തിരുമല ക്ഷേത്രത്തിലെ അഹിന്ദു ജീവനക്കാരെ ഒഴിവാക്കും, ഇനി ഹിന്ദു ജീവനക്കാര്‍ മാത്രം മതിയെന്ന് നായിഡു
ഹൈദരാബാദ്: തിരുമല ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ ജോലി നല്‍കാവൂ എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. നിലവില്‍ അവിടെ ജോലി ചെയ്യുന്ന മറ്റ് സമുദായങ്ങളില്‍ നിന്നുള്ള വ്യക്തികളെ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വെങ്കിടേശ്വര സ്വാമി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. താന്‍ വെങ്കിടേശ്വരന്റെ ഭക്തനാണ് എന്നും 'പ്രഭുവിന്റെ അപാരമായ ശക്തി' കാരണം ഒന്നിലധികം ആക്രമണങ്ങളില്‍ നിന്ന് താന്‍ രക്ഷപ്പെട്ടു എന്നും അദ്ദേഹം വെളിപ്പെടുത്തി. 24 ക്ലേമോര്‍ മൈനുകള്‍ എന്നെ ലക്ഷ്യം വച്ചിരുന്നു. അത്തരമൊരു ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമായിരുന്നു.

പക്ഷേ ഞാന്‍ അതിജീവിച്ചത് ഭഗവാന് വെങ്കിടേശ്വരന്റെ ദിവ്യകാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്. ഇത്രയും വലിയ ഒരു സ്ഫോടനത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു എന്ന വസ്തുത ഭഗവാന്റെ അപാരമായ ശക്തിയെ തെളിയിക്കുന്നു, ചന്ദ്രബാബു നായിഡു അവകാശപ്പെട്ടു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച കുടുംബത്തോടൊപ്പം തന്റെ ചെറുമകന് ദേവാന്‍ഷിന്റെ ജന്മദിനത്തില് പ്രാര്‍ത്ഥന നടത്താന്‍ തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
ഭാര്യ ഭുവനേശ്വരി, മകനും ആന്ധ്രയുടെ ഐടി മന്ത്രിയുമായ നര ലോകേഷ്, മരുമകള്‍ ബ്രാഹ്മണി, ചെറുമകന് ദേവാന്‍ഷ് എന്നിവരുള്‍പ്പെടെ മുഴുവന്‍ കുടുംബവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ ഫെബ്രുവരിയില്‍ തിരുപ്പതി ക്ഷേത്രത്തിന്റെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ 18 ജീവനക്കാര്‍, ക്ഷേത്ര ഭരണസമിതിയുടെ കീഴില്‍ ജോലി ചെയ്യുമ്പോള്‍ അഹിന്ദു ആചാരങ്ങള്‍ ആചരിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അച്ചടക്ക നടപടി നേരിട്ടിരുന്നു.
ക്ഷേത്രത്തിന്റെ മതപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് അവരെയെല്ലാം വിലക്കുകയും ക്ഷേത്ര പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത ജോലികളിലേക്ക് സ്ഥലംമാറ്റം തേടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തിരുമല ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ ജോലി നല്‍കാവൂ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉത്തരവിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മാത്രമല്ല മുംതാസ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എംആര്കെആര്, ദേവ്ലോക് പദ്ധതികള്‍ക്കായി അലിപിരിക്ക് സമീപമുള്ള ഭൂമി അനുവദിച്ച നടപടി റദ്ദാക്കിയതായി നായിഡു സ്ഥിരീകരിച്ചു. രാജ്യത്തുടനീളമുള്ള ശ്രീവാരി സ്വത്തുക്കള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുമലയിലെ വിശുദ്ധ ഏഴ് കുന്നുകളുടെ പവിത്രത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുരോഹിതരും മതനേതാക്കളും പ്രതിഷേധിച്ചിരുന്നു.
ഒബ്റോയ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുംതാസ് ഹോട്ടല്‍സ് ലിമിറ്റഡിന് 250 കോടി രൂപയുടെ ആസൂത്രിത നിക്ഷേപത്തില്‍ 100 ആഡംബര വില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഒരു റിസോര്‍ട്ടിനായി മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാര്‍ 20 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications