കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ നിലം പതിച്ചേക്കും; പിന്തുണ പിന്‍വലിക്കാന്‍ ശിവസേനയില്‍ നീക്കം

  • By Rajendran
Google Oneindia Malayalam News

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ BJP സര്‍ക്കാര്‍ നിലം പതിച്ചേക്കും | Oneindia Malayalam

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥനങ്ങളിലെ ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു കഴിഞ്ഞു. നോട്ട്‌നിരോധനം വരുത്തിവെച്ച കെടുതികളും കാര്‍ഷിക പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാന്‍ കഴിയില്ല.

ഈ പ്രശ്‌നങ്ങള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് മുന്നണിക്കകത്തെ പ്രശ്‌നങ്ങളാണ്. നിരവധി പാര്‍ട്ടികള്‍ ഇതിനോടകം തന്നെ മുന്നണി വിട്ടുപോയികഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി ബന്ധവും തകര്‍ച്ചയില്‍ എത്തിനില്‍ക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശിവസേനയുടെ പിന്തുണ

ശിവസേനയുടെ പിന്തുണ

ശിവസേനയുടെ പിന്തുണയോടുകൂടിയാണ് മഹാരഷ്ട്ര ബിജെപി ഭരിക്കുന്നതെങ്കിലം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാനാണ് ഇരുപാര്‍ട്ടികളുടേയും തീരുമാനം. സംവരണ ബില്‍, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ സമീപകാലത്ത് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശിവസേന നടത്തിവരുന്നത്

സംസ്ഥാന ഭരണത്തേയും

സംസ്ഥാന ഭരണത്തേയും

പാര്‍ട്ടികള്‍ക്കിടയിലെ ഈ അകല്‍ച്ച സംസ്ഥാന ഭരണത്തേയും ബാധിച്ചേക്കുമെന്നാണ് സൂചന. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 63 അംഗങ്ങളുള്ള ശിവസേനയുടെ പിന്തുണയോടുകൂടിയാണ് ബിജെപി ഭരണം നടത്തുന്നത്. 121 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

പിന്തുണ പിന്‍വലിച്ചാല്‍

പിന്തുണ പിന്‍വലിച്ചാല്‍

ശിവസേന പിന്തുണ പിന്‍വലിച്ചാല്‍ ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണം നിലം പൊത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാറിന് പിന്തുണ നല്‍കുന്ന് പിന്തുണ അവസാനിപ്പിക്കണമെന്നാണ് ശിവസേനയിലെ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

കനത്ത തിരിച്ചടിയാവും

കനത്ത തിരിച്ചടിയാവും

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഭരണം നഷ്ടമായാല്‍ ബിജെപിക്കത് കനത്ത തിരിച്ചടിയാവും. ഹിന്ദി മേഖലയില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായതിന് പിന്നാലെ മഹാരാഷ്ട്രകൂടി ബിജെപിക്ക് നഷ്ടമാകുന്ന സ്ഥിതിവരും.

പരസ്യപ്രഖ്യാപനമില്ല

പരസ്യപ്രഖ്യാപനമില്ല

ബിജെപി സര്‍ക്കാറിന് പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ശിവസേനക്കുള്ളില്‍ ചര്‍ച്ച സജീവമാണെങ്കിലും ഇതുവരെ പരസ്യപ്രഖ്യാപനം നടത്താന്‍ ഒരു നേതാവും തയ്യാറായിട്ടില്ല. ബന്ധം ഇത്രയേറെ വഷളായിട്ടും സര്‍ക്കാറിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാത്തതിനെതിരേയും ശക്തമായ വിമര്‍നമാണ് ഉയര്‍ന്നു വരുന്നത്.

ജയന്ത് പാട്ടീല്‍

ജയന്ത് പാട്ടീല്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്റെ പരിഹാസവും താക്കീതും കേട്ടിട്ടും പാര്‍ട്ടിയില്‍ തുടരാന്‍ ശിവസേനയ്ക്ക് നാണമില്ലേയെന്നാണ് ഉദ്ധവ് താക്കറെയോട് മഹാരാഷ്ട്ര നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തലവന്‍ ജയന്ത് പാട്ടീല്‍ കഴിഞ്ഞ ദിവസം ചോദിച്ചത്.

താക്കറെയുടെ രക്തം

താക്കറെയുടെ രക്തം

ബിജെപിയുടെ പ്രസിഡന്റ് തന്നെ നിങ്ങളെ തോല്‍പ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നു. നിങ്ങളുടെ ഞരമ്പുകളില്‍ ബാലാസാഹേബ് താക്കറെയുടെ രക്തമാണ് ഒഴുകുന്നതെങ്കില്‍ ബി.ജെ.പി മന്ത്രിസഭയില്‍ നിന്നും രാജിവെക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കുകയാണ് വേണ്ടതെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

പരാജയപ്പെടുത്തും

പരാജയപ്പെടുത്തും

ബിജെപിയുമായി സഖ്യത്തിലാണെങ്കില്‍ ശിവസേനയുടെ വിജയം ഉറപ്പാക്കുമെന്നും അതല്ലെങ്കില്‍ മുന്‍ സഖ്യമായാലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം അമിത് ഷാ ശിവസേനയോട് പറഞ്ഞത്.

തനിച്ചു മത്സരിച്ചാലും

തനിച്ചു മത്സരിച്ചാലും

തനിച്ചു മത്സരിച്ചാലും മഹാരാഷ്ടരിയിലെ 48 ല്‍ 40 സീറ്റിലും ബിജെപി വിജയിക്കുമെന്നായിരുന്നു മുഖ്യന്ത്രി ദേവന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഇതോടെയാണ് സര്‍ക്കാറിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കണമെന്ന ആവശ്യം ശിവസേനക്കുള്ളില്‍ ശക്തമായത്.

ചാമ്പലാക്കി കളയും

ചാമ്പലാക്കി കളയും

ശിവസേനയെ ഭയപ്പെടുത്താന്‍ നോക്കിയാല്‍ ചാമ്പലാക്കി കളയുമെന്നായിരുന്നു സഖ്യ സര്‍ക്കാറിലെ മന്ത്രിയായ രാംദാസ് കദം മുന്നറിയിപ്പു നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് ദയനീയമായ തോല്‍വിയാണ് നേരിടേണ്ടി വന്നത്.

ഭയപ്പെടുത്താന്‍ നോക്കണ്ട

ഭയപ്പെടുത്താന്‍ നോക്കണ്ട

മഹാരാഷ്ട്രയിലേക്ക് വന്ന് ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കണ്ട, അങ്ങനെ വന്നാല്‍ ചാമ്പലാക്കി കളയും, രാംദാസ് കദം മുന്നറിയിപ്പ് നല്‍കുന്നു. മോദി തരംഗമില്ലാതിരുന്നപ്പോഴും 63 സീറ്റുകള്‍ നേടിയ കാര്യം ആരും മറക്കേണ്ടെന്നും മഹാരാഷ്ട്രയിലെ പരിസ്ഥിതി വകുപ്പ് മന്ത്രി കൂടിയായ രാംദാസ് കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

മഹാരാഷ്ട്രയിലെ മറാത്ത, ദംഗാര്‍ , മുസ്ലീം സമുദായങ്ങള്‍ക്ക് നേരത്തെ തന്നെ സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഇനിയും അവര്‍ക്ക് എങ്ങനെയാണ് സംവരണം നല്‍കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണിതെന്നും രാംദാസ് കദം ആരോപിച്ചു.

English summary
amit shah's warning dares sena to quit government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X