ഐശ്വര്യ റായിയുടെ 'മകനെ' ഒതുക്കാന്‍ പോലീസ്; എആര്‍ റഹ്മാന്റെ അരുമ ശിഷ്യന്‍!! മിടുക്കനാ പക്ഷേ, മദ്യപാനി

  • Written By:
Subscribe to Oneindia Malayalam

വിശാഖപട്ടണം: ബോളിവുഡ് നടി ഐശ്വര്യ റായിയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവ് ചില്ലറക്കാരനല്ല. ഇയാള്‍ ഇതിന് മുമ്പ് മറ്റു പല പ്രമുഖരുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നുവത്രെ. ഐശ്വര്യയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ആന്ധ്രപ്രദേശ് സ്വദേശിയായ സംഗീത് കുമാര്‍ എന്ന 29 കാരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയത്. യുവാവിന്റെ രംഗപ്രവേശമുണ്ടായ ഉടനെ പോലീസ് ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കൃത്യമയ നിരീക്ഷണവും നടത്തി. അപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ യുവാവിനെ സംബന്ധിച്ച് അറിയുന്നത്. ഇനി ഐശ്വര്യയുടെ കൈയ്യിലാണ് കാര്യങ്ങള്‍.

 മകനാണത്രെ

മകനാണത്രെ

ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ടാണ് സംഗീത് കുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളെ കണ്ടത്. തെളിവുകളൊന്നുമില്ലാതെയാണ് യുവാവ് ഇക്കാര്യം വിളിച്ചുപറഞ്ഞത്. മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയത്തില്‍ ഐശ്വര്യ റായ് പ്രതികരിച്ചിരിട്ടില്ല.

സംഗീതം പഠിക്കുന്നു

സംഗീതം പഠിക്കുന്നു

സംഗീത് കുമാറിനെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി ഇയാളെ പോലീസ് നിരീക്ഷിച്ചു. മുമ്പും വലിയ ബന്ധങ്ങള്‍ പറഞ്ഞ് സംഗീത് കുമാര്‍ രംഗത്തെത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. എആര്‍ റഹ്മാന്റെ ശിഷ്യനാണെന്നായിരുന്നു ഇയാള്‍ നേരത്തെ പറഞ്ഞിരുന്നത്. പഠനത്തില്‍ മിടുക്കനായ സംഗീത് മദ്യപാനിയാണത്രെ.

യുവാവിനെതിരേ കേസെടുക്കും

യുവാവിനെതിരേ കേസെടുക്കും

ഐശ്വര്യ റായ് പരാതി നല്‍കിയാല്‍ യുവാവിനെതിരേ കേസെടുക്കുമെന്ന് ചോദാവരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ശ്രീനിവാസ് പറഞ്ഞു. ഐശ്വര്യ അമ്മയാണെന്ന് പറയുമ്പോള്‍ തന്നെ ചില തെറ്റായ കാര്യങ്ങളും സംഗീത് പറഞ്ഞിരുന്നു. ഐശ്വര്യ ഭര്‍ത്താവ് അഭിഷേക് ബച്ചനുമായി പിരിഞ്ഞു താമസിക്കുകയാണെന്നാണ് യുവാവ് തട്ടിവിട്ടത്.

മാനസിക വിഭ്രാന്തി

മാനസിക വിഭ്രാന്തി

മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേസെടുത്തിട്ട് കാര്യമില്ല. ആഡംബരത്തോട് താല്‍പ്പര്യമുള്ള വ്യക്തിയായിരിക്കുമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത്തരം താല്‍പ്പര്യമുള്ളവര്‍ പ്രമുഖരുമായി ബന്ധമുണ്ടെന്ന് വാദിക്കാറുണ്ടെന്നും സിഐ പറഞ്ഞു.

ഐവിഎഫ് ചികില്‍സ

ഐവിഎഫ് ചികില്‍സ

1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണത്രെ സംഗീത് കുമാര്‍ ജനിച്ചത്. മൂന്ന് വയസുമുതല്‍ 27 വയസുവരെ ചോദാവരത്താണ് വളര്‍ന്നത്. രണ്ടു വയസുവരെ മുത്തശി ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നുവെന്നും സംഗീത് കുമാര്‍ പറഞ്ഞു.

സംഗീത് കുമാര്‍ പറഞ്ഞത് ഇങ്ങനെ

സംഗീത് കുമാര്‍ പറഞ്ഞത് ഇങ്ങനെ

ഐശ്വര്യ റായ് എന്റെ അമ്മയാണ്. പക്ഷേ, ഇക്കാര്യം തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവില്ല. അമ്മ അഭിഷേക് ബച്ചനുമായി പിരിഞ്ഞു താമസിക്കുകയാണ്. അമ്മ ഇനി എനിക്കൊപ്പം മംഗളൂരുവില്‍ വന്ന് താമസിക്കണം. കുടുംബവുമായി പിരിഞ്ഞുകഴിയാന്‍ തുടങ്ങിയിട്ട് 27 വര്‍ഷമായി. അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു. വിശാഖപട്ടണത്തേക്ക് പോകണമെന്നുണ്ട്. അമ്മയുടെ നമ്പര്‍ എങ്കിലും കിട്ടിയാല്‍ മതി- ഇായിരുന്നു സംഗീത് കുമാറിന്റെ വാക്കുകള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Andhra Pradesh man calling Aishwarya Rai Bachchan his “mother” could face police action

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്