ഇന്ത്യ ഭീകരരെ ആക്രമിച്ചു, പാകിസ്ഥാന്‍ അത് അവര്‍ക്കെതിരായ ആക്രമണമാക്കി: അമിത് ഷാ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരര്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ സായുധ സേനയും ഇക്കാര്യത്തില്‍ പ്രശംസ അര്‍ഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ ശക്തമായ പ്രതികരണത്തിന് സായുധ സേനയെ പ്രശംസിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കുന്നതിലും ഭീകരാക്രമണങ്ങളില്‍ നഷ്ടപ്പെട്ട ജീവന്‍ പ്രതികാരം ചെയ്യുന്നതിലും നേതൃത്വം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം പ്രശംസിച്ചു. 'നമ്മുടെ പ്രധാനമന്ത്രിയുടെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും, നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള കൃത്യമായ വിവരങ്ങളും, സൈന്യത്തിന്റെ അത്ഭുതകരമായ മാരക പ്രകടനവും ഒരുമിച്ച് വന്നപ്പോഴാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ഉണ്ടായത്.

Amit Shah

ഇവ മൂന്നും ഒരുമിച്ച് വരുമ്പോഴാണ് ഓപ്പറേഷന്‍ സിന്ദൂര്‍ രൂപപ്പെടുന്നത്,' അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്‍ വര്‍ഷങ്ങളായി തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്നും പല തവണ ഇവരുടെ ആക്രമണങ്ങള്‍ ഇന്ത്യ സഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ഈ നിലപാടിനോട് വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

'2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി, ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചു, ആദ്യത്തെ വലിയ ആക്രമണം ഉറിയില്‍ നമ്മുടെ സൈനികര്‍ക്ക് നേരെയായിരുന്നു. അവര്‍ നമ്മുടെ സൈനികരെ അവരെ ജീവനോടെ ചുട്ടുകളയാന്‍ ധൈര്യപ്പെട്ടു, ഉറിക്ക് തൊട്ടുപിന്നാലെ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തി ആദ്യമായി തീവ്രവാദികളുടെ ഒളിത്താവളങ്ങളില്‍ പ്രവേശിച്ച് തീവ്രവാദികള്‍ക്ക് ഉചിതമായ മറുപടി നല്‍കി,' അമിത് ഷാ പറഞ്ഞു.

പാകിസ്ഥാന്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്ന് പലകുറി തെളിയിച്ചിട്ടുണ്ടെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഭീകരര്‍ക്കെതിരായ ആക്രമണം അവരുടെ രാജ്യത്തിനെതിരായ ആക്രമണമായി കണക്കാക്കിയപ്പോള്‍ പാകിസ്ഥാന്‍ അവരുടെ കൈകള്‍ തന്നെ സ്വന്തം നേര്‍ക്ക് ചൂണ്ടിയതായി അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഭീകരരെ ആക്രമിച്ചുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പക്ഷേ പാകിസ്ഥാന്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്ന് തെളിയിച്ചു. ഭീകരര്‍ക്കെതിരായ ആക്രമണം തങ്ങള്‍ക്കെതിരായ ആക്രമണമായി പാകിസ്ഥാന്‍ കണക്കാക്കി. പാകിസ്ഥാന്‍ സൈന്യം നമ്മുടെ സിവിലിയന്‍ താവളങ്ങളെയും സൈനിക സ്ഥാപനങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍, ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കി. അവരുടെ വ്യോമതാവളങ്ങള്‍ ആക്രമിച്ചുകൊണ്ട് അവര്‍ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു.' അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ച 26 സാധാരണക്കാരുടെ മരണത്തിന് പ്രതികാരം ചെയ്ത് കൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത് എന്നും അതിന് സായുധ സേനയെ പ്രശംസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 'പഹല്‍ഗാമില്‍, പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദികള്‍ അവരുടെ കുടുംബങ്ങള്‍ക്ക് മുന്നില്‍ അവരുടെ മതം വ്യക്തമാക്കി നിരപരാധികളെ കൊലപ്പെടുത്തി. ആ ആക്രമണത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ന് ലോകം മുഴുവന്‍ ഇന്ത്യന്‍ സായുധ സേനയുടെ ധീരതയെ പ്രശംസിക്കുന്നു,' അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+