ബിജെപിയുടെ പടപ്പുറപ്പാടില്‍ മങ്ങല്‍; ഇത്തവണ ഒറ്റയ്‌ക്കെന്ന് അമിത് ഷാ!! സഖ്യകക്ഷി കൈവിട്ടു

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് തുടക്കത്തില്‍ തന്നെ കല്ലുകടി. പ്രധാന സഖ്യകക്ഷികള്‍ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകില്ല. ഇക്കാര്യം ബോധ്യപ്പെട്ട ദേശീയ അധ്യക്ഷന്‍ അമിത് ഷാ അണികള്‍ക്ക് പുതിയ നിര്‍ദേശം നല്‍കി. ഇത്തവണ ഒറ്റയ്ക്കായിരിക്കുമെന്ന് അമിത് ഷാ മഹാരാഷ്ട്രയിലെ പാര്‍ട്ടി നേതാക്കളോട് പറഞ്ഞു.

കഴിഞ്ഞതവണ ബിജെപിക്കൊപ്പം ശക്തമായ സാന്നിധ്യമായിരുന്ന ശിവസേന ബിജെപിയെ ഇത്തവണ കൈവെടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയും ശിവസേനയും തമ്മിലുള്ള ഭിന്നത രൂക്ഷമായിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനെ പുകഴ്ത്തി ശിവസേന രംഗത്തുവന്നതോെടയാണ് അമിത് ഷാ ഇത്തവണ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കായിരിക്കുമെന്ന് പ്രവര്‍ത്തകരെ അറിയിച്ചത്. വിവരങ്ങള്‍ ഇങ്ങനെ....

 കഴിഞ്ഞ പോലെയാകില്ല

കഴിഞ്ഞ പോലെയാകില്ല

അടുത്ത വര്‍ഷം ആദ്യപകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ബിജെപി നേരത്തെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. പ്രമുഖരെ കാണുകയും സഖ്യകക്ഷികളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെയാകില്ല അടുത്തത് എന്ന് അമിത് ഷാക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

ശിവസേന സ്വന്തം വഴിക്ക്

ശിവസേന സ്വന്തം വഴിക്ക്

മഹാരാഷ്ട്രയില്‍ ശക്തമായ സാന്നിധ്യമാണ് ശിവസേന. ശിവസേനയുമായി ചേര്‍ന്നാണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പ് നേരിട്ടത്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ശിവസേന ഉടക്കിയ മട്ടാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും ശിവസേന പിന്തുണച്ചിരുന്നില്ല.

രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി

രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി

പാര്‍ലമെന്റില്‍ മോദിസര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പിലും ശിവസേന ബിജെപിയെ പിന്തുണച്ചില്ല. മാത്രമല്ല, പാര്‍ലമെന്റിലെ സംവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗത്തെ പുകഴ്ത്തിയാണ് ശിവസേന മുഖപത്രം മുഖപ്രസംഗമെഴുതിയത്. മോദിയെ ഇകഴ്ത്തുകയും ചെയ്തു.

 ബിജെപി അന്തിമ തീരുമാനമെടുത്തു

ബിജെപി അന്തിമ തീരുമാനമെടുത്തു

ഈ സാഹചര്യങ്ങള്‍ക്കിടയിലും സഖ്യസാധ്യത ബിജെപി ആലോചിച്ചിരുന്നു. എന്നാല്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് ബിജെപി അന്തിമ തീരുമാനത്തിലെത്തിയത്. ഇത്തവണ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പ് നേരിടുകയെന്ന് അമിത് ഷാ മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കളെ അറിയിച്ചു.

