കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഥമുരുളാന്‍ ഇനി സുപ്രീം കോടതി കനിയണം.. അമിത് ഷായുടെ ബംഗാള്‍ രഥയാത്ര വിലക്ക് നീക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് ബിജെപി

  • By Desk
Google Oneindia Malayalam News

ദില്ലി: അമിത് ഷായുടെ ബംഗാള്‍ രഥയാത്ര പ്രഖ്യാപുനത്തിന്റെ അന്നു മുതല്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. രഥയാത്രയക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നിക്ഷേധിച്ചതോടെ ബിജെപി ഹോടതിയെ സമീപിച്ചിരുന്നു. കല്‍ക്കത്ത ഹൈക്കോടതി രഥയാത്രയ്്ക്ക് അനുമതി നിക്ഷേധിച്ചതോടെ ബിജെപി സുപ്രീം കോടതിയില്‍ തിങ്കളാഴ്ച്ച കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കിയിരുന്നു. ഈ മാസം ആദ്യവാരത്തില്‍ നടക്കാനിരുന്ന രഥയാത്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നീണ്ടുപോയത്.

ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കു പിന്നാലെയാണ് അപ്പീലുമായി ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ അനുമതി നല്കിയ വിധി സ്റ്റേ ചെയ്താണ് അനുമതി നിക്ഷേധിച്ചത്. ജസ്റ്റിസ് തപബ്രത ചക്രബര്‍ത്തിയോട് ഇന്റലിജന്‍സ് വൃത്തങ്ങളുടെ നിര്‍ദേശം സ്വീകരിച്ച് തീരുമാനം പുനപരിശോധിക്കാനും ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു.

amit-shah

വര്‍ഗീയ കലാപ സാധ്യത ചൂണ്ടിക്കാട്ടി മമത ബാനര്‍ജി ഗവണ്‍മെന്റ് രഥയാത്രയ്ക്ക് അനുമതി നിക്ഷേധിച്ചതിന് തൊട്ടു പിറകെയാണ് സിംഗിള്‍ ജഡ്ജ് ബെഞ്ച് കോടതിക്ക് ഭരണത്തില്‍ ഇടപെടാം എന്ന് പറഞ്ഞ് അനുമതി നല്കിയത്. ഉപാധികളോടെയാണ് അനുമതി നല്കിയിരുന്നത്.

ഈ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് നല്കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേബശിഷ് ജസ്റ്റിസ് ശാംപ സര്‍ക്കാര്‍ എന്നിവര്‍ രഥയാത്രയ്ക്ക് അനുമതി നിക്ഷേധിക്കുകയായിരുന്നു. ഡിസംബര്‍ 7ന് ആയിരുന്നു രഥായാത്ര ആരംഭിക്കേണ്ടിയിരുന്നത്. ബംഗാള്‍ ഗവണ്‍മെന്റും കോടതിയും വിലക്കേര്‍പ്പെടുത്തിയതോടെ സുപ്രീം കോടതിയെ സമീപിക്കുകയാണ് ബിജെപി.

English summary
Amith shah Bengal rathyathra BJP moves to SC for permission after denying it in High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X