Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ യാത്രാ ദുരിതത്തിന് അന്ത്യമാവുമോ? വൈറ്റിലയിൽ 120 മീറ്റർ ദൈർഘ്യമുള്ള ലിങ്ക് റോഡ് വരുന്നു!

കൊച്ചി: സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ വൈറ്റിലയിൽ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിനായി പുതിയ 120 മീറ്റർ നീളമുള്ള ലിങ്ക് റോഡ് നിർമ്മിക്കുവാൻ തീരുമാനമായിട്ടുണ്ട്. വൈറ്റില ജംഗ്ഷനെ മൊബിലിറ്റി ഹബ്ബുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് നിലവിലെ കണിയാമ്പുഴ റോഡിന് സമാന്തരമായാണ് നിർമ്മിക്കുന്നത്. ജംഗ്ഷന്റെ സമഗ്ര നവീകരണ പദ്ധതിക്ക് കഴിഞ്ഞ ദിവസം മുതൽ തുടക്കമായിരുന്നു.

കൊച്ചിക്കാർക്ക് ആശ്വസിക്കാം, വൈറ്റില ജംഗ്‌ഷൻ പുനർവികസനം തുടങ്ങി; ഗതാഗത കുരുക്ക് കുറയ്ക്കുക ലക്ഷ്യം
കൊച്ചിക്കാർക്ക് ആശ്വസിക്കാം, വൈറ്റില ജംഗ്‌ഷൻ പുനർവികസനം തുടങ്ങി; ഗതാഗത കുരുക്ക് കുറയ്ക്കുക ലക്ഷ്യം

2021-ൽ ആറുവരിപ്പാത ഫ്ലൈഓവർ നിർമ്മിച്ചിട്ടും വൈറ്റില ജംഗ്ഷനിൽ തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ നാല് സിഗ്നൽ സൈക്കിളുകൾ വരെ കാത്തുനിൽക്കേണ്ട സാഹചര്യം തുടരുകയായിരുന്നു. പ്രധാനമായും വടക്ക്-തെക്ക് ദേശീയപാതയിലെ വാഹനഗതാഗതം സുഗമമാക്കാനാണ് ഫ്ലൈഓവർ സഹായിക്കുന്നത്. എന്നാൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള (തൃപ്പൂണിത്തുറ-എസ്എ റോഡ്) വാഹനങ്ങൾക്ക് ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

kochi

ഇത് പരിഹരിക്കാനാണ് പുതിയ ലിങ്ക് റോഡ് നിർമ്മിക്കുന്നത്. മൊബിലിറ്റി ഹബ്ബിലൂടെ വാഹനങ്ങളെ തിരിച്ചുവിട്ട് കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള ഗതാഗതം സിഗ്നൽ ഇല്ലാതെ സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വൈറ്റില റെയിൽവേ മേൽപ്പാലത്തിന് കീഴിൽ കൊച്ചി മെട്രോയുടെ തൂണുകളുടെ വലതുവശത്തുകൂടിയാണ് പുതിയ റോഡ് കടന്നുപോകുക.

നിലവിലെ കണിയാമ്പുഴ റോഡ് മെട്രോ തൂണുകളുടെ ഇടതുവശത്തായതിനാൽ, മൊബിലിറ്റി ഹബ്ബിലേക്ക് രണ്ട് പ്രത്യേക പ്രവേശനപാതകൾ ഒരുക്കാൻ ഇതിലൂടെ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഇതുവഴി എസ്എ റോഡിൽ നിന്ന് ഹബ്ബിലേക്കുള്ള വാഹനഗതാഗതം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിലവിലുള്ള പോലീസ് എയ്‌ഡ്‌ പോസ്‌റ്റിന് സമീപത്ത് നിന്നാണ് പുതിയ റോഡ് ആരംഭിക്കുക. ഇതിനായി പോലീസ് എയ്‌ഡ്‌ പോസ്‌റ്റ് പൊളിച്ചുനീക്കും. തുടർന്ന് വൃന്ദാവൻ അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപത്തുകൂടി മൊബിലിറ്റി ഹബ്ബിലെ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്തിലൂടെയാണ് റോഡ് കടന്നുപോകുക.

ഈ റോഡ് യാഥാർഥ്യമായാൽ പാലാരിവട്ടത്ത് നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെ പ്രധാന സിഗ്നൽ ഒഴിവാക്കി നേരിട്ട് മൊബിലിറ്റി ഹബ്ബിലൂടെ യാത്ര ചെയ്യാൻ കഴിയും. ഇതിന്റെ ഭാഗമായി ജംഗ്ഷനിലും ഘടനാപരമായ ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്. തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ഭൂരിഭാഗം വാഹനങ്ങളും ഹബ്ബിലൂടെ തിരിച്ചുവിടുന്നതിനാൽ, ജംഗ്ഷനിൽ നിന്ന് പേട്ടയിലേക്കുള്ള നേരിട്ടുള്ള റോഡിന്റെ വീതി താൽക്കാലിക ബാരിക്കേഡുകൾ ഉപയോഗിച്ച് കുറച്ച് ഗതാഗതം നിയന്ത്രിക്കും.

വൈറ്റില ജംഗ്ഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് ഉമാ തോമസ് എംഎൽഎയാണ് തുടക്കം കുറിച്ചത്. രണ്ട് മാസത്തിനകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പാലാരിവട്ടം, എസ്എ റോഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന, പ്രത്യേകിച്ച് ഭാരവാഹനങ്ങളെ മൊബിലിറ്റി ഹബ്ബിലൂടെ തിരിച്ചുവിട്ട് സിഗ്നൽ രഹിത ഗതാഗത സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

കൊച്ചിയിലെ യാത്രാ ദുരിതം തീരും; അങ്കമാലി-അരൂർ ബൈപാസിന് പച്ചക്കൊടി കാട്ടി കേന്ദ്രം, ദൂരം 50 കി.മീ ദൂരം!
കൊച്ചിയിലെ യാത്രാ ദുരിതം തീരും; അങ്കമാലി-അരൂർ ബൈപാസിന് പച്ചക്കൊടി കാട്ടി കേന്ദ്രം, ദൂരം 50 കി.മീ ദൂരം!

പദ്ധതിക്കായി റോഡ് സുരക്ഷാ അതോറിറ്റി 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ട്രാഫിക് പോലീസാണ് നവീകരണത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി വൈറ്റില ഫ്ലൈഓവറിന് താഴെയുള്ള കോൺക്രീറ്റ് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+