 പകുതിയിലധികം വോട്ട്

പകുതിയിലധികം വോട്ട്

ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. മൂന്നോ നാലോ എതിരാളികളെ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഓരോ ബൂത്തില്‍ നിന്നും പകുതിയിലധികം വോട്ട് ബിജെപിക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ബിജെപിക്ക് പണി കൊടുത്ത ശിവസേന

ബിജെപിക്ക് പണി കൊടുത്ത ശിവസേന

മുംബൈയില്‍ കഴിഞ്ഞദിവസം സംസ്ഥാന നേതാക്കളുടെയും ബിജെപി എംപിമാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് അമിത് ഷാ തനിച്ച് മല്‍സരിക്കേണ്ടി വരുമെന്ന് പറഞ്ഞത്. അവിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് പണി കൊടുത്ത ശിവസേനയെ ഒപ്പം ചേര്‍ക്കരുതെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിലപാട്.

ബിജെപിയുടെ നിലപാട്

ബിജെപിയുടെ നിലപാട്

പ്രത്യക്ഷമായും പരോക്ഷമായും ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ശിവസേന. തങ്ങള്‍ പറയാനുള്ളത് പരസ്യമായി പറയുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞത്. ഇനിയും സഖ്യം വേണ്ടെന്ന് ഫഡ്‌നാവിസ് പറഞ്ഞു. കൂടെ നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ അനുകൂലിച്ച് വോട്ട് ചെയ്യുന്നില്ല, പ്രതിപക്ഷ നേതാവിനെ പിന്തുണയ്ക്കുന്നു... ഇങ്ങനെ ഇനിയും തുടരേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം.

48 ലോക്‌സഭാ മണ്ഡലങ്ങള്‍

48 ലോക്‌സഭാ മണ്ഡലങ്ങള്‍

48 ലോക്‌സഭാ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ശിവസേനയും ഒറ്റയ്ക്ക് നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ ഇതുവരെ ബിജെപി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപിക്ക് ഭയപ്പെടേണ്ട കാര്യവുമില്ല.

ബിജെപിക്ക് ഭയപ്പെടാനില്ല

ബിജെപിക്ക് ഭയപ്പെടാനില്ല

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒരുമിച്ചാണ് മല്‍സരിച്ചത്. ഭൂരിഭാഗം മണ്ഡലങ്ങളും സഖ്യം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പാര്‍ട്ടികളും വെവ്വേറെയായി ജനവധി തേടി. ബിജെപി ഒട്ടും മോശമാക്കിയില്ല. ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറി.

മറ്റൊരു കക്ഷിയും കൂറുമാറുന്നു

മറ്റൊരു കക്ഷിയും കൂറുമാറുന്നു

മഹാരാഷ്ട്രയില്‍ മാത്രമല്ല ബിജെപിക്ക് തിരിച്ചടിയുണ്ടായിരിക്കുന്നത്. ബിഹാറിലും സമാനമായ സാഹചര്യമാണ്. പ്രധാന സഖ്യകക്ഷിയായ ജെഡിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും സീറ്റ് വിഭജനത്തില്‍ അസ്വാരസ്യമുണ്ട്. മറ്റൊരു സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്‍ഡിഎ വിടുമെന്ന് ഏകദേശ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു.

കേന്ദ്രമന്ത്രിസഭാംഗം

കേന്ദ്രമന്ത്രിസഭാംഗം

രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. ഇദ്ദേഹം കേന്ദ്രമന്ത്രിസഭാംഗമാണ്. കുശ്വാഹ പ്രതിപക്ഷത്തേക്ക് ചുവടുമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ് ഇക്കാര്യം പരസ്യമാക്കിയത്.

അദ്വാനിയുടെ വലംകൈ രാജിവച്ചു

അദ്വാനിയുടെ വലംകൈ രാജിവച്ചു

നരേന്ദ്ര മോദി സര്‍ക്കാരില്‍ മാനവവിഭവ ശേഷി സഹമന്ത്രിയാണ് കുശ്വാഹ. ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി കുഷ്വാഹ ചര്‍ച്ച നടത്തിയെന്നാണ് വിവരം. മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ ചന്ദന്‍ മിത്ര കഴിഞ്ഞദിവസം ബിജെയില്‍ നിന്ന് രാജിവച്ച മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എല്‍കെ അദ്വാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു ചന്ദന്‍ മിത്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+