Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: 'ഭാരത മാതാവ് വിധവയല്ല'; സിന്ദൂരം വെയ്ക്കാത്ത മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കില്ലെന്ന് ആക്ടിവിസ്റ്റ്‌

സാധാരണയായി വിവാഹം കഴിഞ്ഞ സ്ത്രീകള്‍ സിന്ദൂരം വെയ്ക്കാറുണ്ട്. കാലങ്ങളായി തുടരുന്ന ഒരു രീതിയാണ്. താന്‍ സുമംഗിലിയാണെന്ന് അറിയിക്കുന്നതിനുവേണ്ടിയും ഭര്‍ത്താവിന് നല്ലത് സംഭവിക്കാന്‍ വേണ്ടിയും ആണ് സിന്ദൂരം വെയ്ക്കാറുള്ളത്. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകള്‍ സ്ത്രീകള്‍ സിന്ദൂരം വെയ്ക്കാറുമില്ല.

എന്നാല്‍ ഇന്നത്തെ കാലത്ത് സിന്ദൂരം വെയ്ക്കുന്നവര്‍ കുറവാണ്. വിവാഹിതയായ സ്ത്രീ ആണെങ്കിലും സിന്ദൂരം വെയ്ക്കാറില്ല. ഇപ്പോള്‍ പറയാന്‍ പോകുന്നത് സിന്ദൂരം വെയ്ക്കാത്തത് മൂലം ഒരു മാധ്യമപ്രവര്‍ത്തക നേരിടേണ്ടി വന്ന ഒരു കാര്യമാണ്. സംഭവം സോഷ്യൽമീഡിയയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

1

നെറ്റിയില്‍ സിന്ദൂരം ധരിക്കാതെ അഭിമുഖം നല്‍കില്ലെന്നാണ് മഹാരാഷ്ട്ര പ്രവര്‍ത്തകനും വലതുപക്ഷ നേതാവുമായ സംഭാജി ഭിഡെയ്ക്ക് പറയുന്നത്. സംഭവത്തിന്റെ വീഡിയോ വൈറല്‍ ആയതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ ഇദ്ദേഹത്തിന് നോട്ടീസ് അയച്ചു. 'എല്ലാ സ്ത്രീയും ഭാരതമാതാവിനെപ്പോലെയാണ്, ഭാരതമാതാ വിധവയല്ല,' സംഭാജി ഭിഡെ സ്ത്രീയോട് പറയുന്നതായി വീഡിയയോില്‍ കാണം. അവരോട് ഒരു 'വിധവ'യെപ്പോലെ പ്രത്യക്ഷപ്പെടരുതെന്നും തന്റെ ബൈറ്റ് എടുക്കാന്‍ വരുന്നതിന് മുമ്പ് 'ബിന്ദി' പ്രയോഗിക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്.

2

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ കണ്ട് മടങ്ങുമ്പോഴാണ് സംഭവം. സംഭാജിയോട് ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തക പോവുകയായിരുന്നു. എന്നാല്‍ സിന്ദീരം വെയ്ക്കാതത്ത് കണ്ടതോടെ ഇയാള്‍ മറുപടി പറയാന്‍ വിസമ്മതിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തക തന്റെ ട്വിറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

3

സിന്ദൂരം ധരിക്കണോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും ഇവര്‍ വീഡിയോ പങ്കുവെച്ച് പറഞ്ഞു. 'ഞങ്ങള്‍ ആളുകളെ അവരുടെ പ്രായം കാണുമ്പോള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ആളുകള്‍ ബഹുമാനത്തിന് അര്‍ഹരായിരിക്കണം. ബിന്ദി ധരിക്കണോ വേണ്ടയോ എന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇത് ജനാധിപത്യമാണ്,' മാധ്യമപ്രവര്‍ത്തക പറഞ്ഞു.

4

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കങ്കര്‍ പ്രസ്താവനയെ അപലപിച്ചു, ആക്ടിവിസ്റ്റിന്റെ പരാമര്‍ശം സ്ത്രീയുടെ അഭിമാനത്തെയും സാമൂഹിക നിലയെയും അപമാനിക്കുന്നതാണെന്ന് പറഞ്ഞു. 'ഒരു സ്ത്രീ അവളുടെ ജോലിയുടെ ഗുണനിലവാരം കൊണ്ടാണ് അറിയപ്പെടുന്നത്,' വീഡിയോ വിവാദമായതിന് പിന്നാലെ കമ്മീഷന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതായും സോണാലി ചക്കങ്കര്‍ പറഞ്ഞു. 1993ലെ സംസ്ഥാന വനിതാ കമ്മീഷന്‍ ആക്ടിലെ സെക്ഷന്‍ 12(2), 12(3) പ്രകാരം ഒരു വനിതാ മാധ്യമപ്രവര്‍ത്തക ബിന്ദി ധരിക്കാത്തതിനാല്‍ അവളോട് സംസാരിക്കാത്ത നിങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു,' നോട്ടീസില്‍ പറയുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+