കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും; അതുവരെ വിശ്രമമില്ലെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: രാജ്യം വിഭജിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അവരെ ജയിലിലടയ്ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയില്‍ ആകാശം മുട്ടുന്ന രാമക്ഷേത്രം നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Amit

ജെഎന്‍യുവില്‍ ഉയര്‍ന്നത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമാണ്. ഇന്ത്യയെ ചെറു കഷണങ്ങളാക്കി വിഭജിക്കും. ഇന്‍ശാ അല്ലാ എന്നാണ് അവര്‍ വിളിച്ചുപറയുന്നത്. അത്തരക്കാരെ ജയിലില്‍ അടയ്ക്കണ്ടേ. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യുമെന്നും മധ്യപ്രദേശിലെ ജബല്‍പൂരില്‍ സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയില്‍ അമിത് ഷാ പറഞ്ഞു.

കേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കുംകേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കും

രാമക്ഷേത്ര കേസ് സുപ്രീംകോടതിയിലെത്തിച്ചത് കോണ്‍ഗ്രസാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തടയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ വാദിച്ചത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കരുത് എന്നാണ്. നിങ്ങള്‍ എന്തൊക്കെ തടസങ്ങള്‍ സൃഷ്ടിച്ചാലും നാല് മാസത്തിനകം അയോധ്യയില്‍ രാമക്ഷേത്രം ഉയരുമെന്നും അമിത് ഷാ പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കിടെ ഖത്തര്‍ അമീര്‍ ഇറാനില്‍; വിദേശകാര്യ മന്ത്രിക്ക് പിന്നാലെ, കൂടെ വന്‍ സംഘവുംപ്രതിഷേധങ്ങള്‍ക്കിടെ ഖത്തര്‍ അമീര്‍ ഇറാനില്‍; വിദേശകാര്യ മന്ത്രിക്ക് പിന്നാലെ, കൂടെ വന്‍ സംഘവും

അഭയം ചോദിച്ചുവരുന്ന പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെല്ലാം ഇന്ത്യയില്‍ പൗരത്വം നല്‍കും. അതുവരെ വിശ്രമമില്ല. പൗരത്വ നിയമത്തെ നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ എതിര്‍ത്തോളൂ. എന്നാല്‍ തങ്ങളുടെ ലക്ഷ്യം പാകിസ്താനില്‍ നിന്ന് വരുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുക എന്നതാണ്. അത് സര്‍ക്കാര്‍ ചെയ്യും. എല്ലാവര്‍ക്കും പൗരത്വം നല്‍കിയാല്‍ മാത്രമേ തങ്ങള്‍ക്ക് വിശ്രമമുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.

English summary
Amit Shah Vows to Not Rest Till Each Pakistani Refugee Gets Citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X