമെന്നും പറയുന്നു. മറ്റുള്ളവര്‍ക്ക് 11 സീറ്റ് ലഭിക്കുമെന്നും ടൈംസ് നൗ വ്യക്തമാക്കുന്നു. എന്നാല്‍ ന്യൂസ് നാഷന്‍ സര്‍വ്വെയില്‍ ബിജെപിക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നുണ്ടെങ്കിലും മികച്ച വിജയം പ്രവചിക്കുന്നില്ല. കോണ്‍ഗ്രസിന് 111 സീറ്റ് വരെയും ബിജെപിക്ക് 113 സീറ്റ് വരെയും കിട്ടാമെന്നാണ് ന്യൂസ് നാഷന്‍ പറയുന്നത്.

 മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി

ഇതിനിടെയാണ് അമിത് ഷായുടെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം രാജസ്ഥാനിലെ ചിറ്റൂര്‍ഗഡിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11ന് അഞ്ച് സംസ്ഥാനങ്ങളിലും ഫലം പ്രഖ്യാപിക്കും. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുമെന്നു അമിത് ഷാ പറയുന്നു.

 തന്റെ അനുഭവം ഇങ്ങനെ

തന്റെ അനുഭവം ഇങ്ങനെ

രാജസ്ഥാനില്‍ ബിജെപി തന്നെ ഭരിക്കുമെന്നാണ് അമിത്ഷാ പറയുന്നത്. മോദിയെ ഇഷ്ടപ്പെടുന്നവരാണ് രാജസ്ഥാനിലുള്ളവര്‍. വസുന്ദര രാജെ സര്‍ക്കാര്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ സംസ്ഥാനത്ത് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയിലധികം താന്‍ ഇവിടെയുണ്ട്. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണെന്നാണ് അനുഭവപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് തകരുമെന്ന്

കോണ്‍ഗ്രസ് തകരുമെന്ന്

കര്‍ഷകര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി മോദിയാണ്. രജപുത്രരുടെ സംവരണ വിഷയം അത്ര ഗൗരവമല്ല. പല സമൂഹങ്ങളും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഡിസംബര്‍ 11ന് ഫലം വരുമ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിലുണ്ടാകും. തെലങ്കാനയില്‍ ബിജെപി നില മെച്ചപ്പെടുത്തും. എന്നാല്‍ തെലങ്കാനയിലും മിസോറാമിലും കോണ്‍ഗ്രസ് തകരുമെന്നും അമിത് ഷാ പറഞ്ഞു.

 തെലങ്കാനയില്‍ സംഭവിക്കാന്‍ പോകുന്നത്

തെലങ്കാനയില്‍ സംഭവിക്കാന്‍ പോകുന്നത്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ലാതാകാന്‍ പോകുന്നു. മിസോറാമില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അതു സംഭവിക്കും. തെലങ്കാനയില്‍ ബിജെപിക്ക് നാല് സീറ്റാണുള്ളത്. ഇത്തവണ സീറ്റ് വര്‍ധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

രാമക്ഷേത്രം; ജനുവരി കഴിയട്ടേ

രാമക്ഷേത്രം; ജനുവരി കഴിയട്ടേ

രാമക്ഷേത്ര വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. ജനുവരിയില്‍ കേസ് കോടതി പരിഗണിക്കും. എന്തുസംഭവിക്കുമെന്ന് നോക്കാം. അതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും അമിത് ഷാ പറഞ്ഞു.

 എക്‌സിറ്റ് പോള്‍ ഫലം നോക്കാം

എക്‌സിറ്റ് പോള്‍ ഫലം നോക്കാം

അഭിപ്രായ സര്‍വ്വെകള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലം ബിജെപിക്ക് ഒപ്പമായിരിക്കും. ബിജെപി തന്നെ വിജയിക്കും. കാത്തിരുന്ന് കാണാമെന്നും അമിത്ഷാ ന്യൂസ് 18ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഡിസംബര്‍ ഏഴിന് രാത്രിയോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരും.

സൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കുംസൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കും

English summary
Amit Shah confident of BJP forming government in three states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X