മമതയെ തോല്‍പ്പിക്കാന്‍ അമിത് ഷാ ബംഗാളി ഭാഷ പഠിക്കുന്നു; 'വരത്തന്' എന്ന പേരുദോഷം മാറ്റണം
ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുക്കം തുടങ്ങി. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ തന്നെയായിരിക്കും ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ബംഗാളിലെ ജനങ്ങളുടെ മനസില്‍ ഇടം നേടണമെങ്കില്‍ പ്രാദേശിക ഭാഷയിലെ പ്രചാരണമാണ് ഗുണം ചെയ്യുക എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായി അമിത് ഷാ ബംഗാളി ഭാഷ പഠിക്കാന്‍ ആരംഭിച്ചു. കൂടെ മറ്റു ചില ഭാഷകളും ക്ലാസിക്കല്‍ സംഗീതവും അമിത് ഷാ പഠിക്കുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...

ഭാഷ തടസമാകരുത്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഷ തടസമാകരുത് എന്നതിനാലാണ് അമിത് ഷാ ബംഗാളി പഠിക്കുന്നത്. പ്രസംഗം ബംഗാളിയില്‍ ആക്കാനും അമിത് ഷാ ആലോചിക്കുന്നുണ്ട്. ഭാഷ പഠിക്കുന്നതിന് ഒരു അധ്യാപകനെ നിയോഗിച്ചിരിക്കുകയാണ് അദ്ദേഹം. അമിത് ഷായെ പുറംനാട്ടുകാരനായാണ് മമത ബാനര്‍ജി തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിക്കുന്നത്.

വിദേശിയുടെ പാര്‍ട്ടി
വിദേശിയുടെ പാര്‍ട്ടി നിങ്ങള്‍ക്ക് വേണോ എന്ന മമതയുടെ ചോദ്യം ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മ, മതി, മനുഷ് (അമ്മ, മാതൃഭൂമി, ജനങ്ങള്‍) എന്ന മമതയുടെ മുദ്രാവാക്യത്തിന് ബംഗാളില്‍ വന്‍ പ്രചാരണം ലഭിച്ചിരുന്നു. പ്രാദേശിക ഭാഷയിലാണ് മമതയുടെ എല്ലാ പ്രസംഗങ്ങളും. ഇത് മറികടക്കാന്‍ ബിജെപി നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല.

തന്ത്രങ്ങള്‍ തകരുന്നു
ഈ പ്രതിസന്ധിയെല്ലാം ബംഗാളി ഭാഷ പഠിക്കുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് അമിത് ഷാ കരുതുന്നത്. രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ വിദഗ്ധനാണ് അമിത് ഷാ. ഓരോ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ക്കും പ്രത്യേകം പദ്ധതിയാണ് അമിത് ഷാ തയ്യാറാക്കാറ്. എന്നാല്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം ബിജെപിയുടെ തന്ത്രങ്ങള്‍ തകരുകയാണ് ചെയ്തത്.

നേതാക്കള്‍ക്ക് നല്കിയ നിര്‍ദേശം
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് തിരിച്ചടിയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയും പശ്ചിമ ബംഗാളും ബിജെപി പിടിക്കണമെന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ബംഗാളിക്ക് പുറമെ തമിഴും
ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടുതല്‍ ഇടപെടുന്നതിനും ഭാഷ തടസമായിരുന്നു. ഈ പ്രശ്നത്തിനും പരിഹാരം കാണുകയാണ് അമിത് ഷാ. ബംഗാളിക്ക് പുറമെ തമിഴും അമിത് ഷാ പഠിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. മൊത്തം നാല് ഭാഷകളാണ് അദ്ദേഹം പഠിക്കുന്നത്.

വിലക്കുണ്ടായപ്പോള്‍ ഹിന്ദി പഠിച്ചു
ഗുജറാത്തില്‍ നിന്നുള്ള ബിജെപി നേതാവാണ് അമിത് ഷാ. ഇടക്കാലത്ത് ജയിലില്‍ കിടന്ന വേളയിലും രണ്ടു വര്‍ഷം ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന കാലത്തുമാണ് അദ്ദേഹം ഹിന്ദി പഠിച്ചത്. ഇന്ന് ഹിന്ദിയില്‍ ഏറ്റവും നന്നായി പ്രസംഗിക്കുന്ന ബിജെപി നേതാവ് കൂടിയാണ് അമിത് ഷാ. തിരക്കേറിയ ജീവതത്തിനിടയില്‍ ആശ്വാസം കണ്ടെത്താന്‍ അദ്ദേഹം ക്ലാസിക്കല്‍ സംഗീതവും പഠിക്കുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